Connect with us

ഞാൻ സിനിമയിൽ നിന്നും മാറിനിൽക്കുന്നതിനൊരു കാരണമുണ്ട്;വെളിപ്പെടുത്തലുമായി പ്രിയ രാമൻ!

Malayalam Breaking News

ഞാൻ സിനിമയിൽ നിന്നും മാറിനിൽക്കുന്നതിനൊരു കാരണമുണ്ട്;വെളിപ്പെടുത്തലുമായി പ്രിയ രാമൻ!

ഞാൻ സിനിമയിൽ നിന്നും മാറിനിൽക്കുന്നതിനൊരു കാരണമുണ്ട്;വെളിപ്പെടുത്തലുമായി പ്രിയ രാമൻ!

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങിനിന്നിരുന്ന നടിയാണ് പ്രിയ രാമൻ.മലയാളത്തിലേയും,തമിഴിലേയും സൂപ്പർ സ്റ്റാറുകൾക്കൊപ്പം നായികയായി അഭിനയിച്ച് നിറഞ്ഞു നിന്ന താരം പെട്ടന്ന് സിനിമയിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു.വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ രഞ്ജിത്തുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവുമൊക്കെയായി ഇടവേള നീളുകയായിരുന്നു.എന്നാൽ വളരെവേഗം തന്നെ ഇരുവരും വേർപിരിയുകയും ചെയിതു.പ്രിയയ്ക്ക് രണ്ടുമക്കളാണുള്ളത് രണ്ടുപേരും താരത്തിനൊപ്പം തന്നെയാണ്‌.എന്നാലിപ്പോഴിതാ സിനിമയിൽ നിന്നും മാറിനിൽക്കുന്നതിന്റെ കാരണം വ്യക്തമാക്കി എത്തിയിരിക്കുകയാണ് പ്രിയ രാമൻ.

സീരിയലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്. പിന്നീട് സിനിമയിലേയ്ക്ക് മടങ്ങി പോയതുമില്ല.ഒട്ടുമിക്ക നടിമാരും ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകുന്ന കാഴ്ച്ച പതിവാണെങ്കിലും അതിൽ നിന്ന് വ്യത്യസ്തമായ പാതയിലൂടെയായിരുന്നു പ്രിയയുടെ യാത്ര.

സിനിമയിലേക്ക് തീർത്തും എത്തില്ല എന്നല്ല. ഇനി സിനിമയിലേക്കെത്തുകയാണെങ്കിലും അപ്രധാന വേഷങ്ങളില്‍ അഭിനയിക്കാനില്ലെന്നാണ് പ്രിയ പറയുന്നത്.സിനിമയിൽ സജീവമായിരുന്ന കാലത്ത് ഒരു പിടി നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് നൽകാൻ സാധിച്ചു. വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും എൻറെ ചിത്രങ്ങൾ പ്രേക്ഷകരുടെ ഉള്ളിലുണ്ട്. അപ്രധാന വേഷങ്ങൾ ചെയ്ത് അതു കളയേണ്ട എന്നാണ് തന്റെ തീരുമാനമെന്ന് പ്രിയ രാമൻ പറയുന്നു.

about priya raman

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top