Connect with us

കറുത്ത മുത്തിലെ ബാലചന്ദ്രന്റെയും കാർത്തുവിന്റെയും ബാല മോളുടെ ഇപ്പോഴത്തെ മാറ്റം കണ്ടോ? ചിത്രം വൈറൽ

Malayalam

കറുത്ത മുത്തിലെ ബാലചന്ദ്രന്റെയും കാർത്തുവിന്റെയും ബാല മോളുടെ ഇപ്പോഴത്തെ മാറ്റം കണ്ടോ? ചിത്രം വൈറൽ

കറുത്ത മുത്തിലെ ബാലചന്ദ്രന്റെയും കാർത്തുവിന്റെയും ബാല മോളുടെ ഇപ്പോഴത്തെ മാറ്റം കണ്ടോ? ചിത്രം വൈറൽ

ഉപ്പും മുളകിലെ പാറക്കുട്ടിയ്ക്ക് മുൻപ് മിനിസ്ക്രീൻ പ്രേക്ഷകരുടെ ബാലതാരമായി മാറുകയായിരുന്നു അക്ഷരകിഷോർ. യഥാർത്ഥ പേര് പറയുന്നതിനേക്കാളും കറുത്ത മുത്തിലെ ബാല മോൾ എന്ന് പറയുന്നതായിരിക്കും നല്ലത്. ബാലചന്ദ്രൻ എന്ന കഥാപാത്രമായി അഭിനയിച്ച കിഷോർ സത്യയുടേയും കാർത്തുവിന്റെയും മകൾ ബാലയായിട്ടാണ് അക്ഷര കറുത്ത മുത്തിൽ എത്തിയത്. വളരെ മികച്ച അഭിനയ പ്രകടനം തന്നെയായിരുന്നു താരത്തിന്റേത്. അതുകൊണ്ട് തന്നെയാണ് ആദ്യത്തെ സീരിയലിലൂടെ തന്നെ ആരാധക ശ്രദ്ധ ഇത്രയും ചെറിയ പ്രായത്തിലേ താരം നേടിയത്

ടെലിവിഷന്‍ സീരിയലിലൂടെയാണ് അക്ഷര സിനിമയിലെത്തുന്നത്. 2014ല്‍ ‘മത്തായി കുഴപ്പക്കാരനല്ല’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

ഇപ്പോൾ ഈ കൊച്ചു മിടുക്കി വളർന്നു വലുതായിരിക്കുകയാണ്. അക്ഷരയുടെ ഈ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. അക്ഷരയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തിരുവോണ ദിനത്തിൽ എടുത്ത ചിത്രങ്ങളും എല്ലാ പുത്തൻ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പഠനത്തിലും നൃത്തത്തിലും, പാട്ടിലും എല്ലാം മിടുക്കിയാണ് അക്ഷര ഇപ്പോൾ അഭിനയത്തിൽ സജീവമല്ല അക്ഷര

ആറാമത്തെ വയസിലാണ് ബേബി അക്ഷര അഭിനയത്തിലേക്ക് കടന്നു വന്നത്.. കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്, മികച്ച ബലത്താരത്തിനുള്ള അവാർഡ് തുടങ്ങിയ അവാർഡുകൾ കിട്ടിയിട്ടുണ്ട്.

ആർക്കിടെക്ടായ കിഷോറിന്റെയും, ബാങ്ക് ജീവനക്കാരി ഹേമപ്രഭയുടെയും മകളാണ് അക്ഷര. കണ്ണൂർ സ്വദേശിയാണ് അക്ഷര. എന്നാൽ ഇപ്പോൾ കുടുംബത്തോടൊപ്പം എറണാകുളം വെണ്ണലയിലാണ് താമസിക്കുന്നത്.

More in Malayalam

Trending

Recent

To Top