Actress
എന്റെ കുടുംബകാര്യങ്ങളിലൊന്നും അമ്മ ഇടപെടാറില്ല, ജീവിതം വ്യത്യസ്തമാണ്, കല്യാണം കഴിഞ്ഞതോടെ കാര്യങ്ങളൊക്കെ മനസിലായി; വെളിപ്പെടുത്തി അനുശ്രീ
എന്റെ കുടുംബകാര്യങ്ങളിലൊന്നും അമ്മ ഇടപെടാറില്ല, ജീവിതം വ്യത്യസ്തമാണ്, കല്യാണം കഴിഞ്ഞതോടെ കാര്യങ്ങളൊക്കെ മനസിലായി; വെളിപ്പെടുത്തി അനുശ്രീ
വിവാഹം കഴിഞ്ഞ് വളരെ പെട്ടെന്ന് തന്നെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് കൊണ്ടാണ് അനുശ്രീയും ഭര്‍ത്താവ് വിഷ്ണുവും വാര്‍ത്തകളില്‍ നിറയുന്നത്. അനുശ്രീ ഒരു കുഞ്ഞിന് ജന്മം കൊടുത്തതിന് തൊട്ട് പിന്നാലെയാണ് ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നം നടക്കുന്നത്. ഇപ്പോഴിതാ പ്രണയകാലത്തെക്കുറിച്ചും വിവാഹ ശേഷമുണ്ടായ മാറ്റത്തെക്കുറിച്ചുമൊക്കെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അനുശ്രീ മനസ്സ് തുറക്കുകായണ്
അഞ്ച് വര്‍ഷത്തെ പ്രണയം, ഒരു വര്‍ഷത്തെ ദാമ്പത്യം. മൊത്തം ആറ് വര്‍ഷം. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അനുശ്രീയിലുണ്ടായ മാറ്റം എന്താണെന്നാണ് അവതാരക ചോദിക്കുന്നത്. അഞ്ച് വര്‍ഷത്തെ ജീവിതത്തിന്റെ ഒരു വശം മാത്രമായിരുന്നു പ്രണയം. പഠിത്തം, ജോലി അതുപോലൊരു സൈഡില്‍ കൂടി പ്രണയവും. ആ അഞ്ച് വര്‍ഷത്തെ അനുശ്രീയുടെ ജീവിതം വ്യത്യസ്തമായിരുന്നു. ജീവിതം ആസ്വദിക്കുകയും എക്‌സ്‌പ്ലോര്‍ ചെയ്യുകയും ചെയ്തു. യാത്ര ചെയ്തു, യാത്രകള്‍ ഒരുപാടിഷ്ടമാണ്. ഒരുപാട് സ്ഥലങ്ങളില്‍ പോയി ഭക്ഷണം കഴിച്ചുവെന്നാണ് താരം പറയുന്നത്.
എല്ലാം ഞാന്‍ ആസ്വദിച്ച് ചെയ്തിട്ടുണ്ട്. മാളില്‍ പോയി വായ് നോക്കും. ആള്‍ക്കാര്‍ അറിയെ തന്നെ. ഇഷ്ടപ്പെട്ടപ്പോള്‍ യാതൊരു പരിചയവുമില്ലാത്തവരോട് പോയി സംസാരിച്ചിട്ടുണ്ട്. അമ്മയുടെ പിന്തുണ എല്ലാത്തിനുമുണ്ടായിരുന്നു. കല്യാണം കഴിഞ്ഞതോടെ കുറേക്കൂടി പക്വത വന്നു. അത് കുഞ്ഞ് അനുശ്രീയായിരുന്നു. കല്യാണം കഴിഞ്ഞതോടെ കാര്യങ്ങളൊക്കെ മനസിലായി. ജീവിതം വ്യത്യസ്തമാണെന്ന് മനസിലായി. നേരത്തെ ജീവിച്ച ജീവിതമല്ലെന്ന് മനസിലായി. പഴയെ അനുശ്രീയെ മിസ് ചെയ്യുന്നുണ്ടെന്നും അനുശ്രീ പറയുന്നു.
പഴയെ അനുശ്രീയെ തിരിച്ചുകിട്ടുക പ്രയാസമാണ്. പക്ഷെ തിരിച്ചുവരും. ഇപ്പോള്‍ കൂടെ മകനുണ്ട്. ഞാനും മകനും കൂടെ ഒന്നിച്ചായിരിക്കും വായ് നോക്കുക എന്ന് പറഞ്ഞ് ചിരിക്കുകയാണ് അനുശ്രീ. ഞാന്‍ നിങ്ങളെ സപ്പോര്‍ട്ട് ചെയ്താല്‍ ഞാനാണ് നിങ്ങളെ പിരിച്ചതെന്ന് പറയും. എനിക്ക് വേണ്ട പിന്തുണയൊക്കെ അമ്മ തരുന്നുണ്ട്. കുഞ്ഞിന്റെ കാര്യങ്ങളിലും മറ്റും പിന്തുണ നല്‍കുന്നുണ്ട്. അല്ലാതെ എന്റെ കുടുംബകാര്യങ്ങളിലൊന്നും അമ്മ ഇടപെടാറില്ല. നീ കല്യാണം കഴിച്ചു, നീ തന്നെ നോക്കിക്കോ നിന്റെ ഇഷ്ടം എന്ന രീതിയില്‍ വിട്ടിരിക്കുകയാണ്.
നിന്റെ കൊച്ചിനെ കാണാനുള്ള അധികാരമില്ലെന്ന് ഞാനൊരിക്കലും വിഷ്ണുവിനോട് പറഞ്ഞിട്ടില്ലെന്നും അനുശ്രീ വ്യക്തമാക്കുന്നുണ്ട്. നീ വേണമെങ്കില്‍ വരികയും കുഞ്ഞിനെ കാണുകയും ചെയ്തോ, എനിക്ക് യാതൊരു പ്രശ്നമവുമില്ല. പക്ഷേ അവന്റെ ഉത്തരവാദിത്തങ്ങളൊന്നും നീ ഏറ്റെടുക്കേണ്ടതില്ല. കാരണം വിഷ്ണുവിന്റെ ഉത്തരവാദിത്തങ്ങളൊക്കെ കഴിഞ്ഞതിന് ശേഷം വന്നാല്‍ മതിയെന്നാണ് പറഞ്ഞത് എന്നാണ് അനുശ്രീ വ്യക്തമാക്കുന്നത്.
അതേസമയം, അനുശ്രീയും ഭര്‍ത്താവും വിവാഹമോചിരായോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് നടിയുടെ മറുപടി. മാത്രമല്ല കുഞ്ഞിനെ കാണാന്‍ വരുന്നതില്‍ നിന്നും ഭര്‍ത്താവിനെ വിലക്കിയിട്ടില്ലെന്നും അനുശ്രീ പറയുന്നു.
