Connect with us

ഷൂട്ട് കഴിഞ്ഞ ശേഷം പ്രതീക്ഷിക്കാത്ത സമ്മാനമായിരുന്നു തന്നത്; ഒരു തുള്ളി ദേഷ്യം പോലും ഞാൻ കണ്ടിട്ടില്ല; മഞ്ജുവിനെ കുറിച്ച് നടി വസന്തി പറഞ്ഞത്!!

Malayalam

ഷൂട്ട് കഴിഞ്ഞ ശേഷം പ്രതീക്ഷിക്കാത്ത സമ്മാനമായിരുന്നു തന്നത്; ഒരു തുള്ളി ദേഷ്യം പോലും ഞാൻ കണ്ടിട്ടില്ല; മഞ്ജുവിനെ കുറിച്ച് നടി വസന്തി പറഞ്ഞത്!!

ഷൂട്ട് കഴിഞ്ഞ ശേഷം പ്രതീക്ഷിക്കാത്ത സമ്മാനമായിരുന്നു തന്നത്; ഒരു തുള്ളി ദേഷ്യം പോലും ഞാൻ കണ്ടിട്ടില്ല; മഞ്ജുവിനെ കുറിച്ച് നടി വസന്തി പറഞ്ഞത്!!

കന്മദം, ആറാം തമ്പുരാന്‍, സമ്മര്‍ ഇന്‍ ബത്‌ലഹേം, കണ്ണെഴുതി പൊട്ടു തൊട്ട് തുടങ്ങിയ അനവധി കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളാല്‍ മഞ്ജു ഒരു കാലഘട്ടത്തില്‍ മലയാള സിനിമയുടെ മുഖമായി മാറിയ കലാകാരിയാണ് മഞ്ജു വാര്യർ.

ഒരു തിരിച്ചുവരവ് മലയാളികള്‍ പ്രതീക്ഷിച്ചിരുന്നപ്പോഴാണ് നര്‍ത്തകി കൂടിയായ മഞ്ജു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിച്ചുകൊണ്ട് കലാ മേഖലയില്‍ സജീവമാകുന്നത്. ഇന്ന് ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു ബ്രാന്‍ഡ് നെയിമായി മഞ്ജു വാര്യര്‍ എന്ന പേര് മാറി കഴിഞ്ഞു.

സല്ലാപത്തിൽ എത്തിയ ആ പാവാടക്കാരിയുടെ പ്രായം തന്നെയാണ് മഞ്ജുവിന് ആരാധക മനസിലുള്ളത്. സിനിമാ ലോകത്ത് ഒരുപാടു ‘കം ബാക്കുകള്‍’ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളികള്‍ ഏറ്റവുമധികം ആഘോഷിച്ച തിരിച്ചു വരവ് മഞ്ജു വാര്യരുടേതാകും.

റോഷന്‍ ആന്‍ഡ്രൂസിന്റെ ‘ ഹൗ ഓള്‍ഡ് ആര്‍ യൂ’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേയ്ക്കു മടങ്ങിയെത്തിയ മഞ്ജുവിന് മലയാളികള്‍ നല്‍കിയ സ്‌നേഹം വളരെ വലുതായിരുന്നു. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി ചിത്രങ്ങളിലേക്കു തന്റെ സാന്നിധ്യം അറിയിക്കാന്‍ മഞ്ജുവിന് സാധിച്ചിട്ടുണ്ട്.

ധനുഷ്, അജിത്ത് എന്നീ താരങ്ങൾക്കൊപ്പം നടി ചെയ്ത രണ്ട് സിനിമകളും സൂപ്പർഹിറ്റായിരുന്നു. ഇപ്പോൾ പുതിയ ചിത്രം വേട്ടെയാനിൽ സൂപ്പർതാരം രജിനികാന്തിനൊപ്പമാണ് മഞ്ജു വാര്യർ അഭിനയിക്കുന്നത്.

ഈ സന്തോഷത്തിലാണിപ്പോൾ മഞ്ജു. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗുബതി, അഭിരാമി തുടങ്ങി വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ മനസിലായോ എന്ന ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. മഞ്ജുവിന്റെ ചടുലമായ ചുവടുകളെക്കുറിച്ചാണ് ഏവരും എടുത്ത് പറയുന്നത്.

