News
ദിലീപിന്റെ ഇപ്പോഴത്തെ നീക്കം കേസ് ഇങ്ങനെ പോയാല്‍ തനിക്ക് തിരിച്ചടിയാകുമെന്ന ഭയം കൊണ്ട്, കേസ് നീട്ടിക്കൊണ്ട് പോകുന്നത് ദിലീപ്
ദിലീപിന്റെ ഇപ്പോഴത്തെ നീക്കം കേസ് ഇങ്ങനെ പോയാല്‍ തനിക്ക് തിരിച്ചടിയാകുമെന്ന ഭയം കൊണ്ട്, കേസ് നീട്ടിക്കൊണ്ട് പോകുന്നത് ദിലീപ്
നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യര്‍ കോടതിയിലെത്തുന്നത് ദിലീപ് ഭയക്കുന്നുണ്ടെന്ന് അഭിഭാഷകയായ ആശാ ഉണ്ണിത്താന്‍. ഈ കേസില്‍ ഏറ്റവും പോസിറ്റിവായ നിലപാടാണ് സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിരിക്കുന്നത്. സാക്ഷികളില്‍ ആരെ വിസ്തരിക്കണമെന്ന് തീരുമാനിക്കുന്നത് പ്രോസിക്യൂഷന്‍ ആണ് അക്കാര്യത്തില്‍ എതിര്‍പ്പ് പറയാന്‍ പ്രതിഭാഗത്തിന് അവകാശം ഇല്ലെന്നും ആശ ഉണ്ണിത്താന്‍ പറഞ്ഞു.
ഈ കേസില്‍ ഏറ്റവും പോസിറ്റിവായ നിലപാടാണ് സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിരിക്കുന്നത്. സാക്ഷികളില്‍ ആരെ വിസ്തരിക്കണമെന്ന് തീരുമാനിക്കുന്നത് പ്രോസിക്യൂഷന്‍ ആണ്. പ്രോസിക്യൂഷന്‍ പഠിച്ച് തയ്യാറാക്കിയ പട്ടികയില്‍ ഉള്ളവരുടെ മൊഴി കോടതിയില്‍ വന്നാലാണ് ഈ കേസ് തെളിയുള്ളൂയെന്ന് പ്രോസിക്യൂഷന്‍ വിശ്വസിക്കുന്നെടുത്തോളം കാലം കോടതിക്ക് പോലും ആ സാക്ഷി പട്ടികയില്‍ നിന്ന് ആളുകളെ ഒഴിവാക്കാനുള്ള അധികാരം ഇല്ല. പിന്നെയെങ്ങനെയാണ് പ്രതിഭാഗത്തിന് അവരുടെ ഇഷ്ടത്തിന് ഇന്നയാള്‍ മൊഴി പറയട്ടെ എന്ന് പറയാന്‍ കഴിയുക.
ഡിഫന്‍സിനും പ്രോസിക്യൂഷനും അവരുടെ സാക്ഷികളേയും മൊഴികളേയും കോടതിയില്‍ കൊണ്ടുവരാനുള്ള അധികാരമില്ല. അത് ക്രോസ് എക്‌സാമിന്‍ ചെയ്ത് അവരുടെ മൊഴികളില്‍ എന്തെങ്കിലും സാധുത കുറവുണ്ടെങ്കില്‍ അതിനെതിരെ കാര്യങ്ങള്‍ ഉന്നയിക്കാം.
ഒരു സാധാരണക്കാരനും മനസിലാവില്ല ദിലീപിന്റെ ന്യായം. ഇത് നീതിക്കെതിരായ വാദമാണ്. മഞ്ജു വാര്യര്‍ ദിലീപുമായി ഡിവോഴ്‌സ് ചെയ്തു എന്നതിനര്‍ത്ഥം മഞ്ജു ദിലീപിനെ കൊല്ലാന്‍ നടക്കുന്നുവെന്നല്ല. പക്ഷേ 20 കൊല്ലത്തോളം ദിലീപിനൊപ്പം കഴിഞ്ഞയാള്‍ എന്ന നിലയില്‍ മഞ്ജുവിന് ദിലീപിന്റെ ശബ്ദം തിരിച്ചറിയാന്‍ സാധിക്കും. അതുപോലെ തന്നെ ദിലീപിന്റെ ബന്ധുക്കളുടെ ശബ്ദവും തിരിച്ചറിയാനാകും. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ മൊഴിക്ക് അതീവ പ്രധാന്യമുണ്ട്.
അവരുടെ ശബ്ദം നന്നായി തിരിച്ചറിയാന്‍ കഴിയുന്ന ആളെ ഒഴിവാക്കാന്‍ വേണ്ടി പറയുന്ന കാര്യം ഞങ്ങള്‍ ഡിവോഴ്‌സ് ചെയ്തതാണ് അവര്‍ക്ക് എന്നോട് വൈരാഗ്യം ഉണ്ടെന്നതാണ്. നാളിത് വരെ മഞ്ജു അയാളോട് വൈരാഗ്യത്തോടെ പെരുമാറിയെന്നത് തെളിയിക്കാനുള്ള ഒന്നും ദിലീപിന്റെ കൈയ്യില്‍ ഇല്ല. അതുകൊണ്ട് തന്നെ ദിലീപ് ഇപ്പോള്‍ പറയുന്നത് വെറും വിലകുറഞ്ഞ വാദം മാത്രമാണ്.
