Connect with us

ഇസ്രായേലില്‍ കുടുങ്ങിയ നടി നുസ്രത് ബറൂച്ച ഇന്ത്യയില്‍ തിരിച്ചെത്തി

News

ഇസ്രായേലില്‍ കുടുങ്ങിയ നടി നുസ്രത് ബറൂച്ച ഇന്ത്യയില്‍ തിരിച്ചെത്തി

ഇസ്രായേലില്‍ കുടുങ്ങിയ നടി നുസ്രത് ബറൂച്ച ഇന്ത്യയില്‍ തിരിച്ചെത്തി

ഹമാസ് ഇസ്രായേല്‍ സംഘര്‍ഷത്തിനിടെ ഇസ്രായേലില്‍ കുടുങ്ങിയ ബോളിവുഡ് നടി നുസ്രത് ബറൂച്ച ഇന്ത്യയില്‍ തിരികെയെത്തി.മുംബൈ വിമാനത്താവളത്തിലാണ് താരം എത്തിയത്. ഹൈഫ രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാനാണ് താരം ഇസ്രായേലില്‍ എത്തിയത്. നുസ്രത്തുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് വ്യക്തമാക്കി ടീമംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.

നുസ്രത് ബറൂച്ച സുരക്ഷിതമായി വിമാനത്താവളത്തില്‍ എത്തിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശനിയാഴ്ച അര്‍ധരാത്രി കുടുംബവുമായി ബന്ധപ്പെട്ട നടിയെ കുറിച്ച് പിന്നീട് വിവരമില്ലാതിരുന്നത് ആശങ്കയുണ്ടാക്കിയിരുന്നു. കുടുംബവുമായി സംസാരിക്കവെ താന്‍ ബേസ്‌മെന്റിലാണ് എന്നാണ് താരം അറിയിച്ചിരുന്നത്.

ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് നടി നാട്ടിലേക്ക് തിരിച്ചത്. നേരിട്ട് ഇന്ത്യയിലേക്ക് വിമാനമില്ലാത്തതിനാല്‍ കണക്ട് ഫ്‌ളൈറ്റ് വഴിയാണ് താരം ഇന്ത്യയിലെത്തിയത്. അതേസമയം, ശനിയാഴ്ച പുലര്‍ച്ചെയാണ് ഹമാസ് പോരാളികള്‍ ഇസ്രായേലില്‍ ആക്രമണം നടത്തിയത്.

ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇതുവരെ 230ല്‍ അധികം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, ഇരുഭാഗത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ഞൂറോളമായി. 2500ല്‍ അധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

More in News

Trending

Recent

To Top