Connect with us

വിവാഹശേഷം അഭിനയം നിര്‍ത്തി; കാരണം തുറന്ന് പറഞ്ഞ് ശരണ്യ മോഹന്‍

Malayalam

വിവാഹശേഷം അഭിനയം നിര്‍ത്തി; കാരണം തുറന്ന് പറഞ്ഞ് ശരണ്യ മോഹന്‍

വിവാഹശേഷം അഭിനയം നിര്‍ത്തി; കാരണം തുറന്ന് പറഞ്ഞ് ശരണ്യ മോഹന്‍

മലയാളത്തിലെ ഒരുപാട് താരങ്ങളെ മേക്കപ്പ് ചെയ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് അനില ജോസഫ് നടി പാര്‍വതി, പ്രിയ കുഞ്ചാക്കോ ബോബന്‍ തുടങ്ങി വലിയ ഒരു താര നിറയെ സുന്ദരിയാക്കിയ അനില അകാലത്തില്‍ വിട്ടുപിരിഞ്ഞ നടിമോനിഷയെക്കുറിച്ച്‌ പങ്കുവയ്ക്കുന്നു.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ശരണ്യ മോഹന്‍. നായകന്മാരുടെ കുഞ്ഞനിയത്തി ആയും നായികയുമായൊക്കെ തിളങ്ങിയ താരം വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത് ഇപ്പോള്‍ സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച്‌ താരം എത്താറുണ്ട്. മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഒരു ഡാന്‍സ് കണ്ടായിരുന്നു സംവിധായകന്‍ ഫാസില്‍ ശരണ്യയെ സിനിമയിലെടുത്തത്.

അനിയത്തിപ്രാവിലേക്ക് ആദ്യ ക്ഷണം. അനിയത്തി വേഷങ്ങളായിരുന്നു കൂടുതലും തേടിയെത്തിയിരുന്നത്. വേലായുധത്തിലെ വിജയ് യുടെ അനിത്തിവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ അഭിനയത്തില്‍ നിന്നും പിന്‍മാറാനുള്ള കാരണത്തെക്കുറിച്ച്‌ പറയുകയാണ്‌ ശരണ്യ. ‘വിവാഹശേഷവും അഭിനയിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചിരുന്നു. ഇടയ്ക്ക് സീരിയലുകളില്‍ അഭിനയിച്ചിരുന്നു. മക്കള്‍ക്കും കുടുംബത്തിനുമൊപ്പമായി കൂടുതല്‍ സമയം മാറ്റിവെക്കാന്‍ തീരുമാനിച്ചതോടെ അഭിനയത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. ഞങ്ങള്‍ ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു അതെന്നും’ ശരണ്യ പങ്കുവച്ചു. നാട്യഭാരതിയെന്ന ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട് ഇപ്പോള്‍. വിവാഹത്തിന് ശേഷം ഭര്‍ത്തവ് ഡോ അരവിന്ദിനൊപ്പം തിരുവനന്തപുരത്താണ് താമസം.

60 വര്‍ഷം പഴക്കമുള്ള ഒറ്റനില വീടും പറമ്ബും രണ്ടു മക്കളും ആയിട്ട് സന്തോഷകരം ആയ ജീവിതം മുന്നോട്ട് പോകുന്നത്. ‘ മകന്‍ അനന്തപദ്മനാഭന് മൂന്നര വയസ്സായി. മകള്‍ അന്നപൂര്‍ണ്ണയ്ക്ക് ഒന്നേകാല്‍ വയസ്സായതേയുള്ളൂ. രസമുള്ള പ്രായമാണ്. അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചാണ് ഇപ്പോള്‍ ജീവിതം ചലിക്കുന്നത്. ലോക് ഡൗണ്‍ ജീവിതത്തില്‍ ബോറടിയില്ലെങ്കിലും എല്ലാം പെട്ടെന്ന് ശരിയാവണേയെന്ന പ്രാര്‍ത്ഥനയാണ് ഉള്ളത്’ ശരണ്യ മോഹന്‍ പറയുന്നു.

sharanya mohan

Continue Reading
You may also like...

More in Malayalam

Trending

Recent

To Top