Connect with us

നടി ആക്രമിക്കപ്പെട്ട കേസ്; കേസിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് 6 ആഴ്ചയ്ക്കു ശേഷം നല്‍കണം, വിചാരണക്കോടതിയോട് സുപ്രീം കോടതി

Malayalam

നടി ആക്രമിക്കപ്പെട്ട കേസ്; കേസിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് 6 ആഴ്ചയ്ക്കു ശേഷം നല്‍കണം, വിചാരണക്കോടതിയോട് സുപ്രീം കോടതി

നടി ആക്രമിക്കപ്പെട്ട കേസ്; കേസിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് 6 ആഴ്ചയ്ക്കു ശേഷം നല്‍കണം, വിചാരണക്കോടതിയോട് സുപ്രീം കോടതി

കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം. കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള എല്ലാ നടപടിയും വിചാരണക്കോടതി ജഡ്ജി സ്വീകരിക്കുന്നുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിചാരണ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു.

കേസിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് 6 ആഴ്ചയ്ക്കു ശേഷം നല്‍കാന്‍ വിചാരണക്കോടതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഡിസംബര്‍ 13ന് കേസ് വീണ്ടും പരിഗണിക്കും. വിചാരണ ജനുവരി 31നകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി സെപ്റ്റംബര്‍ 5ന് നിര്‍ദേശിച്ചിരുന്നു. നിലവിലെ പുരോഗതി കോടതി വിലയിരുത്തി.

ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും തുടരന്വേഷണ റിപ്പോര്‍ട്ട് പുതിയ അന്വേഷണത്തിനു വേണ്ടി ഉപയോഗിക്കുന്നത് തടയണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കും മുന്‍പ് തന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും. അതിജീവിതയുടെ ആവശ്യത്തില്‍ കഴമ്പില്ലെന്നു വ്യക്തമാക്കി ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു.

നേരത്തേ നടി ആക്രമിക്കപ്പെട്ട കേസിലെ വിചരണ കോടതിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിയില്‍ അതിജീവിതയുടെ ആവശ്യപ്രകാരം അടച്ചിട്ട മുറിയില്‍ കോടതി വിശദമായി വാദം കേള്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടിയുടെ ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളുകയാണ് ഉണ്ടായത്. മാധ്യമ വാര്‍ത്തകള്‍ അതിജീവിതയെ തെറ്റിധരിപ്പിച്ചിരിക്കുകയാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിക്കെതിരായ വിമര്‍ശനം എന്നുമുള്ള ആക്ഷേപമായിരുന്നു കോടതി ഉയര്‍ത്തിയത്.

തുടര്‍ന്നാണ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് കൊണ്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണ കോടതിക്കെതിരെ കടുത്ത ആരോപണങ്ങളാണ് നടി ഉന്നയിച്ചിരിക്കുന്നത്. വിചാരണ കോടതി ജഡ്ജിയും എട്ടാം പ്രതിയായ ദിലീപും തമ്മില്‍ ബന്ധം സ്ഥാപിച്ചു എന്നത് അടക്കമുള്ള ആരോപണങ്ങളാണ് നടി ഹര്‍ജിയില്‍ പറയുന്നത്.

ഇത് സംബന്ധിച്ചുള്ള തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ടെന്നും അതിജീവിത ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. ഏറ്റവും നിര്‍ണായകമായേക്കാവുന്ന ശബ്ദരേഖയാണ് പോലീസിന്റെ കൈയ്യില്‍ തെളിവായി ഉള്ളതെന്നാണ് ഹര്‍ജിയില്‍ പറയുന്നു. വിചാരണ കോടതി ജഡ്ജിയുടെ ഭര്‍ത്താവ് ഒരു കസ്റ്റഡി കൊലപാതക കേസില്‍ ആരോപണ വിധേയന്‍ ആണെന്നും അതുമായി ബന്ധപ്പെട്ട് ഒരു അഭിഭാഷകനുമായി നടത്തുന്ന ശബ്ദ സംഭാഷണം പോലീസിന്റെ പക്കല്‍ ഉണ്ടെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നുണ്ട്.

കേസില്‍ ഏറ്റവും നിര്‍ണായകമായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതായി എഫ് എസ് പരിശോധനയില്‍ തെളിഞ്ഞിട്ടും അക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ വിചാരണ കോടതി ഇതുവരെ തയ്യാറായില്ല, ഹാഷ് വാല്യു മാറ്റത്തെ കുറിച്ച് നേരത്തേ അറിഞ്ഞിട്ടും ഇക്കാര്യം പ്രോസിക്യൂഷനെ അറിയിക്കാന്‍ പോലും വിചാരണ കോടതി തയ്യാറായില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തില്‍ ആറോളം ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉള്ളത്.

അതേസമയം വിഷയത്തില്‍ ഇനി സുപ്രീം കോടതി എടുക്കുന്ന നിലപാടാണ് അതിജീവിതയെ പിന്തുണയ്ക്കുന്നവര്‍ ഉറ്റുനോക്കുന്നത്. കേസില്‍ വിചാരണ കോടതിയെ മാറ്റാന്‍ ഈ ഘട്ടത്തില്‍ സുപ്രീം കോടതി തയ്യാറാകുമോയെന്നാണ് ഉയരുന്ന ചോദ്യം.നേരത്തേ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി വിചാരണ കോടതി സുപ്രീം കോടതിയെ സമീപിക്കുകയും ജനവരി 30 നകം വിചാരണ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വിചാരണ പുരോഗതി അറിയിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം ദിലീപും വിചാരണ സമയ ബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ ഒരിക്കല്‍ വിചാരണ പൂര്‍ത്തിയാക്കിയവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ദിലീസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടര്‍ വിചാരണ പൂര്‍ത്തിയാക്കിയതിന് പിന്നാലെ നല്‍കിയ കുറ്റപത്രത്തില്‍ ദിലീപിന്റെ ഒന്നാം ഭാര്യ മഞ്ജു വാര്യര്‍ അടക്കമുള്ള 107 ഓളം പേരാണ് സാക്ഷികള്‍. ഇതില്‍ മഞ്ജുവും ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയായ കാവ്യയും അടക്കമുള്ളവരെ നേരത്തേ വിസ്തരിച്ചിരുന്നു.

More in Malayalam

Trending