Connect with us

പരിപാടികൾക്ക് ഒന്നും ഞാൻ ഇപ്പോൾ പോകാറില്ല.. സാധാരണ വീട്ടമ്മയാണ്; സംയുക്തയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു

Actress

പരിപാടികൾക്ക് ഒന്നും ഞാൻ ഇപ്പോൾ പോകാറില്ല.. സാധാരണ വീട്ടമ്മയാണ്; സംയുക്തയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു

പരിപാടികൾക്ക് ഒന്നും ഞാൻ ഇപ്പോൾ പോകാറില്ല.. സാധാരണ വീട്ടമ്മയാണ്; സംയുക്തയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു

മലയാളത്തിലെ എക്കാലത്തേയും പ്രിയ നായികന്മാരിൽ ഒരാളാണ് സംയുക്ത വര്‍മ്മ. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് സംയുക്ത അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്. സിനിമയിലേക്കുള്ള നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മലയാളികൾ. അടുത്തിടെ പരസ്യ ചിത്രങ്ങളിലൂടെയും മറ്റും വീണ്ടും ക്യാമറക്ക് മുന്നിലേക്ക് എത്തിയെങ്കിലും സിനിമയിൽ നിന്നും അകന്നു നിൽക്കുകയാണ് താരം.

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് സംയുക്ത. നടിയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായി മാറാറുണ്ട്. പൊതുവേദികളിലും സംയുക്ത എത്താറുണ്ട്. പൊതുവെ വേദികളിലോ മാധ്യമങ്ങൾക്ക് മുന്നിലോ എത്തുമ്പോൾ തിരിച്ചുവരവിനെ കുറിച്ചുള്ള ചോദ്യങ്ങൾ സംയുക്തയ്ക്ക് നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ കുറച്ചു നാളുകൾക്കു മുൻപ് തന്റെ തിരിച്ചുവരവിനെ കുറിച്ച് ചോദ്യം ഉയർന്നപ്പോൾ സംയുക്ത നൽകിയ മറുപടി സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുകയാണ്.

കൈതപ്രം സോമയാഗത്തിൽ അതിഥിയായി പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഇനി ഒരിക്കലും സിനിമയിലേക്ക്ക്കില്ലേ എന്ന ആരാധകരുടെ ചോദ്യത്തിന് താരം മറുപടി നൽകിയത്. വേദിയിൽ പ്രസംഗിക്കുന്നതിനിടെ ഇല്ല എന്ന് പറയാതെ പറയുകയായിരുന്നു സംയുക്ത. ഇതിന്റെ വീഡിയോയാണ് വൈറലാകുന്നത്.

ഞാൻ ഇന്ന് സാധാരണ വീട്ടമ്മയാണ്. ഏറെ സന്തോഷവതിയായ ഒരു വീട്ടമ്മയാണ്. അങ്ങനെ പരിപാടികൾക്ക് ഒന്നും ഞാൻ ഇപ്പോൾ പോകാറില്ല. പക്ഷേ ഇത്രയും നാൾ കഴിഞ്ഞിട്ടും ആളുകൾ എന്നെ സ്നേഹിക്കുന്നത് കാണുമ്പോൾ അത് ഭാഗ്യമായി കരുതുന്നു. ഇവിടെ നടന്ന ഈ ഒരു യാഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. നിങ്ങൾ ഓരോ ആളുകൾക്കും ഇവിടെ പങ്കെടുക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യമാണ്, നിങ്ങൾ ഓരോ ആളുകൾക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് സംയുക്ത പറഞ്ഞു.
സംയുക്തയുടെ യോഗ മാസ്റ്റർ കൈതപ്രം വാസുദേവൻ നമ്പൂതിരിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് സംയുക്ത യാഗഭൂമിയിൽ എത്തിയത്. വാക്കുകൾ കൊണ്ട് പറയാൻ പറ്റുന്നതല്ല ഈ യാഗത്തിന് എത്തിയതിന്റെ പ്രാധാന്യമെന്നും സംയുക്ത പറയുകയായുണ്ടായി. ഏപ്രിൽ-മെയ് മാസത്തിൽ നടന്ന ചടങ്ങിന്റെ വീഡിയോയാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

More in Actress

Trending