Malayalam Breaking News
ആടുജീവിതത്തിന് എന്ത് പറ്റി ?! ഒരു ഷെഡ്യൂൾ കഴിഞ്ഞ ചിത്രം ഉപേക്ഷിച്ചോ ?! ആരാധകർക്ക് നിരാശ.. നിലപാട് വ്യക്തമാക്കി ബ്ലെസ്സി…
ആടുജീവിതത്തിന് എന്ത് പറ്റി ?! ഒരു ഷെഡ്യൂൾ കഴിഞ്ഞ ചിത്രം ഉപേക്ഷിച്ചോ ?! ആരാധകർക്ക് നിരാശ.. നിലപാട് വ്യക്തമാക്കി ബ്ലെസ്സി…
ആടുജീവിതത്തിന് എന്ത് പറ്റി ?! ഒരു ഷെഡ്യൂൾ കഴിഞ്ഞ ചിത്രം ഉപേക്ഷിച്ചോ ?! ആരാധകർക്ക് നിരാശ.. നിലപാട് വ്യക്തമാക്കി ബ്ലെസ്സി…
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആട് ജീവിതം. ആദ്യ ഷെഡ്യൂൾ ഷൂട്ടിംഗ് പൂർത്തിയാക്കിയ ആടുജീവിതത്തെ കുറിച്ച് ഇപ്പോൾ വാർത്തകൾ ഒന്നും തന്നെ കേൾക്കാറില്ല. ചിത്രം ഉപേക്ഷിച്ചു എന്നുള്ള തരത്തിൽ വരെ വാർത്തകൾ വന്നത് ആരാധകരെ നിരാശരാക്കുകയും ചെയ്‌തിരുന്നു. എന്നാൽ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തലുകളുമായി സംവിധായകൻ ബ്ലെസ്സി രംഗത്ത് വന്നിരിക്കുകയാണ്.
ആടു ജീവിതം ഇനിയും വൈകുമെന്നാണ് ബ്ലെസി അറിയിച്ചത്. പ്രശസ്‌ത എഴുത്തുകാരൻ ബെന്യാമിന്റെ ‘ആടുജീവിത’ത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയുടെ അടുത്ത ഷെഡ്യൂൾ ജൂണിൽ ആരംഭിക്കുമെന്ന് സംവിധായകൻ ബ്ലെസി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ചിത്രം റിലീസ് ചെയ്യാന്‍ കാലതാമസമുണ്ടാകുമെന്ന് ഒരു അഭിമുഖത്തില്‍ ബ്ലെസി പറഞ്ഞു.
ചിത്രമൊരുങ്ങുന്നത് വലിയ ക്യാന്‍വാസിലാണ്. നാട്ടിലെ സീനുകള്‍ എല്ലാം പൂര്‍ത്തിയായി. അവശേഷിക്കുന്ന മൂന്ന് ഷെഡ്യൂളുകളും വിദേശത്ത് ചിത്രീകരിക്കേണ്ടവയാണ്. പ്ലാനിംഗിനെടുക്കുന്ന സമയം മൂലമാണിത്. തെറ്റുകളില്ലാതെ വേണം ഓരോ ഷോട്ടും എന്നതിനാല്‍ കൃത്യമായ പ്ലാനിംഗോടെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും ബ്ലസി പറയുന്നു.
മലയാളസിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രങ്ങളില്‍ ഒന്നായിരിക്കും ‘ആടുജീവിതം’ എന്നാണ് റിപ്പോര്‍ട്ട്. ജോലി തേടി ഗൾഫിൽ എത്തി അറബിയുടെ ചതിയിൽ കുടുങ്ങി രക്ഷപെടാനുള്ള നജീബ് എന്ന ചെറുപ്പക്കാരന്റെ അതിജീവനത്തിന്റെ കഥയാണ് ആടുജീവിതം പറയുന്നത്.
What happened to Aadujeevitham – says Blessy
