Malayalam Breaking News
പ്ലാനിംഗിലൊന്നും ഒരു കാര്യവുമില്ല, വിധിയാണ് എല്ലാം; സിനിമ എക്കാലവും കൂടെ ഉണ്ടാകില്ലെന്ന് നടി ഭാമ!
പ്ലാനിംഗിലൊന്നും ഒരു കാര്യവുമില്ല, വിധിയാണ് എല്ലാം; സിനിമ എക്കാലവും കൂടെ ഉണ്ടാകില്ലെന്ന് നടി ഭാമ!
നിവേദ്യത്തിലെ കുട്ടിക്കുറുമ്പുള്ള തനി നാടന്‍ കഥാപാത്രമായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഭാമ.ലോഹിതദാസ് ചിത്രത്തിലൂടെ മലയാളം സിനിമാലോകത്തേക്ക് കടന്നു വന്ന ഭാമ കുറച്ചു ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചുള്ളൂ എങ്കിലും മികച്ച വേഷങ്ങള്‍ തന്നെയാണ് കൈകാര്യം ചെയ്തത്.അന്യഭാഷാ ചിത്രങ്ങളില്‍ പോലും തന്റെ മികവ് പ്രകടിപ്പിച്ച ഭാമ ഇപ്പോള്‍ വിവാഹത്തിന് ഒരുങ്ങുകയാണ്.
ബിസിനസ്സുകാരനായ ചെന്നിത്തല സ്വദേശി അരുണ്‍ ആണ് വരന്‍. ജനുവരിയില്‍ ആയിരിക്കും വിവാഹം ഉണ്ടാവുക എന്ന് താരം തന്നെ വെളിപ്പെടുത്തി കഴിഞ്ഞു.ഇതൊരു പ്രണയ വിവാഹമല്ല, പറഞ്ഞുറപ്പിച്ച വിവാഹമാണ് എന്നും ഒരു അഭിമുഖത്തില്‍ ഭാമ പറയുകയുണ്ടായി.സിനിമ എന്നും കൂടെ ഉണ്ടാകില്ല എന്ന് പണ്ടേ അറിയാമായിരുന്നു എന്നും,സിനിമ എന്നു പറയുന്നത് ഒരു യാത്രയാണ് എന്നും ഭാമ പറയുന്നു.അഞ്ചോ പത്തോ വര്‍ഷം കൂടുമ്പോള്‍ കുറച്ചുപേര്‍ മാറി പുതിയ കുറച്ച് പേര്‍ വരും.ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും ആദ്യമായി സിനിമയിലെത്തുമ്പോള്‍ ലോഹിതദാസ് പറഞ്ഞതും ഇത് തന്നെയാണ്.
ഇഷ്ടമുള്ളത് ചെയ്യുക.അല്ലാത്തവയോട് നോ പറയുക.എത്ര സിനിമകളാണ് വിജയിച്ചത് എന്നറിയില്ല.എങ്കിലും ഒരു ജോലി കിട്ടിയത് ഭംഗിയായി ചെയ്തു എന്ന് തന്നെ വിശ്വസിക്കുന്നു.എല്ലാം ദൈവഹിതമാണ് ഭാമ പറയുന്നു.
actress Bhama