Malayalam
ജീവിതത്തില്‍ ഏറ്റവും അധികം എന്നെ സ്വാധീനിച്ചിട്ടുള്ള വ്യക്തി ഐ.വി ശശി തന്നെയാണ്;സീമ പറയുന്നു!
ജീവിതത്തില്‍ ഏറ്റവും അധികം എന്നെ സ്വാധീനിച്ചിട്ടുള്ള വ്യക്തി ഐ.വി ശശി തന്നെയാണ്;സീമ പറയുന്നു!
By
മലയാള സിനിമ പ്രേക്ഷകരുടെ എന്നത്തേയും ഇഷ്ട്ട താരങ്ങളാണ് സീമയും ഐ വി ശശിയും.ഐവി ശശി സംവിധാനം ചെയിത ചിത്രത്തിലൂടെ ആയിരുന്നു സീമ സിനിമയിലേക്ക് എത്തിയത്.എണ്‍പതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടിയാണ് സീമ. അമ്മ വേഷങ്ങളിലൂടെ ഇന്നും മലയാള സിനിമയില്‍ സജീവമായ സീമ തന്റെ സിനിമാ ജീവത്തെക്കുരിച്ചു മനസ്സ് തുറക്കുന്നു.
ഐ.വി ശശിയുടെ അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെയാണ് സീമ അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. അഭിനയം തന്നെയാണ് തന്റെ അന്നമെന്ന് താരം പറയുന്നു. ‘എന്നെ സംബന്ധിച്ചിടത്തോളം അഭിനയം എനിക്കെന്റെ ചോറാണ്. അത് ഭാവിച്ചാണ് ഞാന്‍ അഭിനയിച്ചത്. ആ ഭാഗ്യംകൊണ്ട് ഇപ്പോഴും അഭിനയിക്കുന്നു
‘പഴയ നടന്മാര്ക്കും ഇപ്പോഴുള്ളവര്‍ക്കും വ്യത്യസ്ത സ്റ്റെെലാണ്. കാലങ്ങളായി അഭിനയരംഗത്തുള്ളവര്‍ മറ്റുള്ളവര്‍ക്ക് അത് പകര്‍ന്നു നല്കുന്നു. ഓരോ നടി നടന്മാരും തങ്ങളുടേതായ രീതിയില്‍ തന്നെയാണ് അഭിനയിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയില്‍ സാരി എന്നതിനു പകരം ബെല്ബോട്ടമും മിഡിയുമൊക്കെ കൊണ്ടുവന്നത് സീമയാണെന്ന് പറയാറുണ്ട്. ഇപ്പോഴും ന്യൂ ജനറേഷന് പറയുന്നത് എന്റെ പേര് തന്നെയാണ്. ഇത് കേള്‍ക്കുമ്ബോള്‍ ഒരു സന്തോഷമാണ്.
അത് കോപ്പിയടിച്ചതൊന്നുമല്ല. ‘രാഗേന്ദു കിരണങ്ങള്‍ ഒളിവീശിയില്ല’… എന്ന പാട്ടിനോട് വല്ലാത്ത ഇഷ്ടമാണ്. അതിലെ ഡാന്‍സ് മൂവ്മെന്റൊക്കെ ചെയ്യുമ്ബോഴുള്ള രസം ഒന്നുവേറെതന്നെയായിരുന്നു. ആ ഡാന്‍സ് കണ്ട് ശശിയേട്ടന് പറഞ്ഞു നന്നായിട്ടുണ്ടെന്ന്.
ഇങ്ങനൊരു നര്‍ത്തകിയെ സ്വന്തമാക്കിയത് ഭാഗ്യമാണെന്നും അദ്ദേഹം പറയുമായിരുന്നു. ആ വാക്കുകള്‍ എന്റെ കാതില്‍ ഇപ്പോഴുമുണ്ട്. ജീവിതത്തില്‍ ഏറ്റവും അധികം എന്നെ സ്വാധീനിച്ചിട്ടുള്ള വ്യക്തി ഐ.വി ശശിതന്നെ. ഭര്‍ത്താവെന്ന് പറയുന്നതിലുപരി ഒരു ഗുരുവായിരുന്നു അദ്ദേഹം’-സീമ പറഞ്ഞു.
actress seema talk about iv shashi
