Connect with us

അനിയൻ്റെ കല്യാണം കൂടുന്ന , പെണ്ണ് കെട്ടാത്ത ചേട്ടന്മാർക്ക് കിടിലൻ ഐഡിയയുമായി യുവനടൻ ! പെണ്ണ് കിട്ടാഞ്ഞിട്ടാണല്ലേ എന്ന് ആരാധകർ !

Malayalam Breaking News

അനിയൻ്റെ കല്യാണം കൂടുന്ന , പെണ്ണ് കെട്ടാത്ത ചേട്ടന്മാർക്ക് കിടിലൻ ഐഡിയയുമായി യുവനടൻ ! പെണ്ണ് കിട്ടാഞ്ഞിട്ടാണല്ലേ എന്ന് ആരാധകർ !

അനിയൻ്റെ കല്യാണം കൂടുന്ന , പെണ്ണ് കെട്ടാത്ത ചേട്ടന്മാർക്ക് കിടിലൻ ഐഡിയയുമായി യുവനടൻ ! പെണ്ണ് കിട്ടാഞ്ഞിട്ടാണല്ലേ എന്ന് ആരാധകർ !

അവതാരക വേഷത്തിൽ തിളങ്ങി മലയാളികളുടെ പ്രിയ താരമായി മാറിയ ആളാണ് ആദിൽ ഇബ്രാഹിം . ആദിൽ – പേർളി കൂട്ടുകെട്ട് വൻ ഹിറ്റ് ആയിരുന്നു . പിന്നീട് സഹനടനായും നായകനായുമൊക്കെ ആദിൽ സിനിമയിലും ചേക്കേറി . ഇപ്പോൾ ആദിൽ പങ്കു വയ്ക്കുന്ന ഒരു ചിത്രമാണ് തരംഗമാകുന്നത്.

അനിയന്റെ കല്യാണത്തിന് എന്റെ സൈക്കിളോടിക്കൽ മൂവേമെന്റ്റ് എന്ന തലക്കെട്ടോടെയാണ് ആദിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് . ഒരു തൊപ്പി ധരിച്ച് കുനിഞ്ഞു നിൽക്കുന്ന ചിത്രമാണ് ആദിൽ പങ്കു വച്ചത് . തൊപ്പിയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ഇല്ലാ .. ചോദിക്കണ്ട .. ഞാനിപ്പോൾ കെട്ടുന്നില്ല ..

വിവാഹക്കാര്യം ചോദിച്ച് എത്തുന്നവർക്ക് മുൻപിൽ മുൻ‌കൂർ ജാമ്യം എടുത്തിരിക്കുകയാണ് തൊപ്പിയിലൂടെ ആദിൽ . സ്വന്തം ഐഡിയ തൊപ്പിയിൽ ഡിസൈൻ ചെയ്തു തന്ന ഡിസൈനർ സുഹൃത്ത് അനുഷക്ക് നന്ദി പറഞ്ഞാണ് താരം ചിത്രം പങ്കു വച്ചിരിക്കുന്നത് .

പോസ്റ്റിനു താഴെ കമന്റുകളുമായി യുവതാരങ്ങളായ അഞ്ചു കുര്യനും ദുര്ഗ കൃഷ്ണയും എത്തി. ഒപ്പം പ്രേക്ഷകരും കമന്റ് ചെയ്തിട്ടുണ്ട്. ഇതിനു എല്ലാം ആദിൽ മറുപടിയും നൽകുന്നുണ്ട്.

പെണ്ണ് കിട്ടാത്തത് കൊണ്ട് നല്ല സങ്കടമുണ്ടല്ലേ എന്ന് ചോദിച്ചയാളോട് . അതെ ആരോട് പറയാൻ , ആര് കേൾക്കാൻ എന്നാണ് ആദിൽ ചോദിക്കുന്നത്. അതിനു ആര് കെട്ടാൻ എന്ന് കളിയാക്കിയ ആളോട് എന്തായാലും താൻ വരണ്ട , ഞാൻ ആ ടൈപ്പ് അല്ല എന്ന് തമാശ രൂപേണ ആദിൽ പറയുന്നുണ്ട്. പെണ്ണ് കിട്ടാഞ്ഞിട്ടല്ല എന്നും ഒരാരാധകനോട് താരം പറയുന്നുണ്ട്.

ഇപ്പോൾ അവതാരക വേഷത്തില്‍ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ആദില്‍ ഇബ്രാഹിം കോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. കാര്‍ത്തിക് സുബരാജിന്‍റെ സംവിധാന സഹായിയായ വിജയരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആദില്‍ അഭിനയിക്കുന്നത്.

 മുന്‍ അറിവാന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഹോട്ടല്‍ മാനേജ്‌മെന്‍റെ ബിരുദധാരിയുടെ വേഷത്തിലാണ് ആദില്‍ എത്തുന്നത്. ആദിലിനും സുഹൃത്തുക്കള്‍ക്കും സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

അതേസമയം തമിഴില്‍ നിന്ന് ഒട്ടേറെ അവസരങ്ങള്‍ വരുന്നുണ്ടെന്ന് ആദില്‍ പറയുന്നുണ്ട്.  ഇത്രയും നാള്‍ നല്ല തിരക്കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നുവെന്നും ആദില്‍ പറയുന്നു. ആദിലിന്‍റെ മലയാള ചിത്രം ദുബായ്ക്കാരന്‍ റിലീസിനൊരുങ്ങുകയാണ്.

പേർളി മാണി ബിഗ് ബോസ്സിൽ മത്സരാര്ഥിയായിരുന്നപ്പോൾ ഏറ്റവും പിന്തുണ പുറത്ത് നിന്നും നൽകിയത് ആദിൽ ആയിരുന്നു. പേളിയ്ക്ക് ഒരു സ്പെഷ്യൽ ഓൾ ദി ബെസ്റ്റുമായി പേളിയുടെ ഉറ്റ സുഹൃത്തും ആങ്കറും നടനുമായ ആദിൽ എത്തിയിരുന്നത് .

തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പേളിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ആശംസ. ബിഗ്ബോസ് കുറച്ചുദിവസത്തിനുള്ളിൽ അവസാനിക്കുകയാണ്. ടിവി അധികം കാണാത്തതിനാൽ അതിനുള്ളിൽ എന്താണ് സംഭവിക്കുന്നത് എന്ന കാര്യത്തിൽ വെല്യ പിടിയില്ല. മത്സരാര്‍ത്ഥികളിൽ പലരും എൻ്റെ സുഹൃത്തുക്കളാണ്. എല്ലാവര്‍ക്കും വിജയാശംസകൾ. പക്ഷേ ഉറപ്പായും പേളിക്കൊരു സ്പെഷ്യൽ ഓൾ ദി ബെസ്റ്റ്. ഏറെ അതിജീവിക്കുന്ന ആൾ വിജയിയാകട്ടെ. ഷോയുമായി ബന്ധപ്പെട്ടുള്ള നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാത്തതിൽ അതീവദുഃഖമുണ്ട്. പേളി ആരാധകരിൽ നിന്ന് ഒരുപാട് മെസ്സേജുകൾ വരുന്നുണ്ട്, അതിനുള്ള മറുപടിയാണ് ഈ കുറിപ്പ്. ആദിൽ കുറിച്ചു.


 adil ibrahim’ s instagram story

More in Malayalam Breaking News

Trending

Recent

To Top