Connect with us

ദേശീയ വനിതാ കമ്മിഷന്‍ അംഗമായി നടിയും ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ ഖുഷ്ബു

Actress

ദേശീയ വനിതാ കമ്മിഷന്‍ അംഗമായി നടിയും ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ ഖുഷ്ബു

ദേശീയ വനിതാ കമ്മിഷന്‍ അംഗമായി നടിയും ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ ഖുഷ്ബു

തെന്നിന്ത്യന്‍ നടിയും ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ ഖുഷ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മിഷന്‍ അംഗമായി നിയമിച്ചു. മൂന്നു വര്‍ഷമാണ് കാലാവധി. നാമനിര്‍ദേശം ചെയ്യപ്പെടുന്ന മൂന്നംഗങ്ങളില്‍ ഒരാളാണ് ഖുഷ്ബു.

കേന്ദ്ര വനിതാ, ശിശു വികസന മന്ത്രാലയത്തിന്റെ വിജ്ഞാപനം ട്വിറ്ററില്‍ പങ്കുവച്ച് ഖുഷ്ബു പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചിട്ടുണ്ട്. നടിയുടെ ഈ ട്വീറ്റും ഇപ്പോള്‍ വൈറലാണ്.

ജാര്‍ഖണ്ഡില്‍നിന്നുള്ള മമത കുമാരി, മേഘാലയയില്‍നിന്നുള്ള ഡെലിന ഖോങ്ദുപ് എന്നിവരാണ് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റുള്ളവര്‍.

ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈയും ഖുഷ്ബുവിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. വനിതകളുടെ അവകാശത്തിനുവേണ്ടി നിരന്തരം നടത്തിയ പോരാട്ടത്തിനു ലഭിച്ച അംഗീകാരമാണെന്നാണ് അണ്ണാമലൈയുടെ ട്വീറ്റ്.

More in Actress

Trending