Connect with us

അവർക്കെന്തെങ്കിലും സംഭവിച്ചെന്ന് കേട്ടാൽ ഞാനായിരിക്കും ലോകത്തിൽ ഏറ്റവും സന്തോഷിക്കുന്നയാൾ; തന്റെ മുൻ കാമുകനെ കുറിച്ച് ആര്യ പറ‍ഞ്ഞത്..; വൈറലായി വാക്കുകൾ

Social Media

അവർക്കെന്തെങ്കിലും സംഭവിച്ചെന്ന് കേട്ടാൽ ഞാനായിരിക്കും ലോകത്തിൽ ഏറ്റവും സന്തോഷിക്കുന്നയാൾ; തന്റെ മുൻ കാമുകനെ കുറിച്ച് ആര്യ പറ‍ഞ്ഞത്..; വൈറലായി വാക്കുകൾ

അവർക്കെന്തെങ്കിലും സംഭവിച്ചെന്ന് കേട്ടാൽ ഞാനായിരിക്കും ലോകത്തിൽ ഏറ്റവും സന്തോഷിക്കുന്നയാൾ; തന്റെ മുൻ കാമുകനെ കുറിച്ച് ആര്യ പറ‍ഞ്ഞത്..; വൈറലായി വാക്കുകൾ

മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട് ആര്യ അവതാരകയുടെ കുപ്പായത്തിലുമെത്തി. മലയാളത്തിലെ ഏറ്റവും മികച്ച അവതാരകരിൽ ഒരാളായി മാറാൻ സാധിച്ച ആര്യ സിനിമയിലും സാന്നിധ്യം അറിയിച്ചിരുന്നു. ഇതിനിടെയാണ് ബിഗ് ബോസിലെത്തുന്നത്. സോഷ്യൽ മീഡിയയിലും മിന്നും താരമാണ് ആര്യ. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടകളും പോസ്റ്റുകളുമൊക്കെ വൈറലായി മാറാറുണ്ട്. തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആര്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോൾ പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുകയാണ് നടി. ഏറെക്കാലമായി സുഹൃത്തായിരുന്ന സിബിനെയാണ് ആര്യ ജീവിത പങ്കാളിയാക്കുന്നത്. തനിക്കൊരു പങ്കാളി വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് ആര്യ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നടിയുടെ ആദ്യ വിവാഹ ബന്ധം പിരിഞ്ഞതാണ്. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട്. ഇതിന് ശേഷം ഒരു പ്രണയ ബന്ധവും ആര്യക്കുണ്ടായിരുന്നു. ആര്യ ബിഗ് ബോസ് മൂന്നാം സീസണിൽ മത്സരാർത്ഥിയായെത്തി പിന്നീട് തിരിച്ച് വന്നപ്പോഴക്കും ഈ കാമുകൻ അകന്നു.

നടിയെ മാനസികമായി തകർത്ത സംഭവമായിരുന്നു ഇത്. ഇതേക്കുറിച്ച് ആര്യ ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ബിഗ് ബോസിലേക്ക് പോകാൻ നിർബന്ധിച്ചിരുന്നു. അതിനകത്ത് ഒരു പ്ലാനിംഗ് ഉണ്ടായിരുന്നെന്ന് ഇന്ന് ചിന്തിക്കുമ്പോൾ തോന്നാറുണ്ട്. ഷോയിൽ പോകാൻ ഏറ്റവും കൂടുതൽ നിർബന്ധിച്ചത് അദ്ദേഹമായിരുന്നു. പോകണമോ എന്ന കാര്യത്തിൽ എനിക്ക് ഇരിുമനസായിരുന്നു. കുഞ്ഞുണ്ട്. അച്ഛൻ മരിച്ചിട്ട് അധികമായി‌ട്ടില്ല.

