Malayalam Breaking News
അച്ഛന് താക്കീതു നല്‍കിയിട്ടും പ്രണയം തുടര്‍ന്നു… സിനിമയെ പോലും വെല്ലുംവിധം നടിയുടെ കാമുകനെ ക്രൂരമായി കൊല്ലപ്പെടുത്തി പിതാവ്
അച്ഛന് താക്കീതു നല്‍കിയിട്ടും പ്രണയം തുടര്‍ന്നു… സിനിമയെ പോലും വെല്ലുംവിധം നടിയുടെ കാമുകനെ ക്രൂരമായി കൊല്ലപ്പെടുത്തി പിതാവ്
അച്ഛന് താക്കീതു നല്‍കിയിട്ടും പ്രണയം തുടര്‍ന്നു… സിനിമയെ പോലും വെല്ലുംവിധം നടിയുടെ കാമുകനെ ക്രൂരമായി കൊല്ലപ്പെടുത്തി പിതാവ്
പ്രണയത്തിന് ഒരു രക്തസാക്ഷികൂടി. സിനിമാകഥയെ പോലും വെല്ലുന്ന രീതിയിലാണ് ഈ കൊലപാതകം. ടാക്സി ട്രൈവറുമായി സ്നേഹത്തിലായിരുന്ന മകള്‍ക്ക് താക്കീതു നല്‍കിയിട്ടും പിന്മാറാത്തതിനെ തുടര്‍ന്ന് അതിക്രൂരമായി മകളുടെ കാമുകനെ കൊല്ലുകയായിരുന്നു ഈ പിതാവ്. ടാക്സി ഡ്രൈവറായ പ്രഭാകരനും തെലുങ്ക് സിനിമയിലെ ജൂനിയര്‍ നടിയുമായ വിഷ്ണു പ്രിയയുമായി പ്രണയത്തിലാണ്.
പത്തു വര്‍ഷമായി കൊടൈക്കനാലിലാണ് നടി ഉള്‍പ്പെടെ നടിയുടെ കുടുംബം താമസിച്ചിരുന്നത്. ഇതിനിടയില്‍ സിനിമാ ഷൂട്ടിംഗിന് ശേഷം നടി വരുമ്പോള്‍ മധുര വിമാനത്താളവത്തില്‍ നിന്നും കൊടൈക്കനാലിലേക്ക് പതിവായി കൊണ്ടു വരുന്നതും പോരുന്നതും പ്രഭാകരനായിരുന്നു. ടാക്സി ഡ്രൈവറായിരുന്നു പ്രഭാകരന്. പല തവണ ഓട്ടം പോയതിലൂടെ വിഷ്ണു പ്രിയയ്ക്ക് പ്രഭാകരനുമായി അടുപ്പം ഉണ്ടാകുകയായിരുന്നു. മകളുടെ പ്രണയത്തെ എതിര്‍ത്തിരുന്ന സൂര്യനാരായണന് ഇക്കാര്യത്തില്‍ മകള്‍ക്ക് ശക്തമായ താക്കീത് നല്‍കിയിരുന്നെങ്കിലും ഇരുവരും അതിനെ അവഗണിച്ചും പ്രണയം തുടര്‍ന്നതോടെയാണ് പ്രഭാകരനെ കൊല്ലാന്‍ സൂര്യനാരായണന് ക്വട്ടേഷന്‍ കൊടുക്കാന്‍ തീരുമാനിച്ചത്.
തുടര്‍ന്ന് പ്രഭാകരനെ കൊല്ലാന്‍ പിതാവ് ക്വട്ടേഷന്‍ നല്കി. പിതാവ് നല്കിയ കരാറില്‍ നാലംഗ വാടകക്കൊലയാളി സംഘം ഡ്രൈവറെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഘത്തിലെ നാലു പേര് പിടിയിലായതോടെ നടിയുടെ പിതാവിനായി പൊലീസ് ഹൈദരാബാദിലേക്ക് തിരിച്ചിരിക്കുകയാണ്. കൊടൈക്കനാലിന് സമീപം ആട്ടുവംപട്ടിയിലെ ടൂറിസ്റ്റ് കാര്‍ ഡ്രൈവര്‍ പ്രഭാകരന് എന്ന 28 കാരനെയാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മകളുടെ ഈ പ്രണയത്തോട് 66കാരനായ പിതാവ് സൂര്യ നാരായണന് കടുത്ത എതിര്‍പ്പായിരുന്നു. തുടര്‍ന്ന് പ്രഭാകരനെ കൊല്ലാന്‍ സെന്തില്‍, അണ്ണാനഗറിലെ മുന്‍ ഹോംഗാര്‍ഡ് മണികണ്ഠന് എന്നിവരെ സൂര്യ നാരായണ്‍ ചുമതലപ്പെടുത്തുകയായിരുന്നു. ഇവര്‍ അണ്ണദുരൈ അനന്തഗിരിയിലെ മുഹമ്മദ് സല്‍മാനെ സഹായത്തിനും വിളിച്ചിരുന്നു. കൊടൈക്കനാല്‍ സിറ്റി വ്യൂ ഭാഗത്ത് നിന്നും ഈ മാസം 25 നായിരുന്നു പ്രഭാകരന്റെ മൃതദേഹം കണ്ടെത്തിയത്. 20 അടി താഴ്ചയില്‍ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിന് നടിയുമായി പ്രണയം ഉള്ളതായി പൊലീസിന് വിവരം ലഭിച്ചു. സൂര്യനാരായണന് നല്കിയ കരാര്‍ പ്രകാരം സെന്തില്‍ 24ന് പ്രഭാകരനെ ഓട്ടം വിളിച്ചു. പിന്നാലെ മണികണ്ഠനും അണ്ണാദുരൈയും സല്‍മാനും കാറില്‍ കയറുകയും പ്രഭാകരന്റെ മുഖം തുണി കൊണ്ടു മൂടി കഴുത്തറുത്തു കൊലപ്പെടുത്തുകയുമായിരുന്നു. കൊലപ്പെടുത്താനായി മണികണ്ഠന്റെ അക്കൗണ്ടിലേക്ക് 50,000 രൂപ സൂര്യനാരായണന് നിക്ഷേപിച്ചിരുന്നു. 13 സെന്റ് നിലവും വാഗ്ദാനവും ചെയ്തിരുന്നു. പ്രഭാകരന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നുമാണ് സംഘത്തെക്കുറിച്ചുളള വിവരം പൊലീസിന് ലഭ്യമായത്.
Actress father killed her lover
