Bollywood
26 വര്‍ഷമായി എന്റെ ജീവിതത്തിന്റെ ഭാഗമാണ്…. അവനായിരുന്നു എന്റെ എല്ലാം!ഡ്രൈവറുടെ മരണത്തില്‍ വികാരാധീനനായി വരുണ്‍ ധവാന്
26 വര്‍ഷമായി എന്റെ ജീവിതത്തിന്റെ ഭാഗമാണ്…. അവനായിരുന്നു എന്റെ എല്ലാം!ഡ്രൈവറുടെ മരണത്തില്‍ വികാരാധീനനായി വരുണ്‍ ധവാന്

ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് വരുണ്‍ ധവാന്റെ ഡ്രൈവര്‍ മനോജ് സാഹു ഹൃദയാഘാതം മൂലം മരിച്ചത്. ബാന്ദ്രയിലെ മെഹബൂബ് സ്റ്റുഡിയോയില്‍ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് വരുണിന്റെ ഡ്രൈവര്‍ മനോജിന് ഹൃദയാഘാതം സംഭവിക്കുന്നത്. ഉടനെ തന്നെ തൊട്ടടുത്ത ലീലാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനു മുമ്പേ മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
തന്റെ ഡ്രൈവറുടെ മരണത്തില്‍ വികാരാധീനനായി വരുണ്‍ ധവാന്. 26 വര്‍ഷം തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന ഡ്രൈവര്‍ മനോജ് സാഹുവിനെയാണ് വരുണ്‍ കണ്ണീരോടെ ഓര്‍ത്തെടുത്തത്.
‘മനോജ് കഴിഞ്ഞ 26 വര്‍ഷമായി എന്റെ ജീവിതത്തിന്റെ ഭാഗമാണ്. അവനായിരുന്നു എന്റെ എല്ലാം. എന്റെ സങ്കടം പറയാന്‍ വാക്കുകളില്ല, അദ്ദേഹത്തിന്റെ അത്ഭുതകരമായ ബുദ്ധിയും നര്‍മ്മവും ജീവിതത്തോടുള്ള അഭിനിവേശവും കാരണം ആളുകള്‍ എന്നും ഓര്‍ത്തിരിക്കണം. നീ എന്റെ ജീവിതത്തില്‍ വന്നതില്‍ ഞാന്‍ എല്ലായ്പ്പോഴും നന്ദിയുള്ളവനായിരിക്കും, മനോജ് ദാദ.’നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു
2012ല്‍ പുറത്തിറങ്ങിയ ‘സ്റ്റുഡന്റ് ഓഫ് ദ ഇയര്‍’ എന്ന ചിത്രത്തിലൂടെയാണ് വരുണ്‍ ധവാന് ബോളിവുഡിന്റെ ഭാഗമാകുന്നത്. ഒക്ടോബര്‍, ഹംട്ടി ശര്‍മ്മ കി ദുല്‍ഹനിയ, എ.ബി.സി.ഡി 2, ബദ്ലാപൂര്, ദില്‍വാലെ എന്നിവയാണ് വരുണ്‍ ധവാന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...
ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻഭർത്താവും വ്യവസായിയുമായ സഞ്ജയ് കപൂർ(53) അന്തരിച്ചു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ വെച്ചായിരുന്നു സംഭവം. പോളോ കളിക്കുന്നതിനിടെയാണ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് ആമിർ ഖാൻ. പലപ്പോഴും നടൻ അഭിനയം നിർത്തുന്നുവെന്നുള്ള വാർത്തകൾ പുറത്തെത്താറുണ്ട്. ‘മഹാഭാരത്’ എന്ന തന്റെ...
പ്രശസ്ത ബോളിവുഡ് – ബംഗാളി സംവിധായകൻ ആയ പാർഥോ ഘോഷ് അന്തരിച്ചു. 76 വയസായിരുന്നു പ്രായം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം സംഭവിച്ചത്....