News
ചലച്ചിത്ര നടി കരോലിന് ഫ്ലാക്കിനെ മരിച്ച നിലയില്‍ കണ്ടെത്തി
ചലച്ചിത്ര നടി കരോലിന് ഫ്ലാക്കിനെ മരിച്ച നിലയില്‍ കണ്ടെത്തി
ബ്രിട്ടീഷ് ടെലിവിഷന്‍ അവതാരകയും നടിയുമായ കരോലിന് ഫ്ലാക്കിനെ മരിച്ച നിലയില്‍ കണ്ടെത്തി. ലണ്ടനിലെ വീട്ടില്‍ ശനിയാഴ്ചയാണ് കരോലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രമുഖ ബ്രിട്ടീഷ് ചലച്ചിത്ര നടി കരോലിന് ഫ്ലാക്കിനെ മരിച്ച നിലയില്‍ കണ്ടെത്തി. ‘ലവ് ഐലന്റ്’ ഉള്‍പ്പടെ ഇരുപതിലധികം ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായെത്തി പ്രശസ്തയായ ആളാണ് കരോലിന് ഫ്ലാക്ക്. ബ്രിട്ടീഷ് ചാനലായ ഐടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയാണ് ലവ് ഐലന്റ്. അതിനുശേഷമാണ് സിനിമയില്‍ എത്തുന്നത്.
കരോലിന്റെ മരണ വാര്‍ത്ത തങ്ങളെ ഞെട്ടിച്ചുകളഞ്ഞെന്നും ഇത് താങ്ങാവുന്നതിലും അധികം സങ്കടമാണ് ഉണ്ടാക്കുന്നതെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം, കാമുകനെ ആക്രമിച്ച കേസില്‍ അടുത്ത മാസം വിചാരണ നേരിടാനിരിക്കെയായിരുന്നു കരോളിന്. അതിനിടെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് മരണവാര്‍ത്ത പുറത്ത് വന്നത്. കരോലിന് മരിച്ച വിവരം കുടുംബം സ്ഥിരീകരിച്ചു.
actress death
