Connect with us

ഒരേയൊരു ലാലിന് ജന്മദിനാശംസകള്‍…; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി ശോഭന

Malayalam

ഒരേയൊരു ലാലിന് ജന്മദിനാശംസകള്‍…; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി ശോഭന

ഒരേയൊരു ലാലിന് ജന്മദിനാശംസകള്‍…; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി ശോഭന

മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി നടി ശോഭന. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടായിരുന്നു ശോഭന ആശംസകള്‍ നേര്‍ന്നത്.മോഹന്‍ലാലിനൊപ്പം പകര്‍ത്തിയ മനോഹരമായ ഒരു ചിത്രം പങ്കിട്ടുകൊണ്ടാണ് ശോഭന ആശംസകള്‍ നേര്‍ന്നത്.

ഒരേയൊരു ലാലിന് ജന്മദിനാശംസകള്‍… വീണ്ടും ഒരുമിച്ച് ഷൂട്ട് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷം എന്നാണ് പിറന്നാള്‍ ആശംസയ്‌ക്കൊപ്പം ശോഭന കുറിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിക്കുകയാണ്. രണ്ടുപേരും അതിന്റെ ഷൂട്ടിങ് തിരക്കുകളിലാണ്. തരുണ്‍ മൂര്‍ത്തിയാണ് സിനിമയുടെ സംവിധാനം.

സിനിമയുടെ പൂജ ചടങ്ങിലെ ഫോട്ടോകളെല്ലാം വൈറലായിരുന്നു. യാതൊരു ഇന്‍ട്രൊഡക്ഷനും വേണ്ടാത്ത ജോഡിയാണ് മോഹന്‍ലാലും ശോഭനയും. ഇന്നും മലയാളികളില്‍ ഒട്ടുമിക്കവര്‍ക്കും ഇഷ്ടപെട്ട ജോഡി. പലരും ഇന്നും സിനിമയിലെപോലെ തന്നെ ജീവിതത്തിലും ഒന്നിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുള്ള ഒരു ജോഡി കൂടിയാണ് ശോഭനയും മോഹന്‍ലാലും.

എണ്‍പതുകളില്‍ തുടങ്ങിയ ഈ ജോഡിയുടെ യാത്രക്കിടയില്‍ ഇവര്‍ പല തരത്തിലുള്ള റൊമാന്റിക് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അത്യാവശ്യം തമാശ വേണ്ട ജോഡി, വളരെ ആഴത്തിലങ്ങോട്ടുമിങ്ങോട്ടും പ്രണയിക്കുന്ന ജോഡി അങ്ങനെ നിരവധി. പലപ്പോഴും ഭാര്യഭര്‍ത്താക്കന്മാരായും കാമുകിയും കാമുകനുമായും വേഷത്തില്‍ ഒന്നിച്ച് ഇവര്‍ അഭിനയിച്ച സിനിമകള്‍ എന്നും പ്രേക്ഷകര്‍ക്കിഷ്ടമാണ്.

2004ല്‍ റിലീസ് ചെയ്ത മാമ്പഴക്കാലമാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച് അവസാനം റീലിസ് ചെയ്ത സിനിമ.

More in Malayalam

Trending

Recent

To Top