ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമി നടി മുക്തയെയാണ് വിവാഹം ചെയ്തത്. സോഷ്യൽ മെറിഡിയയിൽ മുക്ത സജീവമാണ്. ഒരു കാലത്ത് അഭിനയത്തിൽ സജീവമായിരുന്ന മുക്ത പിന്നീട് വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. എന്നാൽ കൂടത്തായി എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്ക് മടങ്ങിവരുകയും ചെയ്തു. ഇടയ്ക്ക് ഒരു യൂട്യൂബ് ചാനലും നടി ആരംഭിച്ചിട്ടുണ്ട്
ഇപ്പോഴിതാ റിമിയെക്കുറിച്ച് മുക്ത പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്.
സ്റ്റാർ മാജിക്ക് വേദിയിൽ എത്തിയപ്പോൾ മുക്ത പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. അവതാരക ലക്ഷ്മി നക്ഷത്രയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് മുക്ത.
നിങ്ങൾ സ്ക്രീനിൽ കാണുന്ന ആളെ അല്ല റിമി.ആള് വെറും പാവമാണ്. വീട്ടിൽ ആൾക്ക് മറ്റൊരു രീതിയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ കരയുന്ന രീതിയാണ് റിമിയുടേത്. എല്ലാവരും ഫാമിലിക്ക് വേണ്ടിയാണ് ജീവിക്കുന്നത് പക്ഷെ ചേച്ചി അൽപ്പം സ്പെഷ്യലാണ്. പത്താം ക്ലാസ്സ് മുതലേ ചേച്ചി പാടുന്നുണ്ട്. ഇപ്പോഴും ചേച്ചി അത് തുടരുകയാണ്. ചേച്ചി എപ്പോഴും പറയാറുണ്ട് വെറുതെ ഇരിക്കരുത് എന്ന്. എല്ലാ നാത്തൂന്മാരും അങ്ങനെ പറയില്ല. പക്ഷേ ചേച്ചിക്ക് ഞാൻ എപ്പോഴും എൻകേജ് ആയിരിക്കുന്നതാണ് ഇഷ്ടം- റിമിയെക്കുറിച്ച് പറയുമ്പോൾ മുക്ത വാചാലയാകുന്നു.
“എന്റെ പ്രിയപ്പെട്ട നാത്തൂൻ. നീ എനിക്ക് സംസാരിക്കാൻ കഴിയുന്ന, എന്നെ മനസിലാക്കുന്ന ഒരാളാണ്,” എന്നൊരിക്കൽ സോഷ്യൽ മീഡിയ വഴിയും റിമി പറഞ്ഞിട്ടുണ്ട്.
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയാണ് ജയസുധ. സോഷ്യൽ മീഡിയയിൽ നടിയുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഒരു...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...