എല്ലാ സപ്പോർട്ടും തന്ന് എന്നെ എയർപോർട്ടിൽ കൊണ്ട് വിടുന്നത് വരെ ആളാണെന്നും അന്ന് ആര്യ പറഞ്ഞു. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങി ആദ്യം ഫോൺ ചെയ്തത് ആളെയാണ്. കുഞ്ഞിനെ പോലും വിളിച്ചില്ല. പക്ഷെ ആൾ എടുത്തില്ല. അവസാനം പാനിക്കായി ഞാൻ സഹോദരിയെ വിളിച്ചു. ആൾ എവിടെയാണ് ഞാൻ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്ന് പറഞ്ഞു. തിരക്കായിരിക്കാം, ഞാൻ വിളിക്കാമെന്ന് പറഞ്ഞു. അവളുടെ പറച്ചിലിലും ആത്മവിശ്വാസമില്ലായ്മ എനിക്ക് തോന്നി. എന്തോ പ്രശ്നമുണ്ടെന്ന് എനിക്ക് ഉറപ്പായി.

പിറ്റേ ദിവസം നാലഞ്ച് പ്രാവശ്യം തുടരെ വിളിച്ച ശേഷം തിരിച്ച് ആ വ്യക്തിയുടെ കോൾ വന്നെന്നും ആര്യ അന്ന് ഓർത്തു. ഒരുപക്ഷെ എന്റെ സഹോദരി കമ്മ്യൂണിക്കേറ്റ് ചെയ്തിട്ടായിരിക്കാം. പക്ഷെ ഞാൻ സംസാരിച്ചത് പക്ഷെ എയർപോർട്ടിൽ വിട്ട ആളോടല്ല. ആ സ്നേഹമോ എക്സെെറ്റ്മെന്റോ ഇല്ല. ജാൻ എന്നാണ് അദ്ദേഹത്തെ ഞാൻ വിളിച്ചിരുന്നത്. ജാൻ, ഇന്നലെ തൊട്ട് ഞാൻ വിളിക്കുകയാണെന്ന് പറഞ്ഞപ്പോൾ ആഹ്, ഞാൻ ഉറങ്ങുകയാണെന്നായിരുന്നു ആളുടെ പ്രതികരണം.

എന്തോ പ്രശ്നമുണ്ടെന്ന് മനസിലായെങ്കിലും എന്താണെന്ന് അറിയില്ലായിരുന്നു. ബിഗ് ബോസിൽ കയറുന്നത് വരെ ഒരു പ്രശ്നവുമില്ലായിരുന്നു. ഞാ ബിഗ് ബോസിലേക്ക് കയറുന്നതിന് മുമ്പ് വിളിച്ചപ്പോൾ അത്രയും ദിവസ എന്നെ കാണാൻ പറ്റാത്തതിൽ ആൾ കരയുകയായിരുന്നു. ആ 75 ദിവസത്തിനുള്ളിൽ എന്താണ് മാറിയതെന്ന് എനിക്കറിയില്ല. ഈ റിലേഷൻഷിപ്പിൽ അത്രയും ഇൻവെസ്റ്റഡ് ആയിരുന്നു ഞാൻ. എന്താണ് പ്രശ്നമെന്ന് ദെെവം സഹായിച്ച് ഞാൻ കണ്ടുപിടിച്ചു.

എനിക്ക് ഭയങ്കര ദേഷ്യമായിരുന്നു. അവർക്കെന്തെങ്കിലും സംഭവിച്ചെന്ന് കേട്ടാൽ ഞാനായിരിക്കും ലോകത്തിൽ ഏറ്റവും സന്തോഷിക്കുന്നയാൾ. അവർ കല്യാണം കഴിച്ച് വളരെ ഹാപ്പിയായി ഇപ്പോൾ ജീവിക്കുകയാണെന്ന് എനിക്കറിയാം. അങ്ങനെ തന്നെ പോട്ടെ. പക്ഷെ അവർക്കെന്തെങ്കിലും പറ്റിയെന്ന് അറിഞ്ഞാൽ താൻ സന്തോഷിക്കുമെന്നും ആര്യ വ്യക്തമാക്കി. ആര്യയുടെ സുഹൃത്തിനൊപ്പമാണ് മുൻ കാമുകൻ ബന്ധത്തിലാകുകയും ആര്യയെ ഉപേക്ഷിക്കുകയും ചെയ്തത്. ആര്യയുടെ ബ്രാൻഡിന്റെ ഫോട്ടോഷൂട്ടിന് വന്നപ്പോഴാണ് ഇവർ പരിചയപ്പെടുന്നത്.

