Social Media
പുലിക്കുട്ടിയെ ഓമനിച്ച് അന്ന ബെന്നും സഹോദരിയും
പുലിക്കുട്ടിയെ ഓമനിച്ച് അന്ന ബെന്നും സഹോദരിയും
മലയാളികളുടെ ഇഷ്ട താരമാണ് നടി അന്ന ബെൻ. കുമ്പളങ്ങി നൈറ്റിസിൽ ബേബി മോൾ എന്ന നായികാ കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ അന്ന ബെൻ പിന്നീട് അഭിനയിച്ച ഓരോ സിനിമകളിലും മികച്ച വേഷങ്ങളാണ് ലഭിച്ചത്. ഹെലനിലെ പ്രകടനത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശത്തിന് അർഹയായപ്പോൾ തൊട്ടടുത്ത വർഷം കപ്പേളയിലെ അഭിനയത്തിന് മികച്ച നടിയായും അന്ന തിരഞ്ഞെടുക്കപ്പെട്ടു. കൈനിറയെ ചിത്രങ്ങളുമായി മലയാള സിനിമ ലോകത്ത് തിളങ്ങി നിൽക്കുകയാണ് അന്ന ബെൻ.
സോഷ്യൽ മീഡിയയിലും നടി സജീവമാണ്. സിനിമയിലെ കൂട്ടുകാർക്കൊപ്പമുള്ള ചിത്രവും കുടുംബത്തോടൊപ്പമുള്ള ചിത്രവും താരം പങ്കിടാറുണ്ട്. ഇപ്പോഴിതാ സഹോദരിയ്ക്ക് ഒപ്പമുള്ള ചിത്രമാണ് പങ്കുവെച്ചത്. ചിത്രത്തിൽ മറ്റൊരു കക്ഷി കൂടിയുണ്ട്. മറ്റാരുമല്ല. ഒരു പുലികുട്ടി പാവ. പുലിക്കുട്ടിയെ ഓമനിക്കുന്ന അന്ന ബെന്നിനെയും സഹോദരിയേയുമാണ് ചിത്രത്തിൽ കാണാൻ സാധികുന്നത്. ചിത്രം വൈറലായി മാറിയിട്ടുണ്ട്
‘നൈറ്റ് ഡ്രൈവ്’ ആണ് അന്നയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.
