Actress
നടി ഐശ്വര്യ രാജീവ് വിവാഹിതയായി
നടി ഐശ്വര്യ രാജീവ് വിവാഹിതയായി
പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടി ഐശ്വര്യ രാജീവ് വിവാഹിതയായി. അർജുൻ ആണ് വരൻ. സിനിമ സീരിയൽ മേഖലയിൽ നിന്നുള്ള സഹപ്രവർത്തകരും ബന്ധുക്കളും അണി നിരന്ന വിവാഹത്തിന്‍റെ ദൃശ്യങ്ങളെല്ലാം സോഷ്യല്‍ മീഡയിയില്‍ വൈറലാണ്.
ചുവന്ന പട്ട് സാരിയില്‍ അതിസുന്ദരിയായിരുന്നു ഐശ്വര്യ. ഗോള്‍ഡന്‍ ത്രെഡ് വര്‍ക്കിലുള്ള ബ്ലൗസാണ് താരം അണിഞ്ഞത്. ഹൈദരാബാദില്‍ ജനിച്ചു വളര്‍ന്ന അര്‍ജുന്‍ എന്‍ജിനീയറാണ്. മാട്രിമോണിയല്‍ വഴിയാണ് പരിചയപ്പെട്ടത് എന്നാണ് ഐശ്വര്യ പറഞ്ഞത്.
സ്റ്റാര്‍ മാജിക്കിലെയും സജീവ താരമാണ് ഐശു എന്ന ഐശ്വര്യ രാജീവ്. വിവാഹം ഉടനെ ഉണ്ടാകുമെന്ന് സ്റ്റാർ മാജിക്ക് എപ്പിസോഡിനിടെ ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു. വിവാഹ ശേഷവും സ്റ്റാർ മാജിക്കിൽ ഉണ്ടാകുമെന്നും താരം കൂട്ടിച്ചേർത്തു.
നാലു വയസ്സിൽ അഭിനയരംഗത്ത് എത്തിയ വ്യക്തിയാണ് ഐശ്വര്യ. ബീനാ ആന്‍റണിയുടെ മകളായിട്ടായിരുന്നു സീരിയലിലെ തുടക്കം. ജയറാമും ഗീതു മോഹന്‍ദാസും ജോടികളായ പൗരനില്‍ ഗീതുവിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ചതും ഐശ്വര്യ ആണ്. സുധാകര്‍ മംഗളോദയത്തിന്‍റെ വെളുത്ത ചെമ്പരത്തിയാണ് ആദ്യ സീരിയല്‍.
ഭാഗ്യലക്ഷ്മിയെന്ന സീരിയലിലെ അഭിനയത്തിന് 2015ലെ മികച്ച നടിക്കുള്ള കെ.പി. ഉമ്മര്‍ അവാര്‍ഡ് ഐശ്വര്യയെ തേടിയെത്തി. പൊന്നമ്പിളി, മാനസമൈന എന്നിവയാണ് ഐശ്വര്യയുടെ ശ്രദ്ധേയ സീരിയലുകൾ. ടമാർ പടാർ, സ്റ്റാര്‍ മാജിക് ഷോകളുടെ ഭാഗമായതോടെ ഐശ്വര്യ ഏറെ ജനശ്രദ്ധ നേടുകയായിരുന്നു.
