Connect with us

ദിലീപും കാവ്യ മാധവനും എന്ന് പറയുന്ന രണ്ടു പേര്‍ മലയാള സിനിമയിലെ രണ്ട് വിഷങ്ങളാണ്; ധന്യ രാമന്‍

Malayalam

ദിലീപും കാവ്യ മാധവനും എന്ന് പറയുന്ന രണ്ടു പേര്‍ മലയാള സിനിമയിലെ രണ്ട് വിഷങ്ങളാണ്; ധന്യ രാമന്‍

ദിലീപും കാവ്യ മാധവനും എന്ന് പറയുന്ന രണ്ടു പേര്‍ മലയാള സിനിമയിലെ രണ്ട് വിഷങ്ങളാണ്; ധന്യ രാമന്‍

മലയാള സിനിമയെയും കേരളക്കരയെയും ഏറെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം. ദിലീപിന്റെയും കാവ്യാ മാധവന്റെയും പേര് ഇതില്‍ ഉയര്‍ന്ന വന്നതോടെ ആളുകള്‍ക്കിടയില്‍ ഈ സംഭവം ചര്‍ച്ചയായി മാറുകയായിരുന്നു. കാവ്യയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായെന്നും മുമ്പുള്ള ചോദ്യം ചെയ്യലുകളില്‍ നിന്നും െ്രെകംബ്രാഞ്ച് സംഘം വ്യക്തമാക്കിയിരുന്നു.

ഇപ്പോളിതാ കേസില്‍ കാവ്യാ മാധവന്‍ അറിയാതെ ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞ് ആക്ടിവിസ്റ്റായ ധന്യ രാമന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ദിലീപും കാവ്യമാധവനും ഒരു വീട്ടില്‍ ഉള്ളവരാണ്. സാമ്പത്തികമായി ഒരുപാട് സ്വാധീനമുള്ളവര്‍. സിനിമയുടെ വലിയ പ്രതിചായ അവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ വലിയതോതിലുള്ള സമ്മര്‍ദ്ദം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ജുഡീഷ്യറിക്ക് ഒക്കെ ഉണ്ടായിട്ടുണ്ട്.

അഞ്ചു കൊല്ലമായി കേസിലെ അന്വേഷണം നടക്കുന്നത്. ഈ കാലയളവില്‍ പോലീസ് കൊടുത്ത കൃത്യമായ തെളിവുകള്‍ പോലും കോടതി സ്വീകരിക്കാത്ത ഒരു സാഹചര്യം ഈ കേസിനെ സംബന്ധിച്ച് നിലനില്‍ക്കുന്നുണ്ട്. ദിലീപ് കേസില്‍ എട്ടാം പ്രതിയായിരുന്ന ശേഷമുള്ള കാര്യങ്ങള്‍ അല്ല ഞാന്‍ പറയുന്നത്. അതിജീവിതയായ നടിക്കെതിരെ ആക്രമണം നടക്കുന്ന സമയത്തെ കാര്യങ്ങളാണ്. ആ സമയത്തുള്ള മുപ്പതിലേറെ വരുന്ന ഓഡിയോ ക്ലിപ്പുകള്‍ ചെക്ക് ചെയ്യാനാണ് കാവ്യ മാധവനെ െ്രെകംബ്രാഞ്ച് അന്വേഷണസംഘം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

നമ്മളെ കേസില്‍പ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആരെങ്കിലും നീങ്ങിയാല്‍ പോലീസ് വിളിക്കുന്ന സ്ഥലത്ത് പോയി നമ്മള്‍ അന്തസ്സായി മൊഴി കൊടുക്കും. പേടിക്കേണ്ട ആവശ്യമില്ല, കുറ്റകൃത്യത്തിന് ഭാഗമായി നമ്മള്‍ ഇല്ലാത്തതുകൊണ്ട് നമ്മുടെ മനസ്സ് ഉറച്ചത് ആയിരിക്കും. ഈ കള്ളത്തരങ്ങള്‍ മുഴുവന്‍ കാണിച്ചു ദിലീപും കാവ്യ മാധവനും എന്ന് പറയുന്ന രണ്ടു പേര്‍ മലയാള സിനിമയിലെ രണ്ട് വിഷങ്ങളാണ്. കള്ളം പറയാന്‍ എത്രയൊക്കെ ശ്രമിച്ചാലും അവരുടെ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടാകും.

അത് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സത്യസന്ധമായ മൊഴി ആണെങ്കില്‍ ഒരാള്‍ക്ക് വക്കീലിന്റെ ട്രെയിനിങ്ങും മറ്റും തയ്യാറെടുപ്പുകളും ആവശ്യമില്ല. കേസില്‍ പ്രതിയായവരൊക്കെ അത്തരം ഒരു തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. ഒരു പ്രത്യേകതരം സ്‌റ്റോറി ഉണ്ടാക്കിയവര്‍ പറയുന്നതാണ്. എന്തൊക്കെ സ്‌റ്റോറി ഉണ്ടാക്കിയാലും നിര്‍ഭാഗ്യവശാല്‍ വ്യക്തമായതെളിവുകള്‍ മൊഴിയിലെ വൈരുദ്ധ്യങ്ങളും ഇതിനിടയില്‍ ഉണ്ടായിരിക്കും.

