20 വർഷത്തിലേറെയായി മിനിസ്ക്രീനിൽ നിറഞ്ഞ് നിൽക്കുകയാണ് നടി ജീജ സുരേന്ദ്രൻ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ നടി പ്രേക്ഷകർക്ക് സമ്മാനിച്ചു. ഇപ്പോഴിതാ ജീജ പങ്കിട്ട വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. പുതു തലമുറ ഫോട്ടോഷൂട്ടിനുവേണ്ടി എന്തിനാണ് പണം ഇങ്ങനെ ചിലവഴിക്കുന്നതെന്നാണ് ജീജ ചോദിക്കുന്നത്.
ജീജയുടെ വാക്കുകൾ!
എന്തിനാണ് പണം ഇങ്ങനെ ധൂർത്തടിക്കുന്നത് എന്ന് ചിന്തിക്കാറുണ്ട്. അത്തരത്തിലാണ് ഓരോ ഫോട്ടോഷൂട്ടും കണ്മുന്പിലേക്ക് എത്തുന്നത്. പണം ആവശ്യകാര്യങ്ങൾക്കായി കരുതി വയ്ക്കണം. ഇന്നത്തെ തലമുറ അതൊന്നും ചിന്തിക്കുന്നതേ ഇല്ല. എന്തിന്നാണ് ഇങ്ങനെ സ്റ്റൈലൻ ചിത്രങ്ങൾ പകർത്തി പണം വെറുതെ കളയുന്നത്. അതൊക്കെ മാറ്റിവച്ചിട്ട് ജീവിതം എന്തെന്നും ജീവിതത്തിന്റെ അർഥം എന്തെന്നും തിരിച്ചറിയൂ… അങ്ങനെ ആസ്വദിച്ച് ജീവിക്കാൻ പുതു തലമുറ തയ്യാറാകണം.
കണ്ണൂരാണ് ജീജയുടെ സ്വദേശം. സ്കൂൾ കാലഘട്ടത്തിൽ തന്നെ നൃത്തത്തിലും കലാരംഗത്തും ജീജ സജീവമായിരുന്നു. തുടർച്ചയായി 5 വർഷം കോഴിക്കോട് സർവകലാശാല കലാതിലകമായിരുന്നു ജീജ. വിവാഹശേഷം ഭർത്താവിന്റെ പിന്തുണയോടെയാണ് ജീജ അഭിനയരംഗത്ത് സജീവമായത്. ഭർത്താവിന്റെ താൽപര്യപ്രകാരം ഒഡിഷനായിൽ പങ്കെടുക്കാൻ പോയതും അങ്ങനെ മിനിസ്ക്രീനിലേക്കെത്തിയ കഥയൊക്കെ ജീജ മുൻപ് പറഞ്ഞിട്ടുണ്ട്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് ഗൗതമി. ഇപ്പോഴിതാ തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ പ്രവർത്തക കൂടിയായ നടി പൊലീസിൽ...
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായി എത്തുന്ന ജയിലർ 2ൽ താനും അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി മലയാളി താരം അന്ന...