Connect with us

ഫോണിന്റെ ക്യാമറയിലൂടെ എന്തോ കണ്ടു… മേഘങ്ങള്‍ക്കിടയിലൂടെ വിചിത്രമായ വസ്തു പറക്കുന്നതും നിമിഷങ്ങള്‍ക്കുള്ളില്‍ അത് അപ്രത്യക്ഷമാവുകയും ചെയ്തു; ദിവ്യ പ്രഭ

Actress

വിമാനയാത്രയ്ക്കിടെ ആകാശത്ത് വിചിത്രമായ വസ്തുവിനെ കണ്ടുവെന്ന് നടി ദിവ്യപ്രഭ. ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റ് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍, കൊച്ചിയില്‍ ഇറങ്ങുന്നതിന് ഏതാണ്ട് ഒരു മണിക്കൂറുകള്‍ക്ക് മുന്‍പ് ആകാശത്തിന്റെ ചിത്രം എടുക്കുകയായിരുന്നു. പെട്ടന്ന് ഞാന്‍ എന്റെ ഫോണിന്റെ ക്യാമറയിലൂടെ എന്തോ കണ്ടു. മേഘങ്ങള്‍ക്കിടയിലൂടെ വിചിത്രമായ വസ്തു പറക്കുന്നതും നിമിഷങ്ങള്‍ക്കുള്ളില്‍ അത് അപ്രത്യക്ഷമാവുകയും ചെയ്തു. അതെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അതൊരു യുഎഫ്ഒ (പറക്കും തളിക) ആണോ?” എന്നാണ് ദിവ്യപ്രഭ ചോദിക്കുന്നത്.

ചിത്രങ്ങള്‍ സഹിതമാണ് ദിവ്യയുടെ കുറിപ്പ്. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് ഈ വസ്തു കണ്ടത് എന്നാണ് ദിവ്യപ്രഭ പറയുന്നത്. നടിയുടെ പോസ്റ്റ് ശ്രദ്ധ നേടുകയാണ്

Continue Reading
You may also like...

More in Actress

Trending