Connect with us

“നിക്കിന്റെ ആഗ്രഹ പ്രകാരമാണ് വിവാഹം നടന്നത് , ഞാൻ ഉദ്ദേശിച്ചത് മറ്റൊന്നായിരുന്നു ” – പ്രിയങ്ക ചോപ്ര

Malayalam Breaking News

“നിക്കിന്റെ ആഗ്രഹ പ്രകാരമാണ് വിവാഹം നടന്നത് , ഞാൻ ഉദ്ദേശിച്ചത് മറ്റൊന്നായിരുന്നു ” – പ്രിയങ്ക ചോപ്ര

“നിക്കിന്റെ ആഗ്രഹ പ്രകാരമാണ് വിവാഹം നടന്നത് , ഞാൻ ഉദ്ദേശിച്ചത് മറ്റൊന്നായിരുന്നു ” – പ്രിയങ്ക ചോപ്ര

+അത്യാഢംബര പൂര്വമാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വിവാഹിതരായത് . ബോളിവുഡിൽ കല്യാണ മാമാങ്കം എന്നതുപോലെ ഒട്ടേറെ താര വിവാഹങ്ങൾ നടന്ന സമയത്തായിരുന്നു നിക്ക് – പ്രിയങ്ക വിവാഹവും.

അനുഷ്ക – വിരാട് കോഹ്ലി , ദീപിക – രൺവീർ ജോഡികൾ എല്ലാം വിദേശത്ത് വിവാഹിതരായപ്പോൾ പ്രിയങ്കയും നിക്ക് ജോനാസും വിവാഹിതരായത് രാജസ്ഥാനിൽ ആയിരുന്നു. അത് പക്ഷെ തന്റെ ആഗ്രഹം പോലെ ആയിരുന്നില്ല എന്ന് പ്രിയങ്ക പറയുന്നു.

‘എന്റെ ആഗ്രഹപ്രകാരമായിരുന്നില്ല വിവാഹം ഇന്ത്യയില്‍വെച്ച്‌ നടത്തിയത്. നിക്കിന്റെ ആഗ്രഹ പ്രകാരമാണ് വിവാഹം രാജസ്ഥാനില്‍വെച്ച്‌ നടത്തിയത്. മാലി ദ്വീപ്, മൗറീഷ്യസ് പോലുള്ള ഒരു സ്വകാര്യ ദ്വീപില്‍വെച്ച്‌ വിവാഹം നടത്തണമെന്നായിരുന്നു എന്റെ ആഗ്രഹം.

ഇതിനായുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. എന്നാല്‍ എന്ത് കൊണ്ട് ഇന്ത്യയില്‍ നടത്തി കൂടയെന്ന് നിക്ക് ചോദിക്കുകയായിരുന്നു. എന്റെ ഭാര്യയെ അവളുടെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് വരുകയല്ലേ വേണ്ടതെന്നായിരുന്നു നിക്കിന്റെ ചോദ്യം’ പ്രിയങ്ക പറഞ്ഞു.

സാധാരണയായി ബോളിവുഡ് താരങ്ങള്‍ വിവാഹവും മറ്റ് ആഘോഷങ്ങളും വിദേശ രാജ്യങ്ങളിലും പുറം ദ്വീപുകളിലുമായിരിക്കും നടത്തുക.ഇവരില്‍ നിന്നെല്ലാം വ്യത്യസ്തരായാണ് പ്രിയങ്കയും നിക്കും തങ്ങളുടെ വിവാഹം ഇന്ത്യയില്‍ വെച്ചു തന്നെ അത്യാഢംബര പൂര്‍വ്വം നടത്തിയത്.

priyanka chopra about marriage

More in Malayalam Breaking News

Trending

Recent

To Top