കാവ്യ മാധവന്‍ ഇനിയെത്ര പുണ്യാളത്തി ആയി മാറാന്‍ നോക്കിയാലും അതിനു സാധിക്കില്ല. ഈ കുറ്റകൃത്യം ചെയ്തിട്ടുള്ളത് എങ്ങനെയാണെന്ന് എല്ലാവര്‍ക്കുമറിയാം. ജീവിച്ചിരിക്കുന്ന മനുഷ്യരുടെ നിരവധി തെളിവുകള്‍ ഇവിടെയുണ്ട്. എത്രയൊക്കെ മൂടുപടമിട്ടു മറക്കാന്‍ ശ്രമിച്ചാലും അത് സാധിക്കില്ല. സാധാരണക്കാരന്‍ ഒരു കേസില്‍ പ്രതി ആകുമ്പോള്‍ അവനെ ഉടന്‍ അറസ്റ്റ് ചെയ്ത റിമാന്‍ഡില്‍ കൊണ്ടുപോകും.

ഇതുപോലുള്ള കൊച്ചമ്മമാര്‍ക്ക് എല്ലാവിധ നിയമത്തെയും സ്വാധീനത്തെയും പിന്തുണയില്‍ അവര് ഇരിക്കുന്നിടത്ത് പോയി എല്ലാവരോടും കൂടി ചോദ്യം ചെയ്യാനായി ഇത്രയും സമയം അനുവദിച്ചു. ഒന്നും പേടിക്കാനില്ല എങ്കില്‍ പിന്നെ എന്തിനാണ് ഫോണ്‍ ഒളിപ്പിക്കുന്നത്. ചോദ്യം ചെയ്യല്‍ ഒക്കെ എന്തിനാണ് നീട്ടിക്കൊണ്ടുപോകുന്നത്. ഇതെല്ലാം ആര്‍ക്കാണ് മനസ്സിലാകാത്തത് എന്നും ധന്യ രാമന്‍ ചോദിക്കുന്നു.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസ് ഇപ്പോള്‍ അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴും മലയാളികള്‍ ആകാംക്ഷയോടെയാണ് കേസിനെ ഉറ്റു നോക്കുന്നത്. 2017 ല്‍ ഓടുന്ന കാറില്‍ വെച്ചാണ് നടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടിയെ മറ്റൊരു വാഹനത്തിലെത്തി പള്‍സുനിയും സംഘവും തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് കേസ്.

സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പള്‍സര്‍ സുനി പോലീസിന്റെ പിടിയിലായിരുന്നു. പിന്നീട് മാസങ്ങള്‍ക്ക് ശേഷം കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി നടന്‍ ദിലീപും അഴിക്കുള്ളിലായിരുന്നു. 85 ദിവസങ്ങളോളം ജയിലില്‍ കിടന്ന ശേഷം ദിലീപിന് കേസില്‍ ജാമ്യം ലഭിച്ചു.

കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയ്ക്ക് സുപ്രീം കോടതിയില്‍ നിന്നും കനത്ത തിരിച്ചടി. ഈ കേസില്‍ ജാമ്യം അനുവദിക്കണമെന്ന സുനിയുടെ ഹര്‍ജി സുപ്രീം കോടതിയും തള്ളിയിരിക്കുകയാണ്. ഇതോടെ സുനി വിചാരണ തടവുകരാനായി ജയിലില്‍ തുടരും.

ആറ് വര്‍ഷത്തിലേറെയായി ജയിലില്‍ വിചാരണതടവുകാരനായി തുടരുകയാണെന്നും വിചാരണ അനന്തമായി നീളുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സുനി സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ അതിജീവിതയുടെ മൊഴി വായിച്ചിട്ടുണ്ടെന്നും സുനിക്ക് ജാമ്യത്തിന് അര്‍ഹത ഇല്ലെന്നും ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

നേരത്തേ ഇതേ കാര്യം ഉന്നയിച്ച് ഹൈക്കോടതിയെ സുനി സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ജാമ്യം തള്ളുകയായിരുന്നു. നടിയുടെ അടക്കം മൊഴികള്‍ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നടപടി. അതിക്രൂരമായ പീഡനമാണ് നടി നേരിട്ടതെന്നും അതിനാല്‍ ജാമ്യം തള്ളുകയാണെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് വ്യക്താമക്കുകയായിരുന്നു. തുടര്‍ന്നാണ് സുനി വീണ്ടും സുപ്രീം കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്.

More in Malayalam

Trending

Recent

To Top