Malayalam
സെറ്റിൽ വെച്ച് തന്നെ കടന്നുപിടിച്ചു; ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈം ഗികാതിക്രമ പരാതി; പ്രത്യേക സംഘത്തിനു മുന്നിലെത്തി തിരുവനന്തപുരം സ്വദേശിനി
സെറ്റിൽ വെച്ച് തന്നെ കടന്നുപിടിച്ചു; ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈം ഗികാതിക്രമ പരാതി; പ്രത്യേക സംഘത്തിനു മുന്നിലെത്തി തിരുവനന്തപുരം സ്വദേശിനി
നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈം ഗികാതിക്രമ പരാതിയുമായി യുവതി. പ്രത്യേക സംഘത്തിനു മുന്നിലാണ് തിരുവനന്തപുരം സ്വദേശിനി പരാതി നൽകിയത്. അന്വേഷണ സംഘത്തിലെ ജി. പൂങ്കുഴലി,ഐശ്വര്യ ഡോങ്ക്റെ എന്നിവർ പരാതിക്കാരിയുമായി നേരിട്ട് സംസാരിച്ചു. ഷൂട്ടിംഗ് സെറ്റിൽ വെച്ച് തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. . 2013- തൊടുപുഴയിൽ വെച്ചാണ് സംഭവമെന്നും പരാതിയിൽ പറയുന്നു.
നേരത്തെ സോണിയ മൽഹാർ യുവനടനെതിരെ പരാതി ആരോപിച്ചിരുന്നു. 2013 -ൽ തൊടുപുഴ ഷൂട്ടിന് പോയതാണ്. എന്റെ ഭർത്താവാണ് ട്രെയിൻ കയറ്റിവിട്ടത്. വലിയൊരു നടന്റെ സിനിമയായിരുന്നു. ഒരു ഓഫീസ് സ്റ്റാഫിന്റെ റോൾ ആയിരുന്നു ആ സിനിമയിൽ. ഒരു ഫാം പോലുള്ള സ്ഥലത്തുനിന്നായിരുന്നു സിനിമാഷൂട്ടിങ്. അവിടെ ചെന്നപ്പോൾ കോസ്റ്റ്യൂം തന്നു.
അത് മാറി ടോയ്‌ലറ്റിൽ പോയി തിരിച്ച് വരുന്ന സമയത്താണ് ആ യുവ നടൻ എന്നെ കടന്നുപിടിച്ചത്.നിങ്ങളുടെ ഈ ഡ്രസ്സും കണ്ണുമൊക്കെ അട്രാക്ടീവാണ്, വന്നപ്പോഴേ ശ്രദ്ധിച്ചുവെന്നാണ് അയാളെന്നോട് പറഞ്ഞത്. ഞാൻ നോക്കിക്കോളാം, സിനിമയിലൊരുപാട് അവസരം തരാം എന്നൊക്കെ പറഞ്ഞു. ആ ഒരു നിമിഷത്തിൽ അങ്ങനെ തോന്നി എന്നും പറഞ്ഞു. പിന്നീട് എന്നോട് മാപ്പുപറഞ്ഞു.
ഞാൻ ആളുടെ പേര് പറയുന്നില്ല. അയാൾ കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുമായി സുഖമായി ജീവിക്കുകയാണ്. ഇത് അറിഞ്ഞ് അവർക്ക് പ്രശ്നമൊന്നും ഉണ്ടാവരുത്. ഭർത്താവിനെ അത്രയേറെ സ്നേഹിക്കുന്ന സ്ത്രീയാണ് അവർ. ഈ വിവരം അറിഞ്ഞാൽ അവർ ചിലപ്പോൾ ആ ത്മഹത്യ വരെ ചെയ്യാം എന്നുമാണ് സോണിയ പറഞ്ഞത്. പിന്നാലെ ജയസൂര്യയാണ് അതിക്രമം നടത്തിയ നടനെന്നാണ് സോഷ്യൽ മീഡിയയിലെ ആരോപണം.
ജയസൂര്യയാണോ ആ നടൻ എന്ന ചോദ്യത്തിനും സോണിയ പ്രതികരിക്കുന്നുണ്ട്. പേര് എടുത്ത് പറയാനോ ഇത് നിഷേധിക്കാനോ ഞാനില്ല. എന്ത് ചെയ്താലും അത് കുഴപ്പത്തിലേക്ക് പോകും. ഞാൻ തന്നെ വലിയ ട്രോമയിലൂടെ പോകുന്ന ആളാണ്. അദ്ദേഹത്തിന് അങ്ങനെയാരു മാനഹാനി വന്നിട്ടുണ്ടെങ്കിൽ എന്തിനാണ് എന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചിട്ടില്ല.
