Connect with us

കാട് പിടിച്ച വീട്ടിനുള്ളില്‍ ഒറ്റയ്ക്ക് കനക; നടിയെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തക പറയുന്നത്!

Malayalam

കാട് പിടിച്ച വീട്ടിനുള്ളില്‍ ഒറ്റയ്ക്ക് കനക; നടിയെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തക പറയുന്നത്!

കാട് പിടിച്ച വീട്ടിനുള്ളില്‍ ഒറ്റയ്ക്ക് കനക; നടിയെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തക പറയുന്നത്!

മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയില്‍ സ്ഥാനം പിടിക്കാന്‍ കനകയ്ക്കായി. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തീയറ്ററില്‍ പ്രദര്‍ശനം നടത്തിയ സിനിമ ആയിരുന്നു ഗോഡ് ഫാദര്‍. ഇതില്‍ നായികയായി എത്തിയ കനക മികച്ച പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്.

മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായും കനക ഏറെ ശ്രദ്ധ പിടിച്ചുപറ്റി. വിയറ്റനാം കോളനി എന്നി ചിത്രത്തില്‍ കൂടി അഭിനയിച്ച താരം തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ഹിറ്റ് നായികയായി മാറുക ആയിരുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനും മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം നായികയായി എത്തിയ കനക തിളങ്ങി നിന്ന സമയം ആയിരുന്നു കനകയുടെ അപ്രതീക്ഷിത പിന്‍വാങ്ങല്‍.2000ല്‍ റിലീസ് ചെയ്ത മഴ തേന്‍മഴ എന്ന ചിത്രത്തിലാണ് കനക അവസാനമായി അഭിനയിച്ചത്.

പിന്നീട് അഭിനയ രംഗത്ത് നിന്ന് അപ്രത്യക്ഷമായ താരത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരുന്നു. ഒരുപാട് നാളുകള്‍ക്ക് ഇപ്പുറം കനക മരണപ്പെട്ടു എന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതോടെയായിരുന്നു കനക വീണ്ടും എല്ലാവരുടെയും ചര്‍ച്ചാ വിഷയമാകുന്നത്. എന്നാല്‍ വലിയ തോതില്‍ ഈ വാര്‍ത്ത പരന്നതോടെ താന്‍ ജീവനോടെ തന്നെ ഉണ്ടെന്ന് പറഞ്ഞ് കനക തന്നെ രംഗത്തെത്തിയിരുന്നു. അടുത്തിടെ നടിയുടെ വീടിന് തീ പിടിച്ചത് വാര്‍ത്തയായിരുന്നു.

ഈ വേള കനകയെ നേരില്‍ക്കണ്ട മാദ്ധ്യമപ്രവര്‍ത്തകയുടെ അനുഭവം പ്രസിദ്ധീകരിച്ചു വന്നിരുന്നു. ചെന്നൈ ആര്‍എ പുരത്തെ അടച്ചിട്ട വീട്ടില്‍ എത്തുമ്പോള്‍ കനകയുടെ ഉച്ചത്തിലെ സംസാരമാണ് അവരെ തുടക്കത്തില്‍ സ്വീകരിച്ചത്. അമ്പിളി എം.പി. എന്ന മാധ്യമപ്രവര്‍ത്തക ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, വര്‍ഷങ്ങളായി പെയിന്റ് ചെയ്യാത്ത പായലുപിടിച്ച വീട്ടില്‍ കനകയുടെയും അവരുടെ അമ്മയുടെയും പേരുകള്‍ ഗെയ്റ്റില്‍ എഴുതിയിട്ടുണ്ട്.

തമിഴില്‍ ആരോടോ സംസാരിക്കുകയായിരുന്നു കനക. വീട്ടുജോലിക്കാരിയോടാകും എന്ന് കരുതിയെങ്കിലും കനക സംസാരിച്ചത് അവരുടെ ഫോണിലായിരുന്നു. കാളിങ് ബെല്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഷെഡില്‍ പൊടിപിടിച്ച രണ്ടു കാറുകളുണ്ട്. ഗേറ്റുകള്‍ അടച്ചിരുന്നെങ്കിലും സെക്യൂരിറ്റി ഗാര്‍ഡ് ഇല്ലായിരുന്നു. ചുമരുകളില്‍ വിള്ളലുണ്ട്. വീടിന്റെ മുറ്റം അടിച്ചുവാരിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