ഇപ്പോഴിതാ ഈ ഗാനരംഗത്തിൽ മഞ്ജുവിനെ ചുവടുകൾ പഠിപ്പിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടി വസന്തി. വളരെ നല്ല വ്യക്തിയാണ് മഞ്ജു വാര്യരെന്നാണ് വസന്തി പറഞ്ഞത്. സോങ് ഷൂട്ട് കഴിഞ്ഞ ശേഷം അവർ കെമിക്കലൊന്നുമില്ലാത്ത ആയുർവേദിക്ക് പ്രൊഡക്ടുകളുടെ കിറ്റ് എനിക്ക് ഗിഫ്റ്റായി തന്നിരുന്നു.

ഇപ്പോഴും ഞാനത് ഉപയോഗിക്കുന്നുണ്ട്. അവർ വളരെ സ്വീറ്റാണ്. എല്ലാവരോടും ജോളിയായി സംസാരിക്കും. ഒരു തുള്ളി ദേഷ്യം പോലും അവരിൽ ഞാൻ കണ്ടിട്ടില്ല. റിഹേഴ്സലിന് വന്നപ്പോൾ എന്തിനാണ് മാഡം നിങ്ങൾക്ക് റിഹേഴ്സലെന്ന് ഞാൻ ചോദിച്ചു. അത് വേണമെന്നാണ് മഞ്ജു പറഞ്ഞത്. ഒരു മണിക്കൂറിനുള്ളിൽ എല്ലാ സ്റ്റെപ്പും പഠിച്ചു.

പാട്ട് വൈറലായപ്പോൾ ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നു. പാട്ട് സൂപ്പറായി എന്നൊക്കെ പറഞ്ഞു. ഓഡിയോ ലോഞ്ചിൽ അവർ സംസാരിക്കുന്നത് ഞാൻ കേട്ടു. എത്ര ഭംഗിയായി, നിർത്തി നിർത്തിയാണ് അവർ സംസാരിക്കുന്നത്. ഇങ്ങനെയൊക്കെ എനിക്കെപ്പോൾ സംസാരിക്കാൻ പറ്റുമെന്ന് ഞാൻ ചോദിച്ചു. അതെല്ലാം ഒഴുക്കിൽ വരുന്നതാണ് അക്കായെന്ന് മഞ്ജു പറഞ്ഞു.

ഞങ്ങൾ സ്റ്റേജിൽ ഡാൻസ് ചെയ്തത് സൂം ചെയ്ത് ഫോട്ടോ എനിക്ക് അയച്ച് തന്നു. വളരെ നല്ല പെരുമാറ്റമാണ് മഞ്ജു വാര്യർക്കെന്നും വസന്തി വ്യക്തമാക്കി. ധനുഷ്, അജിത്ത് എന്നീ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ച ശേഷമാണ് മഞ്ജു വാര്യർ രജിനികാന്തിനൊപ്പം അഭിനയിക്കുന്നത്. ധനുഷിനൊപ്പം ചെയ്ത അസുരനാണ് നടിയുടെ തമിഴിലെ അരങ്ങേറ്റ ചിത്രം.

വെട്രിമാരൻ സംവിധാനം ചെയ്ത സിനിമ മികച്ച വിജയം നേടി. അജിത്തിനൊപ്പം അഭിനയിച്ച തുനിവും സൂപ്പർഹിറ്റായിരുന്നു. വേട്ടെെയാന് പുറമെ വിടുതലൈ 2, മിസ്റ്റർ എക്സ് എന്നീ തമിഴ് സിനിമകൾ മഞ്ജുവിന്റേതായി പുറത്തിറങ്ങാനുണ്ട്. സ്വന്തം ശബ്ദത്തിൽ തമിഴിൽ ഡബ്ബ് ചെയ്യുന്നത് നടിക്ക് കരിയറിൽ ഗുണം ചെയ്യുന്നുണ്ട്.

