Malayalam
ബാംഗ്ലൂര്‍ പോയതിന് ശേഷം ഒന്നുകൂടി വരാമെന്നു പറഞ്ഞു യാത്രയായി; എന്നാൽ സംഭവിച്ചത്; മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില പറയുന്നു
ബാംഗ്ലൂര്‍ പോയതിന് ശേഷം ഒന്നുകൂടി വരാമെന്നു പറഞ്ഞു യാത്രയായി; എന്നാൽ സംഭവിച്ചത്; മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില പറയുന്നു
മലയാളത്തിലെ ഒരുപാട് താരങ്ങളെ മേക്കപ്പ് ചെയ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് അനില ജോസഫ് നടി പാര്‍വതി, പ്രിയ കുഞ്ചാക്കോ ബോബന്‍ തുടങ്ങി വലിയ ഒരു താര നിറയെ സുന്ദരിയാക്കിയ അനില അകാലത്തില്‍ വിട്ടുപിരിഞ്ഞ നടിമോനിഷയെക്കുറിച്ച് പങ്കുവയ്ക്കുന്നു.
മലയാളിത്തം തുളുമ്ബുന്ന സൗന്ദര്യമാണ് മോനിഷയുടേത്. തന്റെ പേര്‍സണല്‍ കളക്ഷനില്‍ ഉള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് വനിതയ്ക്ക് നല്‍കിയ പരിപാടിയിലാണ് അനിലയുടെ പങ്കുവയ്ക്കല്‍. ‘ലോക്ക് ഡൌണ്‍ കാലത്ത് വെറുതെ പഴയ ആല്‍ബം മറിച്ചു നോക്കിയപ്പോള്‍ കണ്ണില്‍ ആദ്യം പതിഞ്ഞതും ഈ ചിത്രങ്ങള്‍ തന്നെ. എന്റെ അത്രയും പ്രിയപ്പെട്ട മകളായിരുന്നു മോനിഷ. ഇത്രയും നല്ല മുടിയുള്ള, സൗന്ദര്യമുള്ള ഒരു പെണ്‍കുട്ടിയെ ഇതുവരെ ഞാന്‍ കണ്ടു മുട്ടിയിട്ടില്ല എന്നതാണ് സത്യം. മരിക്കുന്നതിന് തലേന്ന് കൂടി തിരുവനന്തപുരത്തെ എന്റെ പാര്‍ലറില്‍ അമ്മയും മകളും കൂടി വന്നു. ബാംഗ്ലൂര്‍ പോവുകയാണ്. തിരിച്ചു വന്ന ശേഷം ഒന്നുകൂടി വരാമെന്നു പറഞ്ഞു യാത്രയായി. പിറ്റേന്ന് രാവിലെ ഉറക്കം എണീറ്റപ്പോള്‍ കേള്‍ക്കുന്നത് മോനിഷ ഈ ലോകത്തു നിന്നും പോയി എന്ന വാര്‍ത്തയാണ്. ഇപ്പോഴും അതു പറയുമ്ബോള്‍ ഒരു ഷോക്ക് ആണ്.’ അനില പറഞ്ഞു
തനിക്ക് ഏറ്റവും സങ്കടം മോനിഷയുടെ അമ്മയെ കുറിച്ച് ഓര്‍ത്തിട്ടായിരുന്നുവെന്നും അനില പറയുന്നു. ‘ കാരണം ഒരമ്മയും മകളെ ഇങ്ങനെ കൊണ്ടു നടക്കുന്നത് കണ്ടിട്ടില്ല. മോനിഷയുടെ തലമുടി ആദ്യമായി വെട്ടിയത് വരെ അവര്‍ എടുത്ത് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. കുട്ടിയെ ഒരുക്കുമ്ബോള്‍ കണ്ണ് എടുക്കാതെ അമ്മ നോക്കിയിരിക്കും. ഓരോ ചെറിയ കാര്യം പോലും കണ്ടെത്തി ശരിയാക്കും. മോനിഷയെ വെറുതെ നോക്കികൊണ്ട് ഇരിക്കാന്‍ വരെ ശ്രീദേവി ഉണ്ണിക്ക് ഇഷ്ടമായിരുന്നു. ഏതോ ഒരു ഫോട്ടോ ഷൂട്ടിനായി ഒരുങ്ങിയ പടമാണ് ഇത്. അതായിരുന്നു മോനിഷ എന്റെ കൈ കൊണ്ടു അവസാനമായി ഒരുങ്ങിയതും.’ അനില പങ്കുവച്ചു
actress monisha