പണ്ട് കാര്‍ എടുക്കുമായിരുന്നെങ്കിലും ഇപ്പോള്‍ അതവിടെ കിടപ്പാണെന്നു അയല്‍വാസികള്‍ പറയുന്നു. വീട്ടില്‍ തീപിടിച്ചപ്പോള്‍ താനാണ് അഗ്‌നിശമന സേനയെ വിളിച്ചുവരുത്തിയതെന്നും അവര്‍ പറഞ്ഞു. പൂജാ മുറിയില്‍ നിന്നും തീപടര്‍ന്നു ചില വസ്തുക്കള്‍ കത്തിയിരുന്നു എന്നും അതായിരുന്നു കാരണമെന്നും അയല്‍വാസി പറഞ്ഞു. അടുത്തുള്ള അപ്പാര്‍ട്‌മെന്റിലെ സെക്യൂട്ടി ഉദ്യോഗസ്ഥന്‍ മാത്രമാണ് കനകയുടെ സഹായി. ഇദ്ദേഹം ശബരിമലയില്‍ പോയ സമയത്താണ് വീട്ടില്‍ തീപിടുത്തം ഉള്‍പ്പെടെ സംഭവിച്ചത്.

‘മാഡം എന്താവശ്യം പറഞ്ഞാലും ഞാന്‍ സഹായമെത്തിക്കാറുണ്ട്’ എന്ന് ഇദ്ദേഹം പറഞ്ഞു. അടുത്ത ബന്ധുക്കളുടെ മോശം പെരുമാറ്റം മൂലമാണ് കനക ആരെയും അടുപ്പിക്കാത്തത് എന്ന്  സഹായി. പറഞ്ഞു. ഒടുവില്‍ ഇലെക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നും ഉദ്യോഗസ്ഥനെത്തിയതും കനക വാതില്‍ തുറന്നു സംസാരിച്ചു. കൂട്ടത്തില്‍ മാധ്യമപ്രവര്‍ത്തകയോടും. കനകയുടെ പക്കല്‍ നിന്നുതന്നെ സത്യാവസ്ഥ പുറത്തുവന്നു.


അല്‍പ്പം വണ്ണം കൂടിയെങ്കിലും കനകയുടെ സൗന്ദര്യത്തിന് കുറവൊന്നും വന്നിട്ടില്ലായിരുന്നു. തോളൊപ്പമുള്ള തലമുടി ഭംഗിയായി കെട്ടിവച്ചിരുന്നു. സ്ലീവ്‌ലെസ് ടോപ്പും സ്‌കര്‍ട്ടും ധരിച്ചിരുന്നു. കാര്യം അന്വേഷിച്ചപ്പോള്‍, ‘എനിക്കൊന്നും സംഭവിച്ചിട്ടില്ല. എല്ലാവരുടെയും ഭയം അടിസ്ഥാനരഹിതമാണ്. ഇപ്പോള്‍ കാണുന്നില്ലേ? എന്നെ കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ കാണാറുണ്ട്. ഞാന്‍ പ്രതികരിക്കുന്നില്ല എന്നായിരുന്നു കനകയുടെ മറുപടി.

മാത്രമല്ല, ഒരു നടിയായും വ്യക്തിയായും കനകയുടെ ജീവിതം ഇത്തരക്കാരെ ഒരു തരത്തിലും ബാധിക്കുന്നില്ല. അവരുടെ ജീവിതം എന്നെയും ബാധിക്കുന്നില്ല. അതിനാല്‍, ഈ കിംവദന്തികള്‍ ഞാന്‍ അവഗണിക്കുന്നു. എന്റെ ഭാഗം പറയാന്‍ ഞാന്‍ ഒന്നോ രണ്ടോ തവണ അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നത് നിര്‍ത്തി, എന്നും കനക പറഞ്ഞു നിര്‍ത്തി

അതേസമയം, നടിയ്ക്ക് സാമ്പത്തിക പരാധീനതകള്‍ നടിക്കില്ല എന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്വത്തുവകകള്‍ ധാരാളമുണ്ട്. കനകയുമായി വര്‍ഷങ്ങളുടെ അടുപ്പമുണ്ട് എന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍. അവര്‍ക്ക് എന്താവശ്യം ഉണ്ടെങ്കിലും നിറവേറ്റി നല്‍കും. വീട് പെയിന്റ് ചെയ്യുന്ന കാര്യം ഒരിക്കല്‍ നിര്‍ദേശിച്ചപ്പോള്‍, ‘നോക്കാം’ എന്നായിരുന്നു മറുപടി. അവരെ അവരുടെ ജീവിതം ജീവിക്കാന്‍ അനുവദിക്കുക എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top