Connect with us

‘സാക്ഷികളെയെല്ലാം വീണ്ടാമതും വിളിച്ചുകൂട്ടി ദിലീപിനെ പൂട്ടാനുള്ള പ്രോസികൂഷ്യന്‍ ഗൂഡലോചനക്ക് തിരിച്ചടി’യെന്ന് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന

News

‘സാക്ഷികളെയെല്ലാം വീണ്ടാമതും വിളിച്ചുകൂട്ടി ദിലീപിനെ പൂട്ടാനുള്ള പ്രോസികൂഷ്യന്‍ ഗൂഡലോചനക്ക് തിരിച്ചടി’യെന്ന് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന

‘സാക്ഷികളെയെല്ലാം വീണ്ടാമതും വിളിച്ചുകൂട്ടി ദിലീപിനെ പൂട്ടാനുള്ള പ്രോസികൂഷ്യന്‍ ഗൂഡലോചനക്ക് തിരിച്ചടി’യെന്ന് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. കേസിലെ നിര്‍ണായക സാക്ഷിയായ ബാലചന്ദ്രകുമാര്‍ കോടതിയില്‍ ഹാജരാക്കിയ ശബ്ദരേഖകള്‍ തിരിച്ചറിയുന്നതിന് വേണ്ടിയാണ് മഞ്ജുവിനെ ചോദ്യം ചെയ്യുന്നതെന്നാണ് പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ അറിയിച്ചത്.

ഈ സാഹചര്യത്തില്‍ മഞ്ജുവിനെ 16 ന് വിസ്തരിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ നടിയെ 16 ന് വിസ്തരിക്കാനുള്ള വിചാരണ കോടതി നടപടി മാറ്റിയെന്നും ദിലീപിനെ പൂട്ടാനുള്ള പ്രോസികൂഷ്യന്‍ ഗൂഡാലോചനക്ക് തിരിച്ചടിയാണ് ഇതെന്നും പറയുകയാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമന. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു;

‘സാക്ഷികളെയെല്ലാം വീണ്ടാമതും വിളിച്ചുകൂട്ടി ദിലീപിനെ പൂട്ടാനുള്ള പ്രോസികൂഷ്യന്‍ ഗൂഡലോചനക്ക് തിരിച്ചടി.

നടി ആക്രമിക്കപ്പെട്ട കേസില്‍ നാളെ മഞ്ജു വാര്യരെ വിസ്തരിക്കില്ല. പ്രോസിക്കൂഷന്‍ സാക്ഷിയായ മഞ്ജുവാര്യരെ നാളെ വിസ്തരിക്കാനുള്ള വിചാരണ കോടതി നടപടി ഫെബ്രുവരിഈ മാസം 21 ലേക്ക് മാറ്റി. സുപ്രീംകോടതി തീരുമാനത്തിന് ശേഷം മാത്രം വിസ്താരം. പ്രോസിക്കൂഷന്‍ സാക്ഷി 34 ആയി ഒരിക്കല്‍ വിസ്തരിച്ച മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജ്ജി സുപ്രീംകോടതി മറ്റന്നാള്‍ 17/02/23 നു പരിഗണിക്കുന്നതിനാലാണ് നടപടി.

മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതും കാവ്യ മാധവന്റെ മാതാപിതാക്കളെ വിസ്തരിക്കുന്നതും വിചാരണ നീട്ടിക്കൊണ്ടു പോകാനാണെന്നും, വ്യാജ മൊഴികള്‍ക്ക് വേണ്ടിയാണെന്നും സുപ്രീംകോടതിയില്‍ ദിലീപ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു’, എന്നും പോസ്റ്റില്‍ ശ്രീജിത്ത് പറഞ്ഞു.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കോടതിയില്‍ സമര്‍പ്പിച്ച ശബ്ദ രേഖകകളില്‍ കേസിലെ എട്ടാം പ്രതിയായ ദിലീപ്, ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരുടെ ശബ്ദങ്ങള്‍ തിരിച്ചറിയുന്നതിന് വേണ്ടിയാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ മഞ്ജുവിനെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ പറയുന്ന വാദങ്ങള്‍ വ്യാജമാണെന്നും മഞ്ജുവിന് തന്നോട് വിരോധമാണെന്നുമാണ് ദിലീപ് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.

