Actress
ഒന്നും പ്രതീക്ഷിക്കരുത്, ആരെയും കുറ്റപ്പെടുത്തരുത്, ദുഖവും സന്തോഷവും നിങ്ങളുടെ ഉള്ളില്‍ തന്നെ വെയ്ക്കുക; കഴുത്തില്‍ രുദ്രാക്ഷമിട്ട് ആത്മീയ യാത്രയില്‍ അനുശ്രീ
ഒന്നും പ്രതീക്ഷിക്കരുത്, ആരെയും കുറ്റപ്പെടുത്തരുത്, ദുഖവും സന്തോഷവും നിങ്ങളുടെ ഉള്ളില്‍ തന്നെ വെയ്ക്കുക; കഴുത്തില്‍ രുദ്രാക്ഷമിട്ട് ആത്മീയ യാത്രയില്‍ അനുശ്രീ
ഡയമണ്ട് നെക്ലേസിലെ രാജശ്രീ, നടി അനുശ്രീയെ അടയാളപ്പെടുത്താന്‍ ഈയൊരു സിനിമയും കഥാപാത്രവും മതി. അത്രത്തോളം ഇംപാക്ട് ഉണ്ടാക്കാന്‍ സാധിച്ച അനുശ്രീയുടെ സിനിമയായിരുന്നു അത്. മിനിസ്‌ക്രീനിലൂടെയാണ് തുടക്കമെങ്കലും സിനിമയിലേക്കെത്തുന്നത് ഡയമണ്ട് നെക്ലേസ് എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ്. തുടര്‍ന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമായ അനുശ്രീ ഇന്ന് മലയാളത്തിലെ ലീഡിംഗ് നടിമാരില്‍ ഒരാളാണ്. മലയാള സിനിമയിലെ മുന്‍നിര നായികമാരിലൊരാളായി മാറിയ അനുശ്രീ ജീവിതത്തില്‍ വളരെ സിംപിളായിട്ടുള്ള വ്യക്തിയാണ്. എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുന്ന നടിയുടെ നിലപാടുകള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങളിലേയ്ക്കും കടന്നിട്ടുണ്ട്.
തന്റെ ജീവിതത്തിലെ എല്ലാ സുന്ദര നിമിഷങ്ങളും സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട് അനുശ്രീ. തന്റെ ആരാധകരോടും തന്മയത്വത്തോടെ പെരുമാറുന്ന നടികൂടിയാണ് അനുശ്രീ. തലവനാണ് നടിയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രത്തിന് വളരെ മികച്ച അഭിപ്രായമാണ് നേടുന്നത്. തലവന്റെ സക്‌സസ് സെലബ്രേഷനുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ നടി അനുശ്രീ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ചിത്രത്തിന്റെ സക്‌സസ് സെലബ്രേന്റെ ഭാഗമായി ദുബായിലേയ്ക്ക് പോകുന്ന അനുശ്രീ അടങ്ങുന്ന ടീമിന്റെ ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് അനുശ്രീ പങ്കുവെച്ച മറ്റൊരു ഫോട്ടോയാണ്. കഴുത്തില്‍ രുദ്രാക്ഷവുമിട്ട് വളരെ ശാന്തമായ ഒരു സ്ഥലത്ത് നിന്ന് ധ്യനിക്കുന്നതിന് സമാനമായി അനുശ്രീ എടുത്തിരിക്കുന്ന ഫോട്ടോയ്ക്ക് ക്യാപ്ഷനായി ആത്മീയതയുടെ സമയം എന്നാണ് നല്‍കിയിരിക്കുന്നത്.
