Actress
കാറില്‍ കയറുന്നത് വരെ അയാള്‍ എന്റെ പിന്നാലെ വന്നു, പേടിച്ച് പോയ ഞാന്‍ നിങ്ങളാരാണെന്ന് ഉറക്കെ ചോദിച്ചു; അന്ന് നടന്നത് ഇതാണ്
കാറില്‍ കയറുന്നത് വരെ അയാള്‍ എന്റെ പിന്നാലെ വന്നു, പേടിച്ച് പോയ ഞാന്‍ നിങ്ങളാരാണെന്ന് ഉറക്കെ ചോദിച്ചു; അന്ന് നടന്നത് ഇതാണ്
തെന്നിന്ത്യൻ സിനിമാ രംഗത്ത് തിരക്കേറുകയാണ് നടിയാണ് ശ്രുതി ഹാസൻ. അടുത്തിടെ ശ്രുതി ഹാസന്റെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഒരു വീഡിയോ വൈറലായിരുന്നു. തന്റെ അടുത്ത് നിന്നും മാറാതെ പിന്നാലെ കൂടിയ ആരാധകനോട് അനിഷ്ടം പ്രകടിപ്പിക്കുന്ന ശ്രുതിയുടെ വീഡിയോയാണ് വൈറലായത്. ഇപ്പോഴിതാ ഈ വീഡിയോക്ക് പിന്നിലെ സംഭവത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ശ്രുതി . സോഷ്യല്‍ മീഡിയയില്‍ എത്തിയ ചോദ്യത്തിന് മറുപടി നല്‍കിയാണ് ശ്രുതി പ്രതികരിച്ചത്. ”പിന്തുടര്‍ന്ന ആളാരാണെന്ന് എനിക്കറിയില്ല. എയര്‍പോര്‍ട്ടിലൂടെ നടക്കവെ ഇയാള്‍ പിന്തുടരുന്നത് ഞാന്‍ ശ്രദ്ധിച്ചു.”
”അയാള്‍ വളരെ അടുത്ത് വന്നു. ചുറ്റമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ അടുത്ത് വന്ന് നില്ക്കൂ, നിങ്ങള്‍ക്ക് നാണം തോന്നുന്നുണ്ടോ എന്നൊക്കെ അയാളോട് ചോദിച്ചു. എനിക്ക് അസ്വസ്ഥത തോന്നി. ഞാന്‍ മാറി നടന്നു. പക്ഷെ കാറില്‍ കയറുന്നത് വരെ അയാള്‍ എന്റെ പിന്നാലെ വന്നു.”
”പേടിച്ച് പോയ ഞാന്‍ നിങ്ങളാരാണെന്ന് ഉറക്കെ ചോദിച്ചു. പെട്ടെന്ന് അയാള്‍ പോയി. ഞാന്‍ ബൗണ്‍സേര്‍സിനെ വച്ചിട്ടില്ല. എനിക്ക് സ്വതന്ത്ര്യമായി ജീവിക്കാനാണ് ഇഷ്ടം. അതുകൊണ്ടാണ് ബോഡിഗാര്‍ഡും സെക്യൂരിറ്റികളും ഇല്ലാത്തത്. പക്ഷെ ഇനി അതേ കുറിച്ച് ഇനി ആലോചിക്കണം” എന്നാണ് ശ്രുതി പറഞ്ഞത്.
മുംബൈ വിമാനത്താവളത്തിലെത്തിയ ശ്രുതിയെ ശല്യം ചെയ്യുന്ന ആരാധകന്റെ വീഡിയോ ദിവസങ്ങള്‍ക്ക് മുമ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശ്രുതി ആദ്യം തന്നെ ഫോട്ടോ എടുക്കാന്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഫോട്ടോ എടുത്ത ശേഷവും ഇയാള്‍ ശ്രുതിയെ പിന്തുടരുകയായിരുന്നു.