മാത്രമല്ല വോയിസ് ക്ലിപ്പുകളെ സംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് വിചാരണക്കോടതിയുടെ പരിഗണനയില്‍ ആണെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. കാവ്യയുടെ മാതാപിതാക്കളേയും തന്റെ സഹോദരനേയുമെല്ലാം വീണ്ടും വിസ്തരിക്കണമെന്ന് പറയുന്നത് വിചാരണ നടപടികള്‍ നീട്ടിക്കൊണ്ട് പോകാനുള്ള നീക്കമാണെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ പറഞ്ഞു. അന്വേഷണ ഏജന്‍സിയും അതിജീവിതയുമെല്ലാം കേസ് വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള നീക്കമാണ് നടത്തുന്നതെന്നും സത്യവാങ്മൂലത്തില്‍ ദിലീപ് ആരോപിച്ചു.

നടി കേസില്‍ ജനവരി 30 നകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നതായിരുന്നു നേരത്തേ സുപ്രീം കോടതി വിചാരണ കോടതിയോട് നിര്‍ദ്ദേശിച്ചത്. എന്നാല്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കേണ്ടതിനാല്‍ വിചാരണ നടപടികള്‍ നീണ്ട് പോകുകയാണ്. രണ്ടാം ഘട്ട കുറ്റപത്രത്തില്‍ പുതുതായി 41 സാക്ഷികളുടെ പട്ടികയായിരുന്നു വിചാരണ കോടതിയില്‍ പ്രോസിക്യൂഷന്‍ നല്‍കിയത്. ഇതില്‍ തന്നെ മഞ്ജു അടക്കമുള്ളവര്‍ ഒരിക്കല്‍ വിസ്തരിച്ചവരാണ്.

ഇതിനെയാണ് ദിലീപ് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുന്നത്. എന്നാല്‍ കേസില്‍ മഞ്ജു അടക്കമുള്ളവര്‍ നിര്‍ണായകമാണെന്നാണ് പ്രോസിക്യൂഷന്‍ ആവര്‍ത്തിക്കുന്നത്. അതിനിടെ വിചാരണ നടപടികള്‍ക്ക് കൂടുതല്‍ സമയം തേടി വിചാരണ കോടതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ ആറ് മാസം കൂടുതല്‍ അനുവദിക്കണമെന്നതാണ് വിചാരണ കോടതിയുടെ ആവശ്യം. ഹൈക്കോടതി എന്ത് നിലപാട് എടുക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. വിചാരണ നടപടികള്‍ നീളുന്നതില്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം അതൃപ്തി അറിയിച്ചിരുന്നു.

വിചാരണ വേഗം പൂര്‍ത്തിയാകണമെന്നാണ് ദിലീപിന്റെ ആവശ്യം. മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കാനുള്ള പ്രോസിക്യൂഷന്‍ നീക്കം ചോദ്യം ചെയ്ത് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കാവ്യ മാധവന്റെ അച്ഛന്‍ മാധവന്‍, മഞ്ജുവാര്യര്‍ എന്നിവരെ വിസ്തരിക്കണമെന്ന ആവശ്യം കേസ് നീട്ടിക്കൊണ്ടുപോകാനുള്ള നീക്കത്തിന്റെ ഭാഗമാണ് എന്നാണ് ദിലീപിന്റെ വാദം. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ തള്ളിയിട്ടുണ്ട്.

ദിലീപിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി എടുക്കുന്ന തീരുമാനം വളരെ നിര്‍ണായകമാണ്. സുപ്രീംകോടതിയുടെ തീരുമാനം അറിഞ്ഞ ശേഷം ഈമാസം 21ന് മഞ്ജുവാര്യരെ വിസ്തരിക്കാനാണ് ആലോചന. അതിനിടെയാണ് വിചാരണ കോടതി ഹൈക്കോടതിയില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ആറ് മാസം കൂടി സമയം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ഹൈക്കോടതിയില്‍ വിചാരണ കോടതി അറിയിച്ചു.

കേസിലെ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. ആദ്യം അറസ്റ്റിലായവരില്‍ ഒരാളാണ് സുനി. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഇയാള്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുകയാണ്. പള്‍സര്‍ സുനിക്കെതിരെ ആക്രമിക്കപ്പെട്ട നടി നല്‍കിയ മൊഴി എന്താണ് എന്ന് ഹൈക്കോടതി തേടിയിട്ടുണ്ട്. വിചാരണ കോടതി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വൈകാതെ ഹൈക്കോടതിക്ക് നല്‍കും. ഇക്കാര്യം പരിശോധിച്ച ശേഷമേ സുനിക്ക് ജാമ്യം നല്‍കുന്ന കാര്യം ഹൈക്കോടതി പരിഗണിക്കൂ. ഈ മാസം 27നാകും സുനിയുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനം എടുക്കുക.

Continue Reading
You may also like...

More in News

Trending

Recent

To Top