മറക്കാൻ പറ്റാത്ത വേദനയാണ് ഈ ബ്രേക്കപ്പ് തനിക്കെന്നും ആര്യ പറഞ്ഞിട്ടുണ്ട്. ഇങ്ങനെയൊന്നുണ്ടോ എന്ന് അദ്ദേഹത്തോട് ഓപ്പണായി ചോദിക്കുകയായിരുന്നു. ഫാമിലി പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്നതിനാൽ അവളെ സപ്പോർ‍ട്ട് ചെയ്യുകയായിരുന്നെന്നാണ് ലഭിച്ച മറുപടി. എന്റെ സുഹൃത്തായാണ് അവളെ പരിചയപ്പെടുന്നത്. എന്നോട് പറയാനാകാത്ത എന്ത് ഫാമിലി പ്രശ്നമാണ് നിങ്ങൾ തമ്മിൽ ചർച്ച ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചു. ബന്ധത്തെക്കുറിച്ച് ഇപ്പോഴും അവർ എന്നോട് പറഞ്ഞിട്ടില്ല. ഞാനായിട്ട് ഈ റിലേഷൻഷിപ്പ് നിർത്തിയതാണ്. അതായിരുന്നു അയാൾക്ക് വേണ്ടിയിരുന്നതെന്നും ആര്യ പറഞ്ഞിരുന്നു.

അതേസമയം, ആര്യയുടെയും സിബിന്റെയും വിവാഹനിശ്ചയ വാർത്ത പുറത്തെത്തിയതോടെ നിരവധി പേരാണ് രണ്ട് പേരെയും ആശിർവദിച്ചും അഭിനന്ദിച്ചും രംഗത്തെത്തിയിരിക്കുന്നത്. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകൾ പങ്ക് വെച്ച് ആര്യ ദീർഘമായ ഒരു കുറിപ്പാണ് പങ്കുവെച്ചിരുന്നത്. തന്റെ മകൾ സിബിനെ ഡാഡി എന്നാണ് വിളിക്കുന്നത് എന്നും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ആസൂത്രണമില്ലാത്ത കാര്യമാണ് ഇത് എന്നും ആര്യ കൂട്ടിച്ചേർത്തു. എന്തൊക്കെ വന്നാലും അവസാന ശ്വാസം വരെ കൂടെയുണ്ടാകും എന്ന് പറഞ്ഞ് കൊണ്ടാണ് ആര്യ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഉറ്റ സുഹൃത്തുക്കളിൽ നിന്ന് ജീവിതത്തിലേക്കുള്ള കൂട്ടാളികളിലേക്ക്…

ഒരു ലളിതമായ ചോദ്യത്തിലൂടെയും എന്റെ ജീവിതത്തിൽ ഇതുവരെ എടുത്ത ഏറ്റവും വേഗതയേറിയ തീരുമാനത്തിലൂടെയും ജീവിതം ഏറ്റവും അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവിലേക്ക് എത്തി. എനിക്ക് സംഭവിച്ചതിൽ വച്ച് ഏറ്റവും മികച്ച ആസൂത്രണമില്ലാത്ത കാര്യമാണിത്..

ഇത്രയും കാലം ഞങ്ങൾ രണ്ടുപേരും പരസ്പരം ഒന്നിച്ച് ഉണ്ടായിരുന്നു, കഷ്ടപ്പാടുകളിലും ദുഃഖങ്ങളിലും… നല്ലതിലും മോശം അവസ്ഥയിലും. പക്ഷേ ജീവിതകാലം മുഴുവൻ ഞങ്ങൾ ഒരുമിച്ച് ജീവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്റെ ഏറ്റവും വലിയ പിന്തുണയായതിന്, എന്റെ എല്ലാ കുഴപ്പങ്ങളിലും ശാന്തത പാലിച്ചതിന്, ഞാൻ സമാധാനപരമായി ആശ്രയിക്കുന്ന തോളായതിന്.

ഞങ്ങളുടെ മകൾക്ക് ഏറ്റവും നല്ല അച്ഛനായതിന്. എനിക്കും ഖുഷിക്കും ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഏറ്റവും നല്ലവനായതിന്. ഞങ്ങളുടെ മുഴുവൻ കുടുംബത്തിനൊപ്പം പാറ പോലെ ഉറച്ച് നിന്നതിന്. ഒടുവിൽ എനിക്ക് പൂർണ്ണത തോന്നുന്നു. എന്റെ ഹൃദയവും മനസ്സും ഒടുവിൽ സമാധാനത്തിൽ ആയിരിക്കുന്നതിന്റെ സന്തോഷം കണ്ടെത്തി. നിങ്ങളുടെ കൈകളിൽ എന്റെ വീട് ഞാൻ കണ്ടെത്തി..

