Actress
ഒരു പുഷ് അപ് പോലും എനിക്ക് ചെയ്യാൻ കഴിഞ്ഞിരുന്നില്ല, ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്; വർക്ക് ഔട്ട് വീഡിയോയുമായി നടി ശാന്തി ബാലകൃഷ്ണൻ
ഒരു പുഷ് അപ് പോലും എനിക്ക് ചെയ്യാൻ കഴിഞ്ഞിരുന്നില്ല, ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്; വർക്ക് ഔട്ട് വീഡിയോയുമായി നടി ശാന്തി ബാലകൃഷ്ണൻ
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് ശാന്തി ബാലകൃഷ്ണൻ. 2017ൽ പുറത്തിറങ്ങിയ ടൊവീനോ തോമസ് ചിത്രമായ തരംഗത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ എങ്കിലും കഥാപാത്രം കൊണ്ട് ഏറെ ശ്രദ്ധനേടിയ താരം കൂടിയാണ് ശാന്തി. ജെല്ലിക്കെട്ട്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, ആഹ, ജിന്ന്, ഗുൽമോഹർ, എന്നെന്നും തുടങ്ങിയ സിനിമകളിൽ ശാന്തി അഭിനയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. മൂന്ന് വർക്കൗട്ടുകളുടെ വിഡിയോ ആണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് എത്തിയിരിക്കുന്നത്.
പോപ്പിൻ ഫ്രഷിന്റെ പിൽസ്ബറി ഡഫ്‌ബോയെ പോലെയുള്ള പെൺകുട്ടിയാണ് ഞാൻ എന്നാണ് എപ്പോഴും പറയാറുള്ളത്. വലിയ ശക്തിയുള്ള ആളൊന്നുമായിരുന്നില്ല ഞാൻ. അതിനാൽ ഈ വർഷം വരെ ഒരു പുഷ് അപ് പോലും എനിക്ക് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. 2024 ന്റെ ആദ്യ പകുതിയോടെ എന്റെ മൃദുലമായ ശരീരത്തിന് സ്വപ്‌നം കാണാൻ പോലുമാവാത്ത പലതും ചെയ്യാനാകുമെന്ന് ഞാൻ മനസിലാക്കി.
ഞാൻ നടത്തിയ പുരോഗതി പരിശോധിക്കാൻ മൂന്ന് വിഡിയോ പോസ്റ്റ് ചെയ്യുന്നു. പിസ്റ്റൾ സ്വാട്ട്, ഹാങ്ങിങ് ക്‌നീ റേയ്‌സ്, ആദ്യത്തെ പുഷ് അപ് എന്നിവയുടേതാണ് വിഡിയോ. എന്റെ പരിശീലകർക്ക് നന്ദി. ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്ന് എനിക്കറിയാം, പക്ഷേ ഇത് എന്നെത്തന്നെ അദ്ഭുതപ്പെടുത്തുന്നത് മനോഹരമാണ് എന്നും താരം കുറിച്ചു.
അതേസമയം, ഗുൽമോഹർ എന്ന ഹിന്ദി സിനിമയിലൂടെ ബോളിവുഡിലും ശാന്തി അരങ്ങേറ്റം കുറിച്ചിരുന്നു. സ്വീറ്റ് കാരം കോഫി എന്ന വെബ് സീരിസിലൂടെ തമിഴകത്തും അരങ്ങേറ്റം നടത്തി. ശാലിനി ഉഷാ ദേവി സംവിധാനം ചെയ്ത ‘എന്നെന്നും’ ആണ് ശാന്തിയുടെ പുതിയ പ്രോജക്ട്. സിനിമകളിൽ നിന്നും ലുക്കില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ടെന്ന ശാന്തി അടുത്തിടെ പറഞ്ഞിരുന്നു.
നാടൻ വേഷങ്ങളും കുറച്ച് ഡൾ മേക്കപ്പുള്ള കഥാപാത്രങ്ങളും മാത്രമാണ് തന്നെ തേടി വരുന്നത്. അല്ലാത്ത കഥാപാത്രങ്ങൾക്ക് വേണ്ടി ഓഡിഷൻ നൽകാൻ തയ്യാറായാലും ലുക്ക് ശരിയല്ല എന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ട്. ഗ്രാമീണ വേഷങ്ങളാകും ചേരുക എന്നാണ് പലരും പറഞ്ഞത്. ചെറുപ്പം മുതലേ പാമ്പിനെയോ പഴുതാരയെയോ ഒന്നും എനിക്ക് പേടിയില്ല.
ഭയങ്കര ഭീകരമായ അനുഭവങ്ങളൊന്നും ജീവിതത്തിൽ നേരിടാത്തത് കൊണ്ട് തന്നെ പേടി എന്താണ് എന്ന് എനിക്ക് അറിയില്ല. ഒരു സിനിമയിൽ പല്ലിയെ കണ്ട് പേടിക്കേണ്ട ഒരു രംഗം അഭിനയിക്കാൻ ഉണ്ടായിരുന്നു അത് എങ്ങനെ ചെയ്യണം എന്നോർത്ത് ഞാനാകെ കൺഫ്യൂഷനായി പോയി. കാരണം പേടി എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഒട്ടും അറിയാത്ത അവസ്ഥയായിരുന്നു.
ഒരു മെന്റൽ ബ്ലോക്ക് ആയി തോന്നി. പക്ഷേ അഭിനേതാക്കൾ അത് മറികടക്കണം. അത്തരം കാര്യങ്ങൾ എക്സ്പ്ലോർ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ബേസിക്കലി പേടി ഇല്ലാത്ത ആളാണ് ഞാൻ, അതുകൊണ്ട് എനിക്കൊരു ഹൊറർ സിനിമ ചെയ്യണം എന്നുണ്ട്. അത് എനിക്ക് ചലഞ്ചായിരിക്കും.
ഇമാജിനേഷൻ യൂസ് ചെയ്തിട്ട് വേണം പേടി കാണിക്കാൻ. അതുകൊണ്ട് ആരെങ്കിലും എന്നെ നല്ലൊരു ഹൊറർ ഫിലിമിലേക്ക് വിളിക്കണമേ എന്നാണ് ആഗ്രഹം. എന്തെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ചാൽ പേടിച്ചേക്കാം, എന്നാൽ ഇതുവരെ അങ്ങനെ ഒരു സംഭവവും ഉണ്ടായിട്ടില്ല. പേടി എന്ന വികാരം തീരെ ഇല്ല എന്നല്ല ഞാൻ പറയുന്നത്. എനിക്കാകെ പേടി തോന്നുന്നത് ഞാൻ ഇഷ്ടപ്പെടുന്നവരെ നഷ്ടപ്പെടുമോ എന്നതാണ് എന്നും ശാന്തി പറഞ്ഞിരുന്നു.
