Connect with us

പുത്തന്‍ അത്യാഢംബര കാരവാനുമായി മോഹന്‍ലാല്‍; വാഹനത്തിനുള്ളിലെ സൗകര്യങ്ങള്‍ കണ്ടോ…!, ചിത്രങ്ങള്‍ കാണാം

Malayalam

പുത്തന്‍ അത്യാഢംബര കാരവാനുമായി മോഹന്‍ലാല്‍; വാഹനത്തിനുള്ളിലെ സൗകര്യങ്ങള്‍ കണ്ടോ…!, ചിത്രങ്ങള്‍ കാണാം

പുത്തന്‍ അത്യാഢംബര കാരവാനുമായി മോഹന്‍ലാല്‍; വാഹനത്തിനുള്ളിലെ സൗകര്യങ്ങള്‍ കണ്ടോ…!, ചിത്രങ്ങള്‍ കാണാം

മലയാളികളുടെ പ്രിയ നടനാണ് മോന്‍ലാല്‍. മോഹന്‍ലാലിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. താരത്തിന്റെ പുതിയ കാരവാനിന്റെ ചിത്രങ്ങള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായത്. ബ്രൗണ്‍ നിറത്തിലുള്ള ആഡംബര കാരവാനാണ് താരത്തിനായി നിര്‍മിച്ചത്.

മോഹന്‍ലാലിന്റെ ഇഷ്ടനമ്പറായ 2255 ലാണ് കാരവന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലൊരുക്കിയിരിക്കുന്ന കാരവാനിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരുന്നു. ആഢംബരം നിറഞ്ഞ ഇന്റീരിയറാണ് വാഹനത്തിനുള്ളത്. കിടിപ്പുമുറി, അടുക്കള, ജിം തുടങ്ങി എല്ലാ സൗകര്യങ്ങളും കാരവനിലുണ്ട്.

3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ വാഹനത്തിന്. ആറ് സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍. നിരവധി സിനിമാ താരങ്ങളുടെ വാഹനങ്ങള്‍ ഒരുക്കിയ കോതമംഗലത്തെ ഓജസ് മോട്ടോഴ്‌സാണ് മോഹന്‍ലാലിന്റെയും കാരവാന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

അതേസമയം മോഹന്‍ലാല്‍ നായകനായെത്തുന്ന മോണ്‍സ്റ്റര്‍ ഇന്ന് പ്രദര്‍ശനത്തിനെത്തും.പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധനേടിയ മലയാള ചിത്രമാണ് മോണ്‍സ്റ്റര്‍. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന്‍ സംവിധാനം ചെയ്ത വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെ ആയിരുന്നു പ്രധാന ആകര്‍ഷണം.

പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെയും രചന. ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുമ്പോള്‍ മലയാള സിനിമാസ്വാദകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്.

ജീത്തു ജോസഫിന്റെ ചിത്രമായ ‘റാമി’ല്‍ ആണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ‘റാമി’ന്റെ യുകെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ഇന്ന് ചെന്നൈയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. മൊറോക്കോയിലാണ് ഇനി ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് പ്ലാന്‍ ചെയ്!തിരിക്കുന്നത്. തൃഷയാണ് ‘റാം’ എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്.

More in Malayalam

Trending

Recent

To Top