Actress
മകളുടെ സ്ക്കൂളിലെ ഗ്രാജ്വേഷൻ ചടങ്ങിനെത്തി രംഭയും ഭർത്താവും; ചിത്രങ്ങൾ പങ്കിട്ട് താരം
മകളുടെ സ്ക്കൂളിലെ ഗ്രാജ്വേഷൻ ചടങ്ങിനെത്തി രംഭയും ഭർത്താവും; ചിത്രങ്ങൾ പങ്കിട്ട് താരം
മലയാളികളുടെ ഇഷ്ട നായികയാണ് രംഭ. സോഷ്യൽ മീഡിയയിൽ സജീവമായ രംഭ ഇടയ്ക്ക് കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൾക്കും ഭർത്താവ് ഇന്ദ്രനുമൊപ്പമുള്ള ചിത്രമാണ് രംഭ ഷെയർ ചെയ്തിരിക്കുന്നത്.
മകളുടെ സ്ക്കൂളിലെ ഗ്രാജ്വേഷൻ ചടങ്ങിനെത്തിയതാണ് രംഭയും ഭർത്താവും. മൂന്നു പേരും ഒരുമിച്ച് ചിത്രങ്ങൾക്കായി പോസ് ചെയ്യുകയാണ്. ലാന്യ എന്നാണ് മകളുടെ പേര്. അനവധി ആരാധകർ ചിത്രങ്ങൾക്കു താഴെ അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.
ഇതിനു മുൻപും മകളുടെ സ്ക്കൂളിലെ ചിത്രങ്ങൾ രംഭ പങ്കുവച്ചിട്ടുണ്ട്. വേദിയിൽ നിന്ന് സംസാരിക്കുന്നതും സമ്മാനം കയ്യിൽ പിടിച്ച് നിൽക്കുന്ന കുട്ടിയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടിയത്. ലാന്യ ഇന്ദ്രകുമാർ എന്ന മകളുടെ പേരാണ് രംഭ അടികുറിപ്പായി നൽകിയത്.മകളെ കണ്ടാൽ രംഭയെ പോലെ തന്നെയിരിക്കുന്നു എന്നാണ് ആരാധകർ പറഞ്ഞത്. നിങ്ങൾ സ്ക്കൂളിൽ പഠിച്ചപ്പോഴുള്ള ചിത്രങ്ങളാണെന്ന് വിചാരിച്ചു പിന്നീടാണ് മനസ്സിലായത് മകളാണെന്ന്, നിങ്ങളുടെ കുട്ടികാലം പോലെയുണ്ട്., അതേ മൂക്ക് അതേ കണ്ണ് അതേ ഭാവങ്ങൾ തുടങ്ങിയ കമന്റുകളാണ് ചിത്രങ്ങൾക്കു താഴെ നിറഞ്ഞത്.