കുഞ്ഞിനൊപ്പമുള്ള ചിത്രവുമായി അനുശ്രീ, കുഞ്ഞിനെ കാണുമ്പോള്‍ സങ്കടം തോന്നുന്നു വിഷ്ണുവുമായുള്ള പ്രശ്നം എല്ലാം പെട്ടന്ന് തീരട്ടെ; ഫോട്ടോയ്ക്ക് താഴെയുള്ള കമന്റുകൾ ഇങ്ങനെ
നടി അനുശ്രീയും താരത്തിന്റെ വ്യക്തിജീവിതവും തന്നെയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറയുന്നത്. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാനായിരുന്ന വിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം ചെയ്തത്. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്.
ഇവരുടെ വിവാഹത്തിന് അനുശ്രീയുടെ വീട്ടുകാര്‍ എതിരായിരുന്നു. ഇതോടെ താരം വിഷ്ണുവിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. ഈയടുത്താണ് ഇവർക്ക് മകൻ ജനിച്ചത്. ഗർഭിണി ആയിരിക്കെ അനുശ്രീ സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. തന്റെയും മകന്റെയും വിശേഷങ്ങൾ അനുശ്രീ യൂട്യൂബ് ചാനലിലൂടെയും മറ്റും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ, സൗന്ദര്യ പിണക്കത്തിന്റെ പേരില്‍ ഭര്‍ത്താവുമായി വേര്‍പിരിയുന്നു എന്ന് പ്രഖ്യാപിച്ച നടിയ്ക്ക് എതിരെ വ്യാപകമായ നെഗറ്റീവ് കമന്റുകള്‍ സോഷ്യല്‍ മീഡിയിയല്‍ വന്നിരുന്നു. പ്രസവം വരെ കൂടെ ഉണ്ടായിരുന്ന വിഷ്ണുവിനെ എന്തിനാണ് കുഞ്ഞ് വന്നതിന് ശേഷം ഒഴിവാക്കിയത് എന്ന ചോദ്യത്തിന്, തന്റെ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന് കാരണം സംഭവിച്ചതാണെന്നും അത് മനസ്സിലാക്കാന്‍ വിഷ്ണുവിന് കഴിഞ്ഞില്ല എന്നുമാണ് അനുശ്രീ പറഞ്ഞത്.
ഇപ്പോഴിതാ മകന് ആരവിനൊപ്പമുള്ള ഏതാനും ചിത്രങ്ങളാണ് താരം ഏറ്റവും ഒടുവില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. കുറച്ച് വലുതായതിന് ശേഷം കുഞ്ഞിന്റെ മുഖം ഇത്ര വ്യക്തമായി അനുശ്രീ പങ്കുവയ്ക്കുന്നത് ഇതാദ്യമാണ്. അതുകൊണ്ട് തന്നെ ഫോട്ടോ പെട്ടന്ന് ആകര്‍ഷിക്കപ്പെടുന്നുണ്ട്. ആകര്‍ഷിക്കപ്പെടുന്ന തരത്തിലാണ് കുഞ്ഞിന്റെ നെറ്റിയിലെ കുറിയും.
നെറ്റിയിലും കൈയ്യിലും നെഞ്ചിലും ചന്ദനം പൂശി നില്ക്കുന്ന മകനൊപ്പമുള്ള ചിത്രമാണ് അനുശ്രീ പങ്കുവച്ചിരിയ്ക്കുന്നത്. ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റുകളും വരുന്നുണ്ട്. കുട്ടി മുരുകന് എന്നാണ് ഒരാളുടെ വിശേഷണം. കുഞ്ഞിനെ കാണുമ്പോള്‍ എന്തോ സങ്കടം ഫീല്‍ ചെയ്യുന്നു എന്ന് പറഞ്ഞ് ചിലര്‍ വന്നിട്ടുണ്ട്. മോനോടും അനുശ്രീയോടും ഉള്ള സ്നേഹം പ്രകടിപ്പിച്ചും ഒരുപാട് പേര് എത്തിയിട്ടുണ്ട്. വിഷ്ണുവുമായുള്ള പ്രശ്നം എല്ലാം പെട്ടന്ന് തീരട്ടെ എന്നാണ് ഈ ഫോട്ടോയ്ക്ക് താഴെയും ചിലരുടെ പ്രാര്‍ത്ഥന
തങ്ങള്‍ തമ്മില്‍ വേര്‍പിരിഞ്ഞു എന്നതിനെ കുറിച്ച് പല ചാനല്‍ ഷോകളിലും തന്റെ തന്നെ യൂട്യൂബ് ചാനലിലൂടെയും അനുശ്രീ പല തവണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതുവരെയും വിഷ്ണു വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ നിന്നും അനുശ്രീയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ എല്ലാം താരം ഡിലീറ്റ് ചെയ്ത് ഒഴിവാക്കിയിരുന്നു. വിഷ്ണുവിനൊപ്പമുള്ള ചിത്രങ്ങള്‍ അനുശ്രീയും തന്റെ സോഷ്യല്‍ മീഡിയ പേജില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
