Actress
ലെൻസ് ധരിച്ച് കണ്ണ് പോയി, ഒന്നും കാണാൻ കഴിയുന്നില്ല, ഉറങ്ങാൻ പോലും കഴിയുന്നില്ല; അസഹനീയമായ വേദനയാണെന്ന് നടി ജാസ്മിൻ ഭാസിൻ
ലെൻസ് ധരിച്ച് കണ്ണ് പോയി, ഒന്നും കാണാൻ കഴിയുന്നില്ല, ഉറങ്ങാൻ പോലും കഴിയുന്നില്ല; അസഹനീയമായ വേദനയാണെന്ന് നടി ജാസ്മിൻ ഭാസിൻ
ദിൽ സേ ദിൽ തക് എന്ന ടെലിവിഷൻ പരമ്പരയിലൂടെയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് ജാസ്മിൻ ഭാസിൻ. ഇപ്പോഴിതാ കോണ്ടാക്ട് ലെൻസ് കാരണം തന്റെ കണ്ണുകൾക്ക് പരിക്ക് സംഭവിച്ചുവെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. കണ്ണുകൾക്ക് പരിക്കുപറ്റിയതിനാൽ ഒന്നും കാണാൻ വയ്യെന്നും ഉറങ്ങാൻപോലും സാധിക്കുന്നില്ലെന്നും താരം പറഞ്ഞു.
ജൂലായ് 17ന് ഞാൻ ഡൽഹിയിലെ ഒരു പരിപാടിയിൽ പങ്കെടുത്തു. പരിപാടിക്കായി തയാറെടുക്കുമ്പോൾ ഞാൻ ലെൻസ് ധരിച്ചു. എന്നാൽ അവ ധരിച്ചതിന് ശേഷം എന്റെ കണ്ണുകൾ വേദനിക്കാൻ തുടങ്ങി. അസഹനീയമായ വേദനയാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നാലഞ്ച് ദിവസങ്ങൾകൊണ്ട് ഭേദമാവും എന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. എങ്കിലും അത്രയും ദിവസം കണ്ണുകൾത്ത് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടിയിരിക്കുന്നു.
അത് അത്ര എളുപ്പമുള്ള കാര്യമല്ലാ എന്ന് എനിക്ക് നല്ലത് പോലെ അറിയാം. കാരണം എനിക്കിപ്പോൾ ഒന്നും കാണാനാവുന്നില്ല. വേദനകാരണം ഉറങ്ങാൻപോലും കഴിയുന്നില്ല എന്നും ജാസ്മിൻ പറഞ്ഞു.
ഡൽഹിയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻവേണ്ടി ധരിച്ച കോണ്ടാക്ട് ലെൻസാണ് ജാസ്മിനെ ഈ അവസ്ഥയിലേയ്ക്ക് എത്തിച്ചത്. ലെൻസ് ധരിച്ചപ്പോൾ മുതൽ വേദനിക്കാൻ തുടങ്ങിയെന്നാണ് നടി പറഞ്ഞത്. എന്നാൽ ഇത് അവഗണിച്ച് ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചെങ്കിലും വേദന കൂടിക്കൂടി വന്നു.
ഒരു ഘട്ടമെത്തിയപ്പോൾ ഒന്നും കാണാനാവാത്ത അവസ്ഥ വന്നിരുന്നുവെന്നും ജാസ്മിൻ പറഞ്ഞു. പിറ്റേന്ന് ആണ് നേത്രരോഗ വിദഗ്ധനെ നടി കാണുന്നത്.
അപ്പോഴാണ് കോർണിയകളിൽ മുറിവുണ്ടായെന്ന വിവരം തന്നെ താരം തിരിച്ചറിഞ്ഞത്. തുടർന്ന് ഇവർ മുംബൈയിലെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
2011ൽ പുറത്തിറങ്ങിയ വാനം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ജാസ്മിൻ സിനിമയിലേ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്. തഷാൻ-ഇ-ഇഷ്‌ക്, ദിൽ സേ ദിൽ തക് എന്നിവയാണ് പ്രധാന പരമ്പരകൾ. ഖത്രോൺ കെ ഖിലാഡി 9, ഫിയർ ഫാക്ടർ: ഖത്രോൺ കേ ഖിലാഡി – മെയ്ഡ് ഇൻ ഇന്ത്യ, ബിഗ് ബോസ് 14 തുടങ്ങിയ റിയാലിറ്റി ഷോകളിലും ജാസ്മിൻ പങ്കെടുത്തു. ഹണിമൂൺ (2022) എന്ന ചിത്രത്തിലൂടെ പഞ്ചാബി സിനിമയിലും ജാസ്മിൻ അരങ്ങേറ്റം കുറിച്ചിരുന്നു.
