Connect with us

സിനിമയിൽ നിന്ന് ഇടവേളയെടുക്കാൻ കാരണം എന്റെ മാതൃത്വമാണ്; ജീവിതത്തിൽ വളരെയധികം ആസ്വദിച്ച കാലം; തുറന്നുപറഞ്ഞ് നടി സരിത!!

Malayalam

സിനിമയിൽ നിന്ന് ഇടവേളയെടുക്കാൻ കാരണം എന്റെ മാതൃത്വമാണ്; ജീവിതത്തിൽ വളരെയധികം ആസ്വദിച്ച കാലം; തുറന്നുപറഞ്ഞ് നടി സരിത!!

സിനിമയിൽ നിന്ന് ഇടവേളയെടുക്കാൻ കാരണം എന്റെ മാതൃത്വമാണ്; ജീവിതത്തിൽ വളരെയധികം ആസ്വദിച്ച കാലം; തുറന്നുപറഞ്ഞ് നടി സരിത!!

1987 ലായിരുന്നു സരിതയും മുകേഷും തമ്മിലുള്ള വിവാഹം നടന്നത്. 2011 ലാണ് 25 വര്‍ഷത്തെ വിവാഹ ജീവിതം നിയമപരമായി ഇരുവരും അവസാനിപ്പിച്ചത്. അതിന് പിന്നാലെയായിരുന്നു മുകേഷ് 2013ലാണ് നർത്തകിയായ മേതിൽ ദേവികയെ വിവാഹം ചെയ്യുന്നത്. കഥ ഇന്നുവരെയിലൂടെയാണ് മേതില്‍ ദേവിക വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ചിത്രത്തിലെ നായികയായ പുതുമുഖം മേതില്‍ ദേവികയുടെ പ്രകടനത്തെപ്പറ്റി ചോദിച്ചപ്പോള്‍ ‘നായിക എന്റെ ഭാര്യയാണ്’ എന്നായിരുന്നു മുകേഷിന്റെ തമാശ നിറഞ്ഞ മറുപടി. മേതില്‍ ദേവിക മുകേഷിനെതിരെ നിരവധി തവണ രംഗത്ത് വന്നിട്ടുണ്ട്.

ആദ്യ ഭാര്യ സരിതയുമായി വിവാഹ ബന്ധം വേർപിരിഞ്ഞപ്പോൾ മുകേഷിനെതിരെ പുറത്ത് വന്നത് നിസാരകാര്യങ്ങളല്ല. സരിത ഗുരുതര ആരോപണങ്ങൾ മുകേഷിനെതിരെ ഉന്നയിച്ചു. എന്നാൽ മേതിൽ ദേവിക വിവാഹ മോചന സമയത്ത് മുകേഷിനെതിരെ സംസാരിച്ചില്ല. ലൈംഗികാരോപണക്കേസിൽ ദിവസങ്ങൾക്ക് മുൻപാണ് മുകേഷിന് മുൻകൂർ ജാമ്യം ലഭിച്ചത്.

ഒരുകാലത്ത് നായികയായി വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന നടിയായിരുന്നു സരിത. മലയാളികള്‍ ഒരിക്കലും മറക്കാത്ത നടി ഒട്ടുമിക്ക തെന്നിന്ത്യന്‍ ഭാഷകളിലും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ കുറേ കാലമായി സരിതയെ പറ്റി യാതൊരു വിവരവുമില്ലായിരുന്നു.

നടന്‍ മുകേഷും ആയിട്ടുള്ള വിവാഹത്തോട് കൂടിയാണ് സരിത അഭിനയ ജീവിതം അവസാനിപ്പിക്കുന്നത്. വിവാഹം കഴിഞ്ഞ് മക്കള്‍ കൂടി ജനിച്ചതോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത നടി അഭിനയത്തില്‍ നിന്നും മാത്രം മാറി നില്‍ക്കുകയായിരുന്നു. മുകേഷിന് മുന്‍പ് മറ്റൊരു വിവാഹം കഴിച്ചിരുന്നെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ ആ ബന്ധം അവസാനിപ്പിച്ചിരുന്നു. അടുത്തിടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് തുറന്നു സംസാരിച്ച സരിതയുടെ ചില വീഡിയോസ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ഒരിടവേളക്കുശേഷം സരിത വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ശിവകാര്‍ദികേയന്‍ നായകനായി അഭിനയിച്ച മാവീരന്‍ എന്ന സിനിമയിലെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് സരിതയുടെ തിരിച്ചുവരവ്. ഇതിനിടെ മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് നടി തുറന്ന് സംസാരിച്ചിരിക്കുകയാണ്.

