Connect with us

കഞ്ചാവ് വലിക്കുന്ന ശീലമുണ്ടോ? ശ്രുതി ഹാസൻ നൽകിയ മറുപടി കണ്ടോ?

Social Media

കഞ്ചാവ് വലിക്കുന്ന ശീലമുണ്ടോ? ശ്രുതി ഹാസൻ നൽകിയ മറുപടി കണ്ടോ?

കഞ്ചാവ് വലിക്കുന്ന ശീലമുണ്ടോ? ശ്രുതി ഹാസൻ നൽകിയ മറുപടി കണ്ടോ?

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി ശ്രുതി ഹാസന്‍. ആരാധകരുമായി ശ്രുതി നിരന്തരം സംവദിക്കാറുണ്ട്. . അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ താരം നടത്തിയ ചോദിക്കാം പറയാം എന്ന സെക്ഷനില്‍ താരത്തിന് പല തരത്തിലുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

ശ്രുതി ഹാസന് കഞ്ചാവ് വലിക്കുന്ന ശീലമുണ്ടോ എന്നാണ് ഒരാൾ ചോദിച്ചത്. “ഇല്ല, എനിക്ക് ഇല്ല. ഞാൻ കുടിക്കാറുമില്ല. ഞാൻ ശാന്തമായ ഒരു ജീവിതം നയിക്കുന്നു, ഞാനതിന് വളരെ നന്ദിയുള്ളവളാണ്,” എന്നാണ് തന്റെ ഒരു ട്രിപ്പി ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രുതി കുറിച്ചത്.

മഞ്ഞ വസ്ത്രം ധരിക്കുന്നത് തനിക്ക് വെറുപ്പാണെന്നും പക്ഷേ ഒരു അഭിനേതാവ് എന്ന നിലയില്‍ കഥാപാത്രം ആവശ്യപ്പെടുന്ന വസ്ത്രം ധരിക്കണമെന്നതിനാല്‍ അത്തരം വസ്ത്രങ്ങളും ധരിക്കുമെന്നും താരം പറഞ്ഞു

‘നിങ്ങൾക്ക് എപ്പോഴെങ്കിലും സംഗീതം കഴിക്കാൻ തോന്നിയിട്ടുണ്ടോ?’ എന്നായിരുന്നു മറ്റൊരു ആരാധകന്റെ രസികൻ ചോദ്യം. “100 ശതമാനം! എപ്പോഴൊക്കെ ഒരു നല്ല റിഫ് കേൾക്കുന്നുവോ അപ്പോഴൊക്കെ അതെനിക്ക് വായിൽ വയ്ക്കാൻ തോന്നും… ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലായോ? നിങ്ങൾ ചെയ്യുന്നു. അതുകൊണ്ടാണ് നിങ്ങൾ എന്നോട് ഇത് ചോദിച്ചത്. അതെ, ചിലപ്പോൾ എനിക്ക് സംഗീതം വളരെ ഇഷ്ടമാണ്, എനിക്ക് അത് കഴിക്കാൻ തോന്നുന്നു.”

പ്രഭാസിന്റെ സലാര്‍, നാനിയുടെ പേരിടാത്ത ചിത്രം, ദി ഐ എന്നിവയാണ് ശ്രുതി ഹാസന്റ പുതിയ ചിത്രങ്ങള്

More in Social Media

Trending

Recent

To Top