Malayalam Breaking News
നടി അശ്വതിബാബു ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ കൂടുതല്‍ സിനിമാക്കാര് കുടുങ്ങും!!!
നടി അശ്വതിബാബു ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ കൂടുതല്‍ സിനിമാക്കാര് കുടുങ്ങും!!!
നടി അശ്വതിബാബു ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ കൂടുതല്‍ സിനിമാക്കാര് കുടുങ്ങും!!!
ലഹരിമരുന്നു കേസിൽ പോലീസ് അറസ്റ്റു ചെയ്ത സിനിമാനടി അശ്വതിബാബുവുമായി ബന്ധപ്പെട്ട സ്ഥിരം ഇടപാടുകാരെ പോലീസ് തെരയുന്നു. സിനിമാ മേഖലയിൽ ലഹരി എത്തിക്കുന്നതിൽ നടിക്കുള്ള പങ്ക് ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ പുറത്തുവരുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. ഫ്ളാറ്റിലും പുറത്തും ലഹരി നുണയുന്ന സ്ഥിരം കസ്റ്റമേഴ്സ് നടിക്കുണ്ടായിരുന്നു.സിനിമാമേഖലയിൽ ലഹരിയുടെ ഒഴുക്കാണെന്ന സൂചന പണ്ടേ പോലീസിന് കിട്ടിയിട്ടുണ്ട്. നടി അശ്വതി ബാബുവിനെ പിടികൂടിയതോടെ സിനിമവേദികളിലേക്കുള്ള വാതിലും പ്രമുഖരുടെ ലഹരി ഇടപാടുകളും മനസിലാക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് പോലീസ്.ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നടിയിൽ നിന്നും ശേഖരിക്കാനാണ് പോലീസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യുന്നത്. ഇവർ താമസിച്ചിരുന്ന പാലച്ചുവട് ഡിഡി ഗോൾഡൻ ഗേറ്റ് ഫ്ളാറ്റിൽ പലതവണ ലഹരി പാർട്ടി നടന്നതായുള്ള വ്യക്തമായ തെളിവുകൾ പോലീസിനു ലഭിച്ചു കഴിഞ്ഞു.
നടിയുടെ ഫോണ്‍ നന്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഗോവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലഹരി മരുന്നു ഇടപാടുകാരുമായി ബന്ധമുണ്ടെന്നു പൊലീസിനു ബോധ്യമായിട്ടുണ്ട്. സിനിമാനടി ഉൾപ്പെട്ട മയക്കുമരുന്ന് സംഘത്തിലെ അന്വേഷണം കൊച്ചി നഗരത്തിലെ പ്രമുഖ ഹോട്ടലുകളിലേക്കും ബേക്കറികളിലേക്കും നീങ്ങിയിരുന്നു.
നടി വളരെ തന്ത്രപരമായാണ് മയക്കുമരുന്ന് കൈമാറ്റം നടത്തിയിരുന്നത്. അതിനായി വാട്സ് ആപ്പ് ഗ്രൂപ്പുകൾ തന്നെ തുടങ്ങിയിരുന്നു.ചെറുപായ്ക്കറ്റുകളിലാക്കിയായിരുന്നു നടി മയക്കുമരുന്നു വില്പന നടത്തിയിരുന്നത്. സംശയം തോന്നാതിരിക്കാനായിരുന്നു ഇത്. സിനിമ, സീരിയൽ രംഗത്തുള്ളവർ ഇവരുടെ ഇടപാടുകാരായി ഹോട്ടലുകളിൽ എത്തിയിരുന്നു എന്നാണ് വിവരം.
കാക്കനാട് പാലച്ചുവടിലെ ഫ്ളാറ്റിൽ നിന്നാണ് തിരുവനന്തപുരം പള്ളിത്തുറ സ്വദേശി അശ്വതിയെയും സഹായി എറണാകുളം തമ്മനം സ്വദേശി ബിനോയിയെയും എംഡിഎംഎ.യുമായി കൊച്ചി സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്. അശ്വതി ലഹരിമരുന്ന് എത്തിച്ചത് ബംഗളൂരുവിൽനിന്നാണെന്ന് വിവരം ലഭിച്ചിട്ടണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആ ദിശയിലേക്കും നീങ്ങിയിട്ടുണ്ട്.
actress aswathi babu’s case of smuggling