Connect with us

വാണി വിശ്വനാഥ് തിരിച്ചുവരുന്നോ ? ബാബുരാജിന്റെ മറുപടി വൈറലാകുന്നു !

Actress

വാണി വിശ്വനാഥ് തിരിച്ചുവരുന്നോ ? ബാബുരാജിന്റെ മറുപടി വൈറലാകുന്നു !

വാണി വിശ്വനാഥ് തിരിച്ചുവരുന്നോ ? ബാബുരാജിന്റെ മറുപടി വൈറലാകുന്നു !

ആക്ഷന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് വാണി വിശ്വനാഥ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഒരുകാലത്ത് അഭിനയ രംഗത്ത് സജീവമായിരുന്ന അഭിനേത്രി. കുടുംബ പ്രേക്ഷകരുടെ പ്രിയനായികയായി തിളങ്ങിയ താരം മലയാള സിനിമയില്‍ നിന്നും അപ്രത്യക്ഷയായിട്ട് നാളുകളായി. സംവിധായകനും അഭിനേതാവുമായ ബാബുരാജാണ് വാണിയെ വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഇപ്പോഴിതാ എന്നാണ് സിനിമയിലേക്ക് തിരിച്ച് വരുന്നതെന്നാണ് പ്രേക്ഷകരുടെ ചോദ്യം.

വാണി വിശ്വനാഥിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള ബാബുരാജിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ബാബുരാജ് വിശേഷം പങ്കുവെച്ചത്. ഇടയ്ക്ക് വാണിയെ ബാബുരാജിന്റെ സിനിമയില്‍ കണ്ടിരുന്നു. പുതിയ ചിത്രത്തിലും ഭാര്യയുടെ സാന്നിധ്യമുണ്ടോയെന്നായിരുന്നു അവതാരകന്റെ ചോദ്യം. വാണി സിനിമ ചെയ്യേണ്ട എന്നൊന്നും തീരുമാനിച്ചിട്ടില്ല. ഇപ്പോള്‍ സിനിമ ചെയ്യാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ്. മലയാളത്തിലേക്കുള്ള വരവാണ് വൈകുന്നത്. ഇടയ്ക്ക് രണ്ട് തെലുങ്ക് സിനിമയില്‍ വാണി അഭിനയിച്ചിരുന്നു.

മലയാളത്തില്‍ നിന്നുള്ള അവസരങ്ങള്‍ വരുന്നുണ്ട്. കുറേയാള്‍ക്കാര് വന്ന് കഥയൊക്കെ പറയുന്നുണ്ട്. കുട്ടികളും പഠിപ്പും കാര്യങ്ങളുമൊക്കെയായി തിരക്കിലാണ് വാണിയെന്നുമായിരുന്നു ബാബുരാജ് പറഞ്ഞത്.
ആര്‍ച്ചയ്ക്കും അദ്രിക്കുമൊപ്പം കുടുംബിനി റോള്‍ ആസ്വദിക്കുകയാണ് വാണി ഇപ്പോൾ . ഇടയ്ക്ക് രാഷ്ട്രീയത്തിലും സാന്നിധ്യം അറിയിച്ചിരുന്നു. അതുകൂടാതെ വാണിയുമായുള്ള പ്രണയത്തെക്കുറിച്ച് അടുത്തിടെ മറ്റൊരു അഭിമുഖത്തില്‍ ബാബുരാജ് തുറന്നുപറഞ്ഞിരുന്നു. നന്നായി നോണ്‍ വെജിറ്റേറിയന്‍ പാചകം ചെയ്യാറുണ്ട്. പാചകത്തിലൂടെയാണ് വാണിയുടെ മനസ്സിൽ ഇടം നേടിയത്. കുക്കിങ്ങിന് വിട്ടെങ്കിലും ജീവിക്കാനാവുമെന്ന് അവൾ മനസ്സിലാക്കുകയായിരുന്നുവെന്നായിരുന്നു ബാബുരാജ് പറഞ്ഞത്. വില്ലത്തരം മാത്രമല്ല കോമഡിയും സ്വഭാവിക വേഷങ്ങളുമെല്ലാം വാണിയുടെ കൈയ്യിൽ ഭദ്രമാണ്.

actress

More in Actress

Trending