Photos
സാധിക്കയുടെ പച്ചപ്പ് നിറഞ്ഞ ചിത്രങ്ങൾ; പച്ചക്കിളി എന്ന് ആരാധകർ !
സാധിക്കയുടെ പച്ചപ്പ് നിറഞ്ഞ ചിത്രങ്ങൾ; പച്ചക്കിളി എന്ന് ആരാധകർ !
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സാധിക വേണുഗോപാൽ. സീരിയൽ സിനിമാ മേഖലകളില്‍ ഒരേസമയം മിന്നും പ്രകടനങ്ങൾ കാഴ്ച്ചവച്ചിട്ടുള്ള അഭിനേത്രി സമൂഹമാധ്യമങ്ങളിലും ശ്രദ്ധേയൻ. സോഷ്യൽ മീഡിയയിൽ തന്റെ ശക്തമായ നിലപാടുകളിലൂടെ സാധിക ചർച്ചയാകുമ്പോൾ പലപ്പോഴും സാധികയ്ക്ക് എതിരെ വിമർശനങ്ങളും അധികമാകാറുണ്ട്.
തനിക്കെതിരെ മോശമായ കമെന്റ്‌സ് വരുമ്പോൾ അതിനെതിരെ ചുട്ട മറുപടി കൊടുക്കാൻ ഒട്ടും മടി കാണിക്കാത്ത നടിമാരുടെ കൂട്ടത്തിലാണ് സാധിക. സമൂഹമാധ്യമങ്ങളില്‍ സജീവമായ സാധിക പങ്കുവെക്കാറുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ എപ്പോഴും വൈറലായിമാറാറുണ്ട്.
ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് പച്ചയിൽ തിളങ്ങി നിൽക്കുന്ന സാധികയുടെ ചിത്രങ്ങൾ കൂടി എത്തിയിരിക്കുകയാണ്. ഇളം പച്ച നിറത്തിലുള്ള പ്ലീറ്റ്‌സോട് കൂടിയ കഫ്ത്താൻ ആണ് വേഷം. പുതിയ ചിത്രങ്ങൾക്ക് വസ്ത്രത്തിന്റെ നിറത്തിന് ചേരുന്ന തരത്തിലുള്ള ഇളം പച്ച ഹൃദയത്തിന്റെ സ്‌മൈലി ഉപയോഗിച്ചാണ് പ്രേക്ഷകർ പ്രതികരിച്ചിരിക്കുന്നത്.
സാധികയും ക്യാപ്ഷനായി നൽകിയിരിക്കുന്നത് ഇതേ സ്‌മൈലിയാണ്. ഇതുതന്നെയാണ് ഇപ്പോൾ സാധിക പങ്കുവച്ച പോസ്റ്റിലെ ആകർഷണവും.
അഭിനയത്തിൽ മാത്രമല്ല, പഠനത്തിലും സാധിക ബഹുകേമിയാണ്. ബിസിനസ് മാനേജ്മെന്റിൽ ബിരുദവും, സൈക്കോളജിയിലും ഹ്യൂമൺ റിസോഴ്സ് ആൻഡ് മാർക്കറ്റ് റിസേർച്ചിലും പി ജിയും എടുത്തിട്ടുള്ള ആളാണ് സാധിക. മോഡലിംഗിലൂടെയാണ് സാധിക വേണുഗോപാൽ തന്റെ കരിയറിന് തുടക്കമിടുന്നത്.
2012 -ൽ പുറത്തെത്തിയ മലയാള ചിത്രം ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് പത്തിലധികം സിനിമകളിൽ ഇതിനകം അഭിനയിച്ചു. സർവ്വോപരി പാലാക്കാരൻ, പൊറിഞ്ചു മറിയം ജോസ്, ഫോറൻസിക് എന്നിവ സാധിക അഭിനയിച്ച സിനിമകളിൽ ചിലതാണ്.
സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും സാധിക അഭിനയിക്കുന്നുണ്ട്. പട്ടുസാരി എന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് സാധിക കുടുംബ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയിരുന്നു. നിരവധി പ്രശസ്ത ബ്രാൻഡുകളുടെ മോഡലും ആയിട്ടുണ്ട് സാധിക.
About Sadhika Venugopal
