Actress
എല്ലാവരെയും വിളിച്ചു, അവരൊന്നും വരാതിരിക്കാൻ കാരണം; ഐശ്വര്യ രാജീവ്
എല്ലാവരെയും വിളിച്ചു, അവരൊന്നും വരാതിരിക്കാൻ കാരണം; ഐശ്വര്യ രാജീവ്
കുടുംബ പ്രേക്ഷകർക്ക് സുപരിചിതയാണ് ഐശ്വര്യ രാജീവ്. ഈയിടെയായിരുന്നു താരത്തിന്റെ വിവാഹം. ആഡംബരമായി നടന്ന വിവാഹത്തിൽ നിരവധി താരങ്ങളായിരുന്നു മിനിസ്ക്രീനിൽ നിന്ന് എത്തിയത്. എൻജിനിയർ ആയിട്ടുള്ള അർജുനെയാണ് ഐശ്വര്യ വിവാഹം ചെയ്തത്. സ്റ്റാർ മാജിക്ക് എന്ന പരിപാടിയിലൂടെയാണ് ഐശ്വര്യയ്ക്ക് കൂടുതൽ സ്വീകാര്യത കിട്ടിയത് വിവാഹത്തിന് ശേഷം ഐശ്വര്യ സ്റ്റാർ മാജിക്കിലേക്ക് വന്നിട്ടില്ല.തിരിച്ച് വരില്ലേ എന്ന് ആരാധകർ നിരന്തരം ചോദിക്കാറുണ്ട്.
ഇപ്പോൾ ആരാധകർ തന്നോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ ഒരു ക്യൂ ആന്റ് എ സെക്ഷൻ ഐശ്വര്യ ഇട്ടിരുന്നു. ഇതിന് വന്ന ചോദ്യങ്ങൾക്കാണ് ഐശ്വര്യ രാജീവ് മറുപടി പറഞ്ഞിരിക്കുന്നത്. വന്ന ചോദ്യങ്ങളിൽ 90 ശതമാനവും ഒറ്റ ചോദ്യം മാത്രമെയുള്ളൂ സ്റ്റാർ മാജിക്കിനെക്കുറിച്ചാണ് ചോദ്യങ്ങൾ എന്നാണ് ഐശ്വര്യ പറയുന്നത്.
വിവാഹം കഴിഞ്ഞ ശേഷം സ്റ്റാർ മാജിക്കിൽ പോയിട്ടില്ല, പോകണമെന്ന് ആഗ്രഹമുണ്ടെന്ന് താരം പറയുന്നു. സ്റ്റാർ മാജിക്ക് സ്വന്തം ഫ്ലോറാണെന്നും എല്ലാവരെയും കണ്ട് സംസാരിക്കണം എന്നുണ്ട്. കല്യാണത്തിന് എല്ലാവരോടും ഒത്തിരി സംസാരിക്കാൻ കഴിഞ്ഞില്ലെന്നും പറയുന്നു. ഇപ്പോൾ പത്തനംതിട്ടയിലാണ് താൻ എന്നും ഐശ്വര്യ പറയുന്നു. ഭർത്താവുമായി എത്ര വയസ്സ് വ്യത്യാസം ഉണ്ട് എന്ന ചോദ്യത്തിന് 11 മാസം എന്നാണ് താരം പറയുന്നത്.
ഭർത്താവിന്റെ ക്യാരക്ടർ എങ്ങനെയാണ് പെട്ടെന്ന് ദേഷ്യം വരുമോ എന്ന ചോദ്യത്തിന് പെട്ടെന്ന് ദേഷ്യം വരാത്ത വളരെ കൂൾ ആയിട്ടുള്ള ആളാണ് എന്നാണ് ഐശ്വര്യ പറയുന്നത്. ലവ് മാരേജ് ആണോ എന്ന ചോദ്യത്തിന് ലവ് മാരേജ് ഇല്ല അറേഞ്ച്ഡ് മാരേജ് ആണെന്നാണ് ഇരുവരു പറഞ്ഞത്. അതുപോലെ കുറെ ആൾക്കാർ ചോദിച്ച ചോദ്യമായിരുന്നു വിവാഹത്തിന് തങ്കച്ചൻ ചേട്ടനെ വിളിച്ചില്ലേ എന്നത്. ഈ ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്.