എന്റെ ‘ശരിയായ വ്യക്തിയെ ശരിയായ സമയത്ത്’ കണ്ടുമുട്ടി. ഖുഷിയുടെ പ്രിയപ്പെട്ട വ്യക്തിയെ കണ്ടുമുട്ടിയിരിക്കുന്നു. ഇപ്പോൾ അവൾ ‘ഡാഡി’ എന്ന് വിളിക്കുന്നു. ഞാൻ നിങ്ങളെ എന്നേക്കും സ്‌നേഹിക്കുന്നു. എല്ലാ കുറവുകളും അപൂർണ്ണതകളും ഉണ്ടായിരുന്നിട്ടും എന്നെ നിങ്ങളുടേതാക്കിയതിന് നന്ദി. എന്തായാലും എന്റെ അവസാന ശ്വാസം വരെ ഞാൻ നിങ്ങളെ മുറുകെ പിടിക്കും അത് ഒരു വാഗ്ദാനമാണ് …

ഞങ്ങളുടെ ഏറ്റവും വലിയ ശക്തിയായതിന്, ഞങ്ങൾക്കൊപ്പം നിന്ന ആളുകൾക്ക് നന്ദി പറയാനും ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഒരു പാറ പോലെ, ഒരു പരിചയായി, ഞങ്ങളുടെ ഏറ്റവും വലിയ ചിയർ ലീഡർമാരായി, ഞങ്ങളുടെ അഭ്യുദയകാംക്ഷികളായി, ഞങ്ങളുടെ കുടുംബമായി ഞങ്ങളോടൊപ്പം നിന്നു. ഞങ്ങൾ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഞങ്ങൾ നിങ്ങളെ നിരുപാധികം സ്‌നേഹിക്കുന്നു. ജീവിതം ഞങ്ങൾക്ക് മറ്റൊരു അവസരം നൽകുന്നു, ഇത് ഞങ്ങൾ ഉപേക്ഷിക്കാൻ പോകുന്നില്ല. അതിനാൽ എന്റെ പ്രിയപ്പെട്ടവരെ നമുക്ക് ഇപ്പോൾ ഒരുക്കങ്ങൾ ആരംഭിക്കാം, കാരണം നമുക്ക് ഒരു കല്യാണം അടുത്തുതന്നെയുണ്ട്! എന്നായിരുന്നു കുറിപ്പ്.

സിബിനും വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. ജീവിതത്തിൽ ഒരുപാട് തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുള്ള ആളാണ് ഞാൻ. പലപ്പോഴും എന്നെ തന്നെ നഷ്‌ടപ്പെടുത്തുകയും തകർക്കുകയും ചെയ്‌തവ ആയിരുന്നു അവ. എന്നാൽ ആ ഓരോ കൊടുങ്കാറ്റിലും ഒരു സ്ഥിരത എനിക്ക് ഉണ്ടായിരുന്നു. ഒരു പരാതിയുമില്ലാതെ, വിധിയില്ലാതെ, ഉപാധികളില്ലാതെ എന്നോടൊപ്പം നിന്ന ഒരു വ്യക്തി. അത് അവളാണ്..എൻ്റെ ഉറ്റ സുഹൃത്ത്, ആര്യ.. എനിക്ക് വിശദീകരിക്കാൻ കഴിയുന്നതിലും അപ്പുറം അവളെന്നെ മനസ്സിലാക്കി. ചിലപ്പോൾ ഒരു വാക്കുപോലും പറയാതെ തന്നെ. യഥാർത്ഥ ഞാൻ ആരാണെന്ന് അവൾ കണ്ടു. എല്ലാ കുറവുകളും അംഗീകരിച്ചു തന്നെ എന്നെ സ്നേഹിച്ചു. അവളോടൊപ്പമുള്ള നിമിഷങ്ങളിൽ എല്ലായ്പ്പോഴും ഒരു സുരക്ഷിതത്വം എനിക്ക് തോന്നി.

