Malayalam
വിളിച്ചത് പ്രൊജക്ടിനെ കുറിച്ച് ചര്‍ച്ച ചെയ്യാനെന്ന് പറഞ്ഞ്; പിന്നാലെ അശ്ലീലം; പണി കൊടുത്ത് ആര്യ
വിളിച്ചത് പ്രൊജക്ടിനെ കുറിച്ച് ചര്‍ച്ച ചെയ്യാനെന്ന് പറഞ്ഞ്; പിന്നാലെ അശ്ലീലം; പണി കൊടുത്ത് ആര്യ
ബഡായി ബംഗ്ലാവ് എന്ന ഒറ്റ ടെലിവിഷന്‍ ഷോയിലൂടെ മലയാളികള്‍ക്ക് ഇടയില്‍ ഏറെ സുപരിചിതയായ നടിയാണ് ആര്യ. ശേഷം ബിഗ് ബോസില്‍ മത്സരിക്കാനെത്തിയപ്പോഴും ആര്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. വിജയിയാകാന്‍ സാധ്യതയുണ്ടെന്ന് വരെ ഒരുഘട്ടത്തില്‍ വിലയിരുത്തപ്പെട്ട മത്സരാര്‍ത്ഥി ആയിരുന്നു ഇവര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആര്യ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധനേടാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം ആര്യ പങ്കുവച്ച സ്‌റ്റോറികളാണ് ഇപ്പോള്‍ സംസാര വിഷയം.
‘ഒരു പ്രൊജക്ടിനെ കുറിച്ച് ചര്‍ച്ച ചെയ്യാനെന്ന് പറഞ്ഞാണ് ഇയാള്‍ വിളിച്ചത്. എന്നാല്‍ കോള്‍ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ സംസാരത്തിന്റെ രീതിയും ഗതിയും മാറി. പിന്നീട് സംഭവിച്ചത് ചരിത്രം. സംഭാഷണം കേട്ട് ആസ്വദിച്ചോളൂ’, എന്ന് പറഞ്ഞാണ് ആര്യ സ്‌റ്റോറി പങ്കുവച്ചത്. ആര്യയുടെ സുഹൃത്താണ് ഇയാളോട് സംസാരിക്കുന്നത്.
നിങ്ങള്‍ തിരുവനന്തപുരത്ത് ആണോന്ന് ചോദിച്ചാണ് ഇയാള്‍ സംസാരം തുടങ്ങുന്നത്. അല്ല കാസര്‍കോട് ആണെന്ന് യുവതി പറയുന്നുണ്ട്. തിരുവനന്തപുരത്ത് വരുമ്പോള്‍ പറ്റുമോ എന്നാണ് ഇയാള്‍ ചോദിക്കുന്നത്. പിന്നാലെ യുവതി ഇയാളുടെ അഡ്രസ് ചോദിക്കുകയും അയാള്‍ അത് അയച്ച് കൊടുക്കുന്നുമുണ്ട്. ഈ സമയത്ത് വളരെ മോശമായാണ് അയാള്‍ സംസാരിക്കുന്നത്. താന്‍ സ്വയം ഭോഗം ചെയ്യുകയാണ് എന്നൊക്കെ ഇയാള്‍ പറയുന്നുണ്ട്.
ഇയാളുടെ ഫോണ്‍ നമ്പര്‍ കാണുന്ന തരത്തിലാണ് ആര്യ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ‘ഇയാള്‍ പ്രൊഫഷണല്‍ ആണോന്ന് അറിയില്ല. സേവനങ്ങള്‍ക്കായി ഈ വിദഗ്ധ മാന്യനെ ബന്ധപ്പെടാമെന്ന് തോന്നുന്നു’ എന്ന് പരിഹാസത്തോടെ ആര്യ സ്‌റ്റോറിയില്‍ കുറിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മുന്‍പും പലതരത്തിലുള്ള അശ്ലീല കമന്റുകള്‍ ആര്യയ്ക്ക് നേരെ വന്നിട്ടുണ്ട്. അവയ്ക്ക് എല്ലാം കൃത്യമായ മറുപടികള്‍ ആര്യ നല്‍കുകയും ഇത്തരം മെസേജുകള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