എല്ലാവരും ചോദിക്കുന്നുണ്ട് തങ്കച്ചൻ ചേട്ടനെ വിളിച്ചില്ലേ, തങ്കച്ചേട്ടൻ വന്നില്ലേയെന്ന്, തങ്കച്ചൻ ചേട്ടൻ മാത്രമല്ല, അസീസിക്ക നോബീ ചേട്ടൻ, ഉല്ലാസേട്ടൻ ഇവരൊന്നും വന്നിരുന്നില്ല, അവരാരും ഇവിടെ ഇല്ലായിരുന്നു, അവർക്ക് പ്രോഗ്രാം ഉണ്ടായിരുന്നു, അതാണ് വരാതിരുന്നത്. പക്ഷേ അവരൊക്കെ വിളിച്ചു മെസേജ് അയച്ചു എന്നും ഐശ്വര്യ പറഞ്ഞു.
സുധിച്ചേട്ടന്റെ ഫാമിലിയെ വിളിച്ചിട്ടില്ലേ, എന്താണ് വരാതിരുന്നത് എന്ന ചോദ്യത്തിനും ഐശ്വര്യ മറുപടി പറയുന്നുണ്ട്. ഞാൻ വിളിച്ചിരുന്നു. രേണുവിനോട് പറഞ്ഞിരുന്നു. അവർക്ക് ഹാപ്പി മൊമന്റിൽ വരാൻ ബുദ്ധിമുട്ട് ഉണ്ട് എന്നൊരു വീഡിയോയിൽ പറഞ്ഞിരുന്നു. അതുകൊണ്ടായിരിക്കും വരാതിരുന്നത്. വിളിച്ചിരുന്നു, വിളിക്കാഞ്ഞിട്ടല്ലെന്നും ഐശ്വര്യ പറഞ്ഞു.
എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കുന്നയാളാണ് ഐശ്വര്യ. ഇതൊരു പ്രണയ വിവാഹമല്ലെന്ന് താരം നേരത്തെ പറഞ്ഞിട്ടുണ്ട്. മാട്രിമോണി വഴി വന്ന വിവാഹ ആലോചനയാണിത്. പൂർണമായും വീട്ടുകാരുടെ തീരുമാനത്തോടെ ഉറപ്പിച്ച വിവാഹമാണെന്നും താരം പറഞ്ഞിരുന്നു.
വളരെ ചെറപ്പത്തിൽ തന്നെ അഭിനയത്തിലേക്ക് കടന്നു വന്നയാളാണ് ഐശ്വര്യ. മൂന്നര വയസ്സിലാണ് ഐശ്യര്യ ആദ്യമായി അഭിനയിക്കുന്നത്. ജയറാമും ഗീതു മോഹൻദാസും ഒന്നിച്ച ‘പൗരൻ എന്ന ചിത്രത്തിൽ ഗീതുവിൻറെ കുട്ടിക്കാലം അവതരിപ്പിക്കാൻ അവസരം ലഭിച്ചത് ഐശ്വര്യക്കായിരുന്നു. സുധാകർ മംഗളോദയത്തിന്റെ ‘വെളുത്ത ചെമ്പരത്തി’യാണ് താരത്തിന്റെ ആദ്യ സീരിയൽ. അതിൽ ബീനാ ആൻ്റണിയുടെ മകളായാണ് താരം അഭിനയിച്ചത്.
ഐശ്വര്യ ഇതുവരെ നാൽപതിനു മുകളിൽ സീരിയലുകൾ ചെയ്തിട്ടും. സഹതാരമായും, നെഗറ്റീവ് വേഷങ്ങളുമെല്ലാം കൈകാര്യം ചെയ്തു. സിനിമയിൽ മികച്ച വേഷങ്ങൾ ചെയ്തു. കോമഡി പരിപാടികളിലൂടെയാണ് കൂടുതൽ പ്രേക്ഷകരിലേക്ക് ഐശ്വര്യക്ക് എത്താൻ സാധിച്ചത്. ഇതിനിടയിൽ സ്റ്റേജ് പ്രോഗ്രാമുകളും പരസ്യചിത്രങ്ങളും. അങ്ങനെ ഏറെ തിരക്കേറിയ മിനിസ്ക്രീൻ താരമാണ് ഐശ്വര്യ രാജീവ്.