Actress
ഞാന്‍ ചുംബന സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഇവളുടെ പ്രണയം ബ്രേക്ക് അപ്പ് ആയി!; ലാലി
ഞാന്‍ ചുംബന സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഇവളുടെ പ്രണയം ബ്രേക്ക് അപ്പ് ആയി!; ലാലി
മലയാളികള്‍ക്കേറെ സുപരിചിതയാണ് ലാലി. ഇപ്പോഴിതാ മക്കളുടെ പ്രണയത്തെക്കുറിച്ച് നടിയും യുവനടി അനാര്‍ക്കലി മരിക്കാറിന്റെ അമ്മയുമായ ലാലി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പ്രണയിക്കുന്നയാള്‍ പൊളിറ്റിക്കല്‍ ആകണം എന്നു മാത്രമേ താന്‍ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നാണ് ലാലി പറയുന്നത്. അനാര്‍ക്കലിയും അഭിമുഖത്തില്‍ ലാലിക്കൊപ്പം പങ്കെടുത്തിരുന്നു.
‘ഇവളുടെ പ്രണയങ്ങളെല്ലാം ഭയങ്കര തമാശയാണ്. ഇവള് മുടി വെട്ടിയാല്‍ ബ്രേക്കപ്പാകും. ഞാന്‍ ചുംബന സമരത്തില്‍ പങ്കെടുത്തു എന്ന പേരില്‍ ഇവള് ബ്രേക്കപ്പായിട്ടുണ്ട്. പൊളിറ്റിക്കല്‍ അല്ലാത്ത ആളുകളായതു കൊണ്ടല്ലേ ഇതൊക്കെ. മുടി കളഞ്ഞെന്ന് പറഞ്ഞ് ബ്രേക്കപ്പായപ്പോള്‍ നിന്റെ മുടിയെയാണോ അവര്‍ സ്നേഹിച്ചതെന്ന് ഞാന്‍ ചോദിച്ചു.
പോയി പണി നോക്കാന്‍ പറയെന്ന് ഞാന്‍ പറയും. ഇതൊക്കെ പറഞ്ഞ ശേഷം ഞങ്ങള്‍ രണ്ട് പേരും ഒരു ഐസ്ക്രീം കഴിച്ച് തിരിച്ച് വരും. പ്രണയ ബന്ധങ്ങളില്‍ ഞാന്‍ ആകെ ആവശ്യപ്പെട്ടിട്ടുള്ളത് പൊളിറ്റിക്കല്‍ ആകണം എന്നാണ്. അല്ലാതെ ബോറായിരിക്കും’ എന്നും ലാലി പറയുന്നു.
ലാലിയ്ക്കും അനാര്‍ക്കലിയ്ക്കും മുന്‍പെ സിനിമയിലെത്തിയത് അനാര്‍ക്കലിയുടെ ചേച്ചിയായ ലക്ഷ്മി മരിക്കാര്‍ ആണ്. ‘നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്തി’ല്‍ ബാലതാരമായി ലക്ഷ്മി പ്രത്യക്ഷപ്പെട്ടിരുന്നു.
‘ആനന്ദം’ എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി അഭിനയരംഗത്തേക്ക് എത്തുന്നത്. ‘വിമാനം’, ‘മന്ദാരം’, ‘മാര്‍ക്കോണി മത്തായി’, ‘ഉയരെ’, ‘പ്രിയന് ഓട്ടത്തിലാണ്’, ‘ബി 32 മുതല്‍ 44 വരെ’, ‘ജാനകി ജാനേ’ എന്നീ ചിത്രങ്ങളിലും അനാര്‍ക്കലി അഭിനയിച്ചിട്ടുണ്ട്. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെയാണ് ലാലി ശ്രദ്ധ നേടുന്നത്. സൗബിന്, ഷെയ്ന് നിഗം, മാത്യൂസ്, ശ്രീനാഥ് ഭാസി എന്നിവരുടെ അമ്മയായാണ് ലാലി പ്രത്യക്ഷപ്പെട്ടത്.
