Malayalam Articles
മിസ് കേരളയിലൂടെ സിനിമയിലെത്തിയ സുന്ദരിമാർ …
മിസ് കേരളയിലൂടെ സിനിമയിലെത്തിയ സുന്ദരിമാർ …
By
മിസ് കേരളയിലൂടെ സിനിമയിലെത്തിയ സുന്ദരിമാർ …
മലയാളി പെൺകുട്ടികൾക്ക് ശാലീനമായൊരു സൗന്ദര്യമാണ് ഉള്ളത്. അവരുടെ സൗന്ദര്യവും കഴിവും ബുദ്ധിസാമർത്യവും ഭാഗ്യവും പ്രകടിപ്പിക്കാനുള്ള വേദിയാണ് സൗന്ദര്യ മത്സര വേദികൾ. ഇങ്ങനെ മാറ്റുരച്ച് മിസ് കേരള കിരീടം നേടുന്ന പല സുന്ദരിമാരും സിനിമയുടെ വെള്ളി വെളിച്ചത്തിൽ തിളങ്ങിയിട്ടുമുണ്ട്. അവരിൽ ചിലരാണ് രഞ്ജിനി ഹരിദാസ് , റിമ കല്ലിങ്കൽ , ഗായത്രി സുരേഷ് , തുടങ്ങിയവർ അവരിൽ ചിലരാണ്.
രഞ്ജിനി ഹരിദാസ്
ചാനൽ പരിപാടികളുടെ അവതാരകയായി മലയാളികൾക്ക് സുപരിചിതയായ ആളാണ് രഞ്ജിനി ഹരിദാസ്. 2000 ൽ മിസ് കേരള കിരീടം ചൂടിയ രഞ്ജിനി ഹരിദാസ് , ചൈന ടൌൺ , തത്സമയം ഒരു പെൺകുട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ അതിഥി വേഷത്തിലാണ് സിനിമയിൽ മുഖം കാണിച്ചത്. എൻട്രി എന്ന മലയാള സിനിമയിൽ ബാബു രാജിന്റെ നായികയായി വേഷമിട്ടു .
റിമ കല്ലിങ്കൽ
സിനിമയിൽ സജീവ സാന്നിധ്യമായ റിമ കല്ലിങ്കൽ ,2008 ൽ മിസ് കേരള മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പായിരുന്നു . അതിനു ശേഷമാണ് റിമ ഋതു എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറിയത്. അന്ന് മുതൽ സജീവമായ സിനിമ മേഖലയിൽ നിലപാടുകൾ കൊണ്ട് ശ്രേദ്ധേയയാണ് റിമ കല്ലിങ്കൽ.
ഗായത്രി സുരേഷ്
തൃശൂർ സ്വദേശിനിയായ ഗായത്രി സുരേഷ് 2014 ലാണ് മിസ് കേരള കിരീടം ചൂടിയത്. അതിനു ശേഷം കുഞ്ചാക്കോ ബോബന്റെ ഒപ്പം ജമ്നാപ്യാരി എന്ന ചിത്രത്തിലാണ് സിനിമയിലേക്ക് അരങ്ങേറിയത്. പിനീട് ഒരേ മുഖം , മെക്സിക്കൻ അപാരത തുടങ്ങിയ ക്യാംപ്സ് ചിത്രങ്ങളിലൂടെ ഗായത്രി ശ്രദ്ധേയയായി.
ദീപ്തി സതി
നീന എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ സുന്ദരിയാണ് ദീപ്തി സതി. ഫെമിന മിസ് ഇന്ത്യ 2014 കിരീടം കൂടിയാണ് ദീപ്തി മലയാള സിനിമയിൽ അരങ്ങേറുന്നത്. തെലുങ്ക്ക് , കന്നഡ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ദീപ്തി .
അമാൽഡ
കമ്മട്ടിപാടത്തിലെ പരുക്കൻ കഥാപാത്രമായി മലയാള സിനിമയിലേക്ക് ചുവടു വച്ച അമാൽഡ മിസ് ഇന്ത്യ മത്സരത്തിൽ മാറ്റുരച്ച സുന്ദരിയാണ് .
പൂജിത മേനോൻ
നീ കോ ഞ ചാ എന്ന ചിത്രത്തിലാണ് പൂജിത അഭിനയിക്കുന്നത്. അവതാരകയായി തിളങ്ങിയ പൂജിത , സ്വർണ കടുവയിൽ ശ്രദ്ധേയമായ വേഷം ചെയ്തു. മിസ് ഇന്ത്യ മത്സരത്തിൽ മാറ്റുരച്ചയാളാണ് പൂജിത.
നടാഷ ദോഷി
2010 ൽ മിസ് കേരള ടാലന്റഡ് ആയി തിരഞ്ഞെടുത്തയാളാണ് നടാഷ . മലയാളം , തെലുങ്ക് സിനിമകളിൽ സജീവ സാന്നിധ്യമാണ് നടാഷ ദോഷി .
മിസ് കേരളയിൽ നിന്നും സിനിമയിലേക്ക് ചുവടു വച്ച മറ്റു സുന്ദരിമാർ
ശ്രുതി നായർ
സാനിക നമ്പ്യാർ
രോഹിണി മറിയം
actresses who won miss kerala pageant