‘ഇത്രയും വലിയൊരു ഇടവേള സൃഷ്ടിച്ചത് ഞാന്‍ തന്നെയാണെന്നാണ് സരിത പറയുന്നത്. അതിന് കാരണം മാതൃത്വമാണ്. 24 മണിക്കൂറും ഒരു അമ്മയായി എന്റെ കടമകള്‍ നിര്‍വഹിക്കുവാന്‍ തന്നെ സമയം തികയാത്ത അവസ്ഥയായിരുന്നു. എല്ലാ സ്ത്രീകള്‍ക്കും ഇങ്ങനെയൊരു കാലഘട്ടം ജീവിതത്തില്‍ ഉണ്ടാവും. എന്റെ ജീവിതത്തില്‍ ഞാന്‍ വളരെയധികം ആസ്വദിച്ച കാലമായിരുന്നു അതൊക്കെ. സിനിമയാണ് എനിക്ക് ജീവിതം. എല്ലാം അതുതന്നെയാണ്.

പക്ഷേ ഒരു അമ്മ എന്ന നിലയില്‍ കുട്ടികള്‍ക്കല്ലേ മുന്‍ഗണന നല്‍കേണ്ടത്? അതിനായി ചില ത്യാഗങ്ങള്‍ സഹിച്ചേ പറ്റൂ. ഈ കാലഘട്ടത്തില്‍ ഞാന്‍ ക്യാമറയ്ക്ക് മുന്നില്‍ വന്ന് അഭിനയിച്ചില്ല എന്നേയുള്ളൂ. പകരം സിനിമയില്‍ കഥാപാത്രങ്ങള്‍ക്ക് ഡബ്ബിങ് ചെയ്തിരുന്നു. അങ്ങനെ സജീവമായതുകൊണ്ട് സിനിമയും ഞാനും തമ്മിലുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോയി.

ഞാന്‍ അഭിനയിച്ചിരുന്ന കാലഘട്ടവും ഇപ്പോളത്തെ കാലവും തമ്മില്‍ ഒരുപാട് മാറ്റങ്ങളുണ്ട്. എത്രയോ അഡ്വാന്‍സ്ഡ് ടെക്‌നോളജികള്‍ വന്നുകഴിഞ്ഞു. അതുകൊണ്ട് ക്രാഫ്റ്റായി ഒന്നും മിസ്സ് ചെയ്യുന്നില്ല. പക്ഷേ അന്നത്തെ സംവിധായകരെ നിര്‍മാതാക്കളെയും സഹ നടി നടന്മാരില്‍ പലരും എന്നില്ല. അവരെ ഞാന്‍ മിസ്സ് ചെയ്യാറുണ്ടെന്ന്’ സരിത പറയുന്നു.

ഒഴിവുസമയം കിട്ടുമ്പോള്‍ ഞാന്‍ അഭിനയിച്ച സിനിമകള്‍ വീണ്ടും കാണാറുണ്ട്. ഞാന്‍ അഭിനയിച്ചതില്‍ ചില സിനിമകള്‍ ഇന്നും കണ്ടിട്ടില്ല. അതൊക്കെ കാണണമെന്ന് ആഗ്രഹമുണ്ട്. മാത്രമല്ല എന്റെ സിനിമകള്‍ മക്കള്‍ക്കും കാണിച്ചു കൊടുക്കാറുണ്ട്. ചിലപ്പോള്‍ അവര്‍ എന്റെ സിനിമ കണ്ടിട്ട് വളരെ ഇമോഷണല്‍ ആവും. ‘ എന്താ അമ്മേ എല്ലാ പടത്തിലും ദുഃഖപുത്രിയായി അഭിനയിച്ചിരിക്കുന്നത്’ എന്നവര്‍ ചോദിക്കും സരിത പറഞ്ഞു.

More in Malayalam

Trending

Recent

To Top