ഒന്നും പ്രതീക്ഷിക്കരുത്, ആരെയും കുറ്റപ്പെടുത്തരുത്, ദുഖവും സന്തോഷവും നിങ്ങളുടെ ഉള്ളില്‍ തന്നെ വെയ്ക്കുക. നിങ്ങള്‍ എപ്പോഴും ഓക്കെയായിരിക്കും എന്നാണ് പോസ്റ്റില്‍ പറയുന്നത്. ചിത്രങ്ങള്‍ വൈറലായത് പെട്ടെന്നാണ്. വളരെ സിംപിളായ ചിത്രത്തില്‍ നടി മേക്ക് അപ്പ് പോലും ഉപയോഗിച്ചിട്ടില്ല. ഫോട്ടോ ക്യാപ്ഷന് കീഴിലായി സെല്‍ഫ് ലവ്, ബി എലോണ്‍, യൂ ആന്‍ഡ് യൂ ഓണ്‍ലി എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്. ചിത്രത്തില്‍ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
അനുശ്രീ സന്യസിക്കാന്‍ പോകുകയാണോ, ഈ ലൈം ലൈറ്റ് ജീവിതം മടുത്തോ, സിനിമയെല്ലാം ഉപേക്ഷിച്ച് എങ്ങോട്ടേയ്ക്കാണ് യാത്രം എന്ന് തുടങ്ങി നിരവധി പേര്‍ കളിയാക്കുമ്പോള്‍ പോസിറ്റീവ് കമന്റുകളുമായും നിരവധി പേര്‍ എത്തിയിട്ടുണ്ട്. ഇടയ്ക്കിടെ ഒരു ആത്മീയ യാത്ര നല്ലതാണ് മൈന്‍ഡ് സെറ്റാകാനും ആത്മവിശ്വസാത്തിനും ഇത്തരം യാത്രകള്‍ ഗുണം ചെയ്യുമെന്നും ഒരാള്‍ പറയുന്നു. നിരവധി കമന്റുകള്‍ അനുശ്രീയുടെ ചിത്രങ്ങള്‍ക്ക് വരുന്നുണ്ട്.
എപ്പോഴും എന്തെങ്കിലും പറഞ്ഞാല്‍ വൈറലാകുന്ന നടി കൂടിയാണ് അനുശ്രീ. താന്‍ പറയുന്ന കാര്യങ്ങളില്‍ പെട്ടെന്ന് തന്നെ ട്രോള്‍ ചെയ്യപ്പെടാറുമുണ്ട്. അനുശ്രീയെ സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടത് നടന്‍ ഉണ്ണി മുകുന്ദന്റെ പേരിലാണ്. ഉണ്ണി മുകുന്ദനും അനുശ്രീയും പ്രണയത്തിലാണോ എന്നായിരുന്നു പലരുടെയും സംശയം. ഇവര്‍ ഒരുമിച്ച് ഒരു വേദിയില്‍ പലപ്പോഴായി കാണുന്നതും രാഷ്ട്രീയ താത്പര്യങ്ങളും അനുശ്രീയുടെ പുതിയ ഫഌറ്റിന്റെ പാലുകാച്ചലിന് ഉണ്ണി മുകുന്ദന്‍ വന്നതുമെല്ലാം ഇവര്‍ തമ്മില്‍ പ്രണയമാണോ എന്ന സംശയത്തിന് ആക്കം കൂട്ടി.
എന്നാല്‍ തങ്ങള്‍ തമ്മില്‍ അത്തരത്തില്‍ ഒന്നുമില്ലെന്നും ഇരുവരും നല്ല സുഹൃത്തുക്കളാണ് എന്നുമാണ് അനുശ്രീയും ഉണ്ണി മുകുന്ദനും പറഞ്ഞത്. വിവാഹം കഴിക്കാനുള്ള പ്ലാനിങ്ങിലേക്ക് എത്തിയിട്ടില്ല. അതിലേക്ക് ഇനിയും ഒത്തിരി ദൂരം പോകാനുണ്ട്. വിവാഹം ചെറിയൊരു കാര്യമല്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. വലിയൊരു ഉത്തരവാദിത്വമാണത്. ഒന്ന് അതിലേക്ക് പോയി കഴിഞ്ഞാല്‍ ആ ഒരു ഉത്തരവാദിത്തം എടുക്കണം. അല്ലാതെ ഫ്രീയായ മൈന്‍ഡില്‍ അതിനെ കാണാന്‍ താല്‍പര്യമില്ല. എപ്പോഴാണോ വിവാഹത്തെ സീരിയസ് ആയി കാണാന്‍ പ്രാപ്തമാകുന്നത് അപ്പോള്‍ ഉണ്ടാകുമായിരിക്കും. ഇപ്പോള്‍ അങ്ങനത്തെ ചിന്തകളും കാര്യങ്ങളും ഒന്നുമില്ല’, എന്നാണ് അനുശ്രീ പറഞ്ഞത്.
