Connect with us

നടന്‍ സണ്ണി വെയിന് യുഎഇ ഗോള്‍ഡന്‍ വിസ

Malayalam

നടന്‍ സണ്ണി വെയിന് യുഎഇ ഗോള്‍ഡന്‍ വിസ

നടന്‍ സണ്ണി വെയിന് യുഎഇ ഗോള്‍ഡന്‍ വിസ

നിരവധി ആരാധകരുള്ള താരമാണ് സണ്ണി വെയിന്‍. ഇപ്പോഴിതാ താരത്തിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുകയാണ്. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി നടന്‍ വിസ സ്വീകരിച്ചു. സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയാണ് വിസ കൈമാറിയത്.

നേരത്തെ മലയാളം ഉള്‍പ്പെടെ നിരവധി ചലച്ചിത്ര താരങ്ങള്‍ക്ക് വിസ നേടി കൊടുത്തത് ദുബായിലെ ഇസിഎച് ഡിജിറ്റല്‍ മുഖേനയായിരുന്നു.

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.

പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

More in Malayalam

Trending

Recent

To Top