Bollywood
സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു, പ്രസ്താവന ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്ത് നടി; റിപ്പോർട്ടുകൾ പറയുന്നത്
സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു, പ്രസ്താവന ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്ത് നടി; റിപ്പോർട്ടുകൾ പറയുന്നത്
തെലുങ്ക് താരദമ്പതികളായിരുന്ന സാമന്തയും നാഗചൈതന്യയും വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം ഇത് സംബന്ധിച്ച് നിരവധി ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരുന്നു. ഇരുവരുടെയും വേർപിരിയൽ വാർത്ത സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നെങ്കിലും ഇവയോട് പ്രതികരിക്കാൻ താരങ്ങൾ തയ്യാറായിരുന്നില്ല. കേട്ടതൊന്നും ശരിയാകില്ലെന്ന് പലരും പ്രതീക്ഷിച്ചു. പക്ഷെ സകല പ്രതീക്ഷകളും തെറ്റിച്ചു കൊണ്ട് ഒക്ടോബര്‍ രണ്ടിന് തങ്ങള്‍ പിരിയുകയാണെന്നും ഇനി മുതല്‍ ഭാര്യയും ഭര്‍ത്താവും ആയിരിക്കില്ലെന്നും സാമന്തയും നാഗ ചൈതന്യയും അറിയിക്കുകയായിരുന്നു
വിവാഹമോചനം പ്രഖ്യാപിച്ച് മാസങ്ങള്‍ക്ക് ശേഷം സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 2ന് ആയിരുന്നു സാമന്തയും നാഗചൈതന്യയും സംയുക്ത പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. എന്നാല്‍ ഈ പ്രസ്താവന സാമന്തയുടെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ്.
പ്രസ്താവന കാണാതയതോടെ താരങ്ങള്‍ വീണ്ടും ഒന്നിക്കാന്‍ പോവുകയാണോ എന്ന സംശയത്തിലാണ് ആരാധകര്‍. എന്നാല്‍ നാഗചൈതന്യയുടെ അക്കൗണ്ടില്‍ ഇപ്പോഴും വിവാഹമോചന പ്രസ്താവനയുണ്ട്. അടുത്തിടെ സാമന്തയെ പ്രശംസിച്ച് നാഗചൈതന്യ പറഞ്ഞ വാക്കുകളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
തനിക്കൊപ്പം പ്രവര്‍ത്തിച്ച നടിമാരില്‍ ഏറ്റവും മികച്ച കെമിസ്ട്രി തോന്നിയത് സാമന്തയോടാണ് എന്നായിരുന്നു പുതിയ സിനിമയുടെ പ്രമോഷന്റെ വേളയില്‍ നാഗ പറഞ്ഞത്. ഗൗതം മേനോന് ചിത്രം ‘യേ മായ ചേസ’യിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചെത്തിയത്.
. 2017 ലായിരുന്നു സാമന്തയും നാഗ ചൈതന്യയും വിവാഹിതരാകുന്നത്. ഇരുവരും നാളുകള്‍ പ്രണയിച്ച ശേഷമായിരുന്നു വിവാഹിതരാകുന്നത്. ഒക്ടോബര്‍ ആറിന് വിവാഹത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കാനിരിക്കുകയായിരുന്നു ഇരുവരും. ഇതിനിടെയാണ് താരങ്ങള്‍ തങ്ങള്‍ പിരിയുകയാണെന്ന വാര്‍ത്ത പങ്കുവെക്കുന്നത്. ആരാധകരെ ഏറെ നിരാശപ്പെടുത്തുന്നതായിരുന്നു ഈ തീരുമാനം.