ഒടുവിൽ അവളോടൊപ്പം എന്നും ജീവിക്കാനും സ്നേഹിക്കാനും ഞാൻ തീരുമാനമെടുത്തു. എൻ്റെ ഉറ്റ ചങ്ങാതിയും നിശബ്ദതയിലെ എൻ്റെ ചിരിയും എൻ്റെ ആശ്വാസവുമായ എൻ്റെ ചോക്കിയെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്. എൻ്റെ ചോക്കി. എൻ്റെ മകൻ റയാൻ. ഒപ്പം, എൻ്റെ മകൾ ഖുഷിയുമായി ഞാൻ പൂർണ്ണഹൃദയത്തോടെ ഒരിക്കലും അവസാനിക്കാത്ത ഒരു കഥ എഴുതാൻ തുടങ്ങുകയാണ്. നന്ദി, ദൈവമേ”, എന്നാണ് സിബിൻ കുറിച്ചത്. ഇരുവരുടേയും രണ്ടാം വിവാഹമാണ്.

സീരിയൽ താരം അർച്ചന സുശീലന്റെ സഹോദരനായിരുന്നു ആര്യയുടെ ആദ്യ ഭർത്താവ്. മകൾ പിറന്നശേഷം ഇരുവരും വിവാഹമോചിതരായി. എന്നാൽ‌ ഇപ്പോഴും ഇരുവരും തമ്മിൽ സൗഹൃദമുണ്ട്. മകൾ ആര്യയുടെ സംരക്ഷണയിലാണ്. പിന്നീട് വർഷങ്ങൾക്കുശേഷം വീണ്ടും ഒരു പ്രണയം ആര്യയുടെ ജീവിതത്തിൽ സംഭവിച്ചിരുന്നു. താരം ബിഗ് ബോസിൽ പങ്കെടുത്ത് തിരിച്ച് വന്നപ്പോഴേക്കും അത് ബ്രേക്കപ്പായി.

ആ ബ്രേക്കപ്പ് ഉണ്ടാക്കിയ തകർച്ച ആര്യയെ മാനസീകമായി വളരെ അധികം ബുദ്ധിമുട്ടിച്ചിരുന്നു. ഡിപ്രഷൻ വന്ന സമയത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. സ്ലീപ്പിംഗ് പിൽസ് കഴിച്ചു. ആത്മഹത്യാ ചിന്തയായിരുന്നു. അതിൽ നിന്നും എന്നെ പുറത്തേക്ക് കൊണ്ടു വന്നത് മകളാണ്. അത്രയും വേദനയിൽ നിൽക്കുമ്പോൾ എങ്ങനെ ഇതിൽ നിന്നും പുറത്തു കടക്കാം, ഈ വേദന എങ്ങനെ കളയാം എന്നുള്ളത് മാത്രമേ ചിന്തിക്കൂ.

അപ്പോൾ ചത്തു കളയാം എന്ന ഓപ്ഷനേ മുന്നിൽ കാണൂ. ലോക്ക്ഡൗണിന്റെ സമയത്താണ് ഞാനീ അവസ്ഥയിലാകുന്നത്. സംസാരിക്കാൻ ആരുമില്ല. എല്ലാവരും വീടുകളിലാണ്. അങ്ങനെ ഇരിക്കുന്ന സമയത്ത് ഞാൻ കാണുന്നത് എന്റെ കുഞ്ഞിനെ മാത്രമാണ്. അങ്ങനെയിരിക്കെ ഏതോ ഒരു പോയന്റിൽ തോന്നി, കുട്ടിയെ എന്ത് ചെയ്യും? എന്റെ അച്ഛനില്ല. അച്ഛനുണ്ടായിരുന്നുവെങ്കിൽ ഞാൻ ആത്മഹത്യ ചെയ്‌തേനെയെന്നും ആര്യ പറഞ്ഞിരുന്നു. മാത്രമല്ല, പാനിക്ക് അറ്റാക്ക് വന്നതിനെ കുറിച്ച് അടക്കം ആര്യ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ആര്യയും പങ്കാളിക്കൊപ്പം കുടുംബജീവിതം നയിക്കുന്നത് കാണാനുള്ള ആഗ്രഹത്തിലാണ് ആരാധകരും.

More in Social Media

Trending

Recent

To Top