Connect with us

‘ക്ലാസ്സ്‌ ഓഫ് എയിറ്റീസ്’;വീണ്ടും ഞങ്ങൾ കണ്ടുമുട്ടി; ചിത്രങ്ങളുമായി സുഹാസിനി

Social Media

‘ക്ലാസ്സ്‌ ഓഫ് എയിറ്റീസ്’;വീണ്ടും ഞങ്ങൾ കണ്ടുമുട്ടി; ചിത്രങ്ങളുമായി സുഹാസിനി

‘ക്ലാസ്സ്‌ ഓഫ് എയിറ്റീസ്’;വീണ്ടും ഞങ്ങൾ കണ്ടുമുട്ടി; ചിത്രങ്ങളുമായി സുഹാസിനി

എണ്‍പതുകളിലെ തെന്നിന്ത്യന്‍ താരങ്ങളുടെ കൂട്ടായ്മയാണ് ‘ക്ലാസ്സ്‌ ഓഫ് എയിറ്റീസ്’. സിനിമ തിരക്കുകളെല്ലാം മാറ്റി വെച്ച് പലപ്പോഴും ഇവർ ഒത്തുകൂടാറുണ്ട്.

തന്റെ പ്രിയകൂട്ടുകാർക്കൊപ്പം വീണ്ടും ഒത്തുചേർന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ന ഇപ്പോൾ ടിയും സംവിധായികയുമായ സുഹാസിനി മണിരത്നം. റഹ്മാൻ, സരിത, ഖുശ്ബു, രാധിക ശരത് കുമാർ, പൂർണിമ ഭാഗ്യരാജ് എന്നിവരെയും സുഹാസിനിയ്ക്ക് ഒപ്പം കാണാം.

2009 ൽ സുഹാസിനി മണിരത്നവും ലിസിയും ചേർന്നാണ് ഇത്തരമൊരു റീയൂണിയൻ ആരംഭിച്ചത്. ‘ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കാര്യങ്ങൾ ചർച്ച ചെയ്യാനായി തെന്നിന്ത്യൻ താരങ്ങൾ ഒന്നിച്ച് സുഹാസിനിയുടെ വീട്ടിൽ ഒത്തു കൂടിയ യോഗത്തിൽ നിന്നാണ് ഇത്തരമൊരു കൂട്ടായ്മയുടെ പിറവി’യെന്ന് ‘ ഒരു അഭിമുഖത്തിൽ സുഹാസിനി തന്നെ വ്യക്തമാക്കിയിരുന്നു.

കൂട്ടായ്മ സംഘടിപ്പിക്കാൻ സുഹാസിനിയും ലിസിയും മുൻകൈ എടുത്തു. ആദ്യം, 80 കളിലെ താരറാണിമാർ മാത്രമുണ്ടായിരുന്ന കൂട്ടായ്മ പതിയെ വളർന്നു, താരങ്ങളും കൂട്ടായ്മയുടെ ഭാഗമായി മാറുകയായിരുന്നു. നടിയും സംവിധായികയുമായ സുഹാസിനിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ‘ദി ക്ലാസ് ഓഫ് എയിറ്റിസ്’ എന്ന് പേരുള്ള സംഘത്തിൽ അക്കാലത്തു തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന നായികാനായകന്മാർ എല്ലാവരും ഉണ്ട്.

More in Social Media

Trending

Recent

To Top