ആളുകൾക്ക് എന്തും ഊഹിക്കാം. ദുരനുഭവങ്ങൾ ഉണ്ടായി എന്നത് സത്യമാണ്. ആ നടനും അറിയാം. ഞാനായിട്ട് ആ കുടുംബത്തെ ഉപദ്രവിക്കുന്നില്ല. ആളുകളുടെ ഊഹാപോഹങ്ങളോട് തനിക്കൊന്നും പറയാനില്ല എന്നും സോണിയ പറഞ്ഞു. ഇതിന് പിന്നാലെ നടി മീനു മുനീറും ജയസൂര്യയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിങ് നടന്നത് തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ വെച്ചാണ്. ഞാൻ അവിടുത്തെ ടോയ്ലറ്റിൽ പോയി തിരികെ വരുമ്പോൾ ജയസൂര്യ പുറകലി നിന്ന് കയറി പെട്ടെന്ന് കെട്ടിപ്പിടിച്ചു. തിരിഞ്ഞ് നോക്കുമ്പോൾ എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. ഒരിക്കലും അത് ഞാൻ പ്രതീക്ഷിച്ചില്ല. ഞാൻ പിടിവിടീച്ച് താഴേക്ക് ഒടിപ്പോരുകയായിരുന്നു.
പിന്നാലെ ജയസൂര്യയും എന്റെ പുറകെ ഓടി വന്നു. എന്നിട്ട് ഞാൻ ഒരു കാര്യം ചോദിക്കും, യെസ് ഓർ നോ എന്ന് മാത്രം പറഞ്ഞാൽ മതി എന്ന് പറഞ്ഞു. ഞാൻ എന്തായെന്ന് ചോദിച്ചപ്പോൾ എനിക്ക് ഇവിടെ തിരുവനന്തപുരത്ത് ഫ്ലാറ്റുണ്ട്. എനിക്ക് മീനുവിനെ ഇൻട്രസ്റ്റഡാണ്. താൽപര്യമുണ്ടെങ്കിൽ ഫ്ലാറ്റിൽ വെച്ച് കാണാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാൻ നോ എന്ന് പറഞ്ഞു. അതിന് ശേഷം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും അത്തരം ഇടപെടലൊന്നും ഉണ്ടായിട്ടില്ല. എന്നാൽ തുടർന്ന് ജയസൂര്യ തന്റെ അവസരങ്ങൾ നിഷേധിച്ചുവെന്നും മിനു പറഞ്ഞിരുന്നു.
അതേസമയം, സിനിമാ മേഖലയിൽ നിന്ന് ഇതുവരെ പൊലീസിന് ലഭിച്ചത് 18 പരാതികളാണ്. വെളിപ്പെടുത്തൽ നടത്താത്ത സംഭവങ്ങളിലും പരാതി ലഭിച്ചിട്ടുണ്ട്. അതേസമയം പ്രത്യേക സംഘത്തിൻറെ അന്വേഷണപരിധിയിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വേണ്ടെന്ന് ഡി.ജി.പി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ടിൻറെ പൂർണരൂപം സർക്കാരിൽ നിന്ന് ആവശ്യപ്പെടേണ്ടെന്നാണ് തീരുമാനം.
സിനിമാരംഗത്ത് നിന്ന് ദുരനുഭവം നേരിട്ട സ്ത്രീകൾക്ക് സ്വകാര്യത കാത്തുസൂക്ഷിച്ചുകൊണ്ട് പരാതികൾ ഉന്നയിക്കാൻ പ്രത്യേക അന്വേഷണ സംഘം ഇ- മെയിൽ ഐ.ഡിയും വാട്സ്ആപ്പ് നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജിയുടെ മെയിൽ ഐഡിയിൽ പരാതി നൽകാം. 0471-2330747 എന്ന നമ്പരിലും പരാതികൾ അറിയിക്കാം. ഇതുവഴി ലഭിക്കുന്ന പരാതികളിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസുകൾ രജിസ്റ്റർ ചെയ്യും.