ഇവിടെ കേസ് നീട്ടിക്കൊണ്ട് പോകുന്നത് അതിജീവിതയാണെന്നാണ് ദിലീപ് വാദിച്ചത്. എന്നാല്‍ ഈ കേസ് നീട്ടുന്നത് ദിലീപാണ്. അവര്‍ക്ക് കേസ് പെട്ടെന്ന് തീര്‍ക്കണമെന്ന് തോന്നിയത് ജഡ്ജ് തങ്ങള്‍ക്ക് അനുകൂലമാണെന്ന തരത്തില്‍ പ്രതീക്ഷ വന്ന ഒരു കാലഘട്ടം അവര്‍ക്കുണ്ടായപ്പോഴാണ് കേസ് വേഗം തീര്‍ക്കണമെന്ന് ദിലീപ് വാദിച്ചത്.
ജഡ്ജിന്റെ പെരുമാറ്റത്തില്‍ അതിജീവിതയ്ക്ക് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സമയത്തായിരുന്നു അയ്യോ കേസ് നീട്ടിക്കൊണ്ട് പോകുന്നേയെന്ന് കരഞ്ഞത്. ഇപ്പോള്‍ റൈറ്റ് ട്രാക്കിലാണ് കേസ് പോകുന്നത്. ഈ കേസ് ഇങ്ങനെ പോയാല്‍ എനിക്ക് തിരിച്ചടിയാകുമെന്ന ഭയം കൊണ്ടാണ് ഇപ്പോഴത്തെ നീക്കം. അതുകൊണ്ടാണ് സാക്ഷികള്‍ക്കെതിരായുള്ള ബാലിശമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്.
മഞ്ജുവാര്യരുടെ ഒരു പ്രവൃത്തിയും ദിലീപിന് എതിരായിട്ട് പറയുന്നില്ല. ദിലീപിന്റെ വാദം സാക്ഷികളെ കാണുമ്പോഴുള്ള പേടിയാണ്. ഇത് മറ്റ് കേസുകള്‍ പോലെയല്ല, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് പ്രത്യേകം തയ്യാറാക്കിയ സ്‌പെഷ്യല്‍ കോടതിയും സെപ്ഷ്യല്‍ ജഡ്ജുമാണ്’, എന്നും അഡ്വ ആശ ഉണ്ണിത്താന്‍ പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കി മാര്‍ച്ച് മാസം വിധി പ്രസ്താവിക്കുമെന്നാണ് നേരത്തെ വന്ന വിവരം. എന്നാല്‍ ഇനിയും സാക്ഷി വിസ്താരം നടക്കേണ്ടതുള്ളതിനാല്‍ വിധി അടുത്ത മാസമുണ്ടാകില്ലെന്ന് ഉറപ്പാണ്. വിചാരണയ്ക്ക് ആറ് മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി സുപ്രീംകോടതിയില്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇക്കാര്യം വിചാരണ കോടതി ഹൈക്കോടതിയെ അറിയിച്ചു.
വിചാരണ കോടതിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചാല്‍ കേസിന്റെ സമയ പരിധി സെപ്തംബര്‍ വരെ നീളും. നേരത്തെ പലതവണ വിചാരണയ്ക്ക് സമയം സുപ്രീംകോടതി നീട്ടി നല്‍കിയിരുന്നു. സാക്ഷികളെ വിസ്തരിക്കാനുള്ളതിനാല്‍ സുപ്രീംകോടതി സമയം കൂടുതല്‍ അനുവദിച്ചേക്കുമെന്ന് നിയമ വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
വിചാരണ വേഗം പൂര്‍ത്തിയാകണമെന്നാണ് ദിലീപിന്റെ ആവശ്യം. മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കാനുള്ള പ്രോസിക്യൂഷന്‍ നീക്കം ചോദ്യം ചെയ്ത് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കാവ്യ മാധവന്റെ അച്ഛന്‍ മാധവന്‍, മഞ്ജുവാര്യര്‍ എന്നിവരെ വിസ്തരിക്കണമെന്ന ആവശ്യം കേസ് നീട്ടിക്കൊണ്ടുപോകാനുള്ള നീക്കത്തിന്റെ ഭാഗമാണ് എന്നാണ് ദിലീപിന്റെ വാദം. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ തള്ളിയിട്ടുണ്ട്.
ദിലീപിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി എടുക്കുന്ന തീരുമാനം വളരെ നിര്‍ണായകമാണ്. സുപ്രീംകോടതിയുടെ തീരുമാനം അറിഞ്ഞ ശേഷം ഈമാസം 21ന് മഞ്ജുവാര്യരെ വിസ്തരിക്കാനാണ് ആലോചന. അതിനിടെയാണ് വിചാരണ കോടതി ഹൈക്കോടതിയില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ആറ് മാസം കൂടി സമയം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ഹൈക്കോടതിയില്‍ വിചാരണ കോടതി അറിയിച്ചു.