തമിഴിലെ മുൻനിര നായികമാരിൽ ഭൂരിഭാഗം പേരും സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യാറില്ല. ഇവിടെയാണ് മഞ്ജു വ്യത്യസ്തയാകുന്നത്. തിരിച്ച് വരവിൽ മലയാളത്തിലേക്കാൾ തമിഴകത്ത് നിന്നാണ് മഞ്ജുവിന് കൂടുതൽ മികച്ച സിനിമകൾ ലഭിക്കുന്നതെന്ന് അഭിപ്രായമുണ്ട്. മലയാളത്തിൽ ഫൂട്ടേജ് ആണ് മഞ്ജുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. എമ്പുരാൻ ആണ് മലയാളത്തിൽ നടിയുടെ വരാനിരിക്കുന്ന സിനിമ. ഒക്ടോബർ പത്തിനാണ് സിനിമ റിലീസ് ചെയ്യുന്നത്.

അസുരനിലൂടെയായാണ് മഞ്ജു തമിഴിൽ അരങ്ങേറിയത്. തമിഴ് അറിയാമെങ്കിലും അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ താരം സ്വീകരിച്ചിരുന്നില്ല. അസുരനിലെ അഭിനയത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ഇതോടെയാണ് കൂടുതൽ സിനിമകൾ തേടിയെത്തിയത്.

അതേസമയം തെന്നിന്ത്യൻ സിനിമയിലെ ലേ‍ഡിസൂപ്പർസ്റ്റാറാണ് മഞ്ജുവാര്യർ. മലയാളത്തിൽ പുരുഷ സൂപ്പർ സ്റ്റാറുകൾക്കൊപ്പം എന്നതുപോലെ ഉയർന്നുവന്നു കൊണ്ടിരുന്ന മഞ്ജു വാര്യർ വിവാഹത്തോടെ സിനിമ അഭിനയം അവസാനിപ്പിച്ചു. ഒരു സൂപ്പർ സ്റ്റാറുകളുടെ പദവിയിലേക്ക് ഉയർന്നു കൊണ്ടിരിക്കുകയായിരുന്നു അന്ന് മഞ്ജു വാര്യർ.

ശക്തമായ നിരവധി സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ സ്വന്തം സ്ഥാനം നിർണയിച്ചു കഴിഞ്ഞിരുന്നു മഞ്ജു വാര്യർ അപ്പോൾ. അഭിനയത്തിൽ മാത്രമല്ല ഫിറ്റ്‌നസിലും പുലിയാണെന്ന് തെളിയിച്ച താരത്തിന്റെ സഞ്ചാരം താൻ ആഗ്രഹിച്ച ജീവിതം നയിച്ചുകൊണ്ടാണ്. ടൂവീലർ ലൈസൻസ് നേടിയതിന് പിന്നാലെ നടി മഞ്ജു വാര്യർ ബിഎംഡബ്ല്യു ബൈക്ക് സ്വന്തമാക്കിയിരുന്നു.

താരം ആഗ്രഹിച്ചു സ്വന്തമാക്കിയ ബൈക്കുമായി റൈഡിനു ഇറങ്ങിയ മഞ്ജുവിന്റെ ചിത്രങ്ങൾ പലപ്പോഴും ജനശ്രദ്ധ നേടിയിരുന്നു. സാഹസിക രംഗങ്ങളെല്ലാം ഷൂട്ട് ചെയ്യാൻ ഒട്ടും മടിയില്ലാത്ത താരമാണ് മഞ്ജു വാര്യർ. സിനിമ ആവശ്യപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും അത്തരം സിനിമകളുടെ ഭാഗമാവാൻ മഞ്ജു തയ്യാറുമാണ്. ദി പ്രീസ്റ്റ്, ജാക്ക് ആൻ്ഡ് ജിൽ, തുനിവ് എന്നീ സിനിമകളിൽ മഞ്ജുവിന്റെ ആക്ഷൻ പ്രേക്ഷകർ കണ്ടതാണ്. അതുമായി ബന്ധപ്പെട്ട് നിരവധി പരിക്കുകളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

More in Malayalam

Trending