Actress
മേഘ്നയെ എനിയ്ക്ക് വിവാഹം ചെയ്യണം! എന്റെ കഷ്ടപ്പാട് അറിയാമോ? നടിയെ ഞെട്ടിച്ച ആ വ്യക്തി
മേഘ്നയെ എനിയ്ക്ക് വിവാഹം ചെയ്യണം! എന്റെ കഷ്ടപ്പാട് അറിയാമോ? നടിയെ ഞെട്ടിച്ച ആ വ്യക്തി
മേഘ്ന വിന്‍സെന്റ് എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘ചന്ദനമഴ’ എന്ന സീരിയിലൂടെയാണ് മേഘ്ന പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്.
ഇതിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാനും മേഘ്നയ്ക്ക് സാധിച്ചിരുന്നു. ഇപ്പോൾ ‘മിസിസ് ഹിറ്റ്ലര്‍’ എന്ന പരമ്പരയിലൂടെയാണ് മേഘ്ന ശ്രദ്ധിക്കപ്പെടുന്നത്. ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഈ ലോക്ക്ഡൗണ്‍ കാലത്ത് യൂട്യൂബിലും മേഘ്ന സജീവമായിരുന്നു. മേഘ്നാസ് സ്റ്റുഡിയോ ബോക്സ് എന്നാണ് താരത്തിന്റെ യുട്യൂബ് ചാനലിന്റെ പേര്. അമ്മമാര്‍ക്കൊപ്പമുള്ള രസകരമായ വീഡിയോയുമായി കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനലിലൂടെ മേഘ്ന എത്തിയിരുന്നു.
തനിക്ക് പ്രിയപ്പെട്ട കാര്യങ്ങളെക്കുറിച്ചായിരുന്നു മേഘ്ന അമ്മമാരോട് ചോദിച്ചത്. അമ്മയും, റേച്ചമ്മയും വാച്ചിയമ്മയുമായിരുന്നു മേഘ്നയ്ക്കൊപ്പമുണ്ടായിരുന്നത്. പ്രിയപ്പെട്ട ഭക്ഷണം ചോദിച്ചപ്പോള്‍ എല്ലാവരും ഒരേ പോലെയായിരുന്നു മറുപടി നല്‍കിയത്. പോവാനിഷ്ടമുള്ള സ്ഥലം ചോദിച്ചപ്പോള്‍ ഷിംലയെന്നായിരുന്നു മേഘ്നയുടെ മറുപടി. പ്രിയപ്പെട്ട വസ്ത്രം പട്ടുസാരിയാണെന്നും മേഘ്ന വീഡിയോയില്‍ പറയുന്നുണ്ടായിരുന്നു.
കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഹാപ്പിയുടെ കൂടെയാണ്. റേച്ചമ്മയില് ഇഷ്ടമില്ലാത്ത ക്യാരക്ടറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഓവര്‍തിങ്കിങ് എന്നായിരുന്നു മേഘ്ന പറഞ്ഞത്. വാച്ചിയമ്മ ഒരുകാര്യം ഇങ്ങനെ പറഞ്ഞോണ്ടിരിക്കും, അതത്ര ഇഷ്ടമുള്ള കാര്യമല്ല. കുടുംബചിത്രങ്ങളാണ് കൂടുതലിഷ്ടം. ഹോം ഏറെ പ്രിയപ്പെട്ട ചിത്രമാണ്. ഫാത്തിമയാണ് തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയെന്നും മേഘ്ന വ്യക്തമാക്കിയിരുന്നു.
വീട്ടിലെ ഫുഡാണ് ഏറെയിഷ്ടം. താന്‍ അഭിനയിച്ച പരമ്പരകളില്‍ എല്ലാം ഒരുപോലെയിഷ്ടമാണ്. റേച്ചമ്മയുടെ പിറന്നാള്‍ ഡിംസംബറിലാണ്, ആ സമയത്ത് പുള്ളിക്കാരി ഇവിടെയുണ്ടാവില്ല, അതോണ്ട് നേരത്തെ തന്നെ ഗിഫ്റ്റ് മേടിച്ചിരുന്നു. മനോഹരമായ പാദസരമായിരുന്നു മേഘ്ന റേച്ചമ്മയ്ക്കായി വാങ്ങിച്ചത്. മനസ് നിറഞ്ഞു, സംസാരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നായിരുന്നു റേച്ചമ്മ പറഞ്ഞത്.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മേഘ്നയെ വിവാഹം കഴിക്കാനിഷ്ടമുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. എന്തൊക്കെ നഷ്ടമായാലും എനിക്ക് നിന്നെ ഭാര്യയായിട്ട് വേണമെന്നായിരുന്നു കമന്റ്. നിരവധി പേരാണ് ഈ കമന്റിന് മറുപടി നല്‍കിയിട്ടുള്ളത്. ഈ മൂന്ന് അമ്മമാരും പൊളിയാണ്, ഈ സ്നേഹം എന്നും നിലനില്ക്കട്ടെ, ഇങ്ങനെയൊരു വീഡിയോ കാണാനായി കാത്തിരിക്കുകയായിരുന്നു. എല്ലാവരേയും ഒന്നിച്ച് കണ്ടതില്‍ സന്തോഷമെന്നും ആരാധകര്‍ കുറിച്ചിരുന്നു.
ചന്ദനമഴയില്‍ അഭിനയിച്ചിരുന്നതിന് പിന്നാലെയാണ് നടിയുടെ വിവാഹം. ചന്ദനമഴയില്‍ ഒപ്പം അഭിനയിച്ചിരുന്ന ഡിംപിള്‍ റോസിന്റെ സഹോദരനും ബിസിനസുകാരനുമായ ഡോണ്‍ ടോണിയുമായിട്ടായിരുന്നു മേഘ്നയുടെ വിവാഹം. വലിയ ആഘോഷത്തോടെ നടത്തിയ താരവിവാഹം കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഭര്‍ത്താവിനെ കുറിച്ച് അന്ന് മേഘ്ന പറഞ്ഞിരുന്ന പല കാര്യങ്ങളും സമൂഹ മാധ്യമങ്ങള്‍ ആഘോഷമാക്കി മാറ്റിയിരുന്നു. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ട് നിന്ന താരം വൈകാതെ തന്നെ വിവാഹ മോചിതയാവുകയായിരുന്നു അതുകൊണ്ടൊക്കെ തന്നെ ഇവരുടെ വിവാഹമോചന വാര്‍ത്ത ആദ്യം